SignIn
Kerala Kaumudi Online
Friday, 14 May 2021 6.30 PM IST

ഫൈൻ ആർട്‌സ് കോളേജിൽ അപേക്ഷിക്കാം

exam

തിരുവനന്തപുരം: കോളേജ് ഒഫ് ഫൈൻ ആർട്‌സ് എം.എഫ്.എ (പെയിന്റിംഗ്, സ്‌കൾപ്ചർ) കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്‌പെക്ടസും 15 മുതൽ കോളേജ് ഓഫീസിൽ നിന്ന് 105 രൂപയ്‌ക്ക് നേരിട്ടും 140 രൂപയ്ക്ക് തപാൽ മുഖേനെയും ലഭിക്കും. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 55 രൂപയ്‌ക്കും 90 രൂപയ്‌ക്കും യഥാക്രമത്തിൽ ലഭിക്കും. അപേക്ഷ ഫോം തപാലിൽ ലഭിക്കേണ്ടവർ 140, 90 രൂപയുടെ ഡി.ഡി, പ്രിൻസിപ്പൽ, കോളേജ് ഒഫ് ഫൈൻ ആർട്‌സ് കേരള, തിരുവനന്തപുരം എന്ന പേരിൽ എടുക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 16. സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റഡ് കോപ്പി സഹിതം അപേക്ഷ പ്രിൻസിപ്പാൾ, കോളേജ് ഒഫ് ഫൈൻ ആർട്‌സ് കേരള, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം.

 പരീക്ഷാ കേന്ദ്രമാറ്റത്തിന് ഓൺലൈൻ അപേക്ഷ

കോവിഡിന്റെ പശ്ചാത്തലത്തിൽ നിലവിലെ പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷകൾ എഴുതാൻ സാധിക്കാത്ത മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റൽ, പ്രീ മെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, സ്‌പോർട്‌സ് ഹോസ്റ്റൽ, സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഷെൽട്ടർ സംവിധാനം ലഭ്യമാകാത്ത സാഹചര്യത്തിലും ഗൾഫ്, ലക്ഷദ്വീപ്,അടിയന്തരഘട്ടങ്ങളിൽ മറ്റ് ജില്ലകളിൽപെട്ടുപോയിട്ടുള്ളതുമായ വിദ്യാർത്ഥികൾക്കും തുടർന്നുള്ള പരീക്ഷകൾ സൗകര്യപ്രദമായ സ്‌കൂളുകൾ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്നതിന് രക്ഷകർത്താകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ജില്ലകൾക്കകത്തുള്ള പരീക്ഷാകേന്ദ്രമാറ്റം അനുവദനീയമല്ല. ഓൺലൈൻ അപേക്ഷകൾ 12ന് വൈകിട്ട് നാല് വരെ സമർപ്പിക്കാം. അപേക്ഷകളുടെ സാധുത ഉറപ്പാക്കി അർഹരായവർക്ക് പുതിയ പരീക്ഷാകേന്ദ്രം അനുവദിച്ചുള്ള ലിസ്റ്റ് 15ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ എസ്.എസ്.എൽ.സി (എച്ച്‌.ഐ) പരീക്ഷാകേന്ദ്രമാറ്റത്തിന് https://sslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലെ Application for Centre Change എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾ അതേ വിഭാഗത്തിലുള്ള സ്‌പെഷ്യൽ സ്‌കൂളുകൾ മാത്രമേ തിരഞ്ഞെടുക്കാവൂ. ഐ.എച്ച്.ആർ.ഡി, ടി.എച്ച്.എസ്.എൽ.സി വിദ്യാർത്ഥികളും ജില്ലയിലെ അതേ വിഭാഗം സ്‌കൂളുകളേ പരീക്ഷാകേന്ദ്രമാറ്റത്തിനായി തിരഞ്ഞെടുക്കാവൂ. ടി.എച്ച്.എസ്.എൽ.സി (എച്ച്‌.ഐ), എ.എച്ച്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രമാറ്റം അനുവദനീയമല്ല. ഹെൽപ്പ് ഡെസ്‌ക്: എസ്.എസ്.എൽ.സി ഐ.ടി സെൽ: 0471-2546832, 2546833.

 ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ജനുവരി ഒമ്പത്, 17 തീയതികളിൽ നടന്ന കെ.ടെറ്റ് കാറ്റഗറി 1, 2, 3, 4 പരീക്ഷകളുടെ റെക്ടിഫൈഡ് ഉത്തരസൂചികകൾ www.keralapareekshabhavan.inൽ പ്രസിദ്ധീകരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: APPLICATION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.