Kerala Kaumudi Online
Saturday, 25 May 2019 11.33 PM IST

സ​ൺ​സ്‌​പോ​ർ​ട്ട്

varadhya

കുറേ​ക്കാ​ലം​ ​ഊ​ട്ടി​യി​ൽ​ ​അ​സി​സ്റ്റ​ന്റാ​യി​ ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ ​ജ​യ​സി​ങ്ങി​നെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​വീ​ട്ടി​ൽ​ ​വ​ന്ന​ശേ​ഷം​ ​വി​ളി​ച്ചു.​ ​മു​ൻ​ ​നി​ശ്ച​യ​പ്ര​കാ​രം​ ​കാ​മ​റ​യു​മാ​യി​ ​ആ​ദ്യം​ ​ഞ​ങ്ങ​ൾ​ ​വി​ഴി​ഞ്ഞ​ത്തേ​ക്കു​ ​തി​രി​ച്ചു.​ ​യ​ഥാ​ർ​ത്ഥ​ ​മു​ഖം​ ​ മാ​റ്റി​ ​തു​റ​മു​ഖ​ത്തി​ന്റെ​ ​മു​ഖം​മൂ​ടി ​ ​ധ​രി​ക്കാ​നൊ​രു​ങ്ങു​ന്ന​ ​വി​ഴി​ഞ്ഞ​ത്തി​ന്റെ​ ​ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു​ ​ല​ക്ഷ്യം.​ ​കു​റേ​ ​നേ​രം​ ​അ​വി​ടു​ത്തെ​ ​കാ​ഴ്ച​ക​ൾ​ ​പ​ക​ർ​ത്തി.​ ​തി​രി​കെ​ ​വ​ന്ന​പ്പോ​ൾ​ ​കോ​വ​ളം​ ​ബീ​ച്ചി​ൽ​ ​ക​യ​റി.​ ​വൈ​കു​ന്നേ​ര​മാ​യ​തി​നാ​ൽ​ ​ആ​ൾ​ത്തി​ര​ക്കാ​യി​രു​ന്നു​ ​അ​വി​ടെ.​ ​സൂ​ര്യാ​സ്ത​മ​യ​കാ​ഴ്ച​ ​കാ​ണാ​നെ​ത്തി​യ​വ​രാ​ണ് ​അ​ധി​ക​വും.​ ​ക​ട​ലി​ന്റെ​യും​ ​ആ​ൾ​ക്കാ​രു​ടേ​യും​ ​സി​ന്ദൂ​രം​ ​പൂ​ശി​യ​ ​ആ​കാ​ശ​ത്തി​ന്റെ​യും​ ​കു​റെ​ ​സീ​നു​ക​ൾ​ ​അ​വി​ടെ​ ​എ​ടു​ത്ത​പ്പോ​ഴേ​ക്കും​ ​അ​സ്ത​മ​യ​ത്തി​നു​ ​സ​മ​യ​മാ​യി.​ ​പ്ര​കാ​ശം​ ​ന​ന്നേ​ ​കു​റ​ഞ്ഞു.​ ​അ​പ്പോ​ൾ​ 400​ ​m​m​ ​ടെ​ലി​ ​ലെ​ൻ​സ് ​കാ​മ​റ​യി​ൽ​ ​ഫി​റ്റ് ​ചെ​യ്തു​ ​സൂ​ര്യ​ന്റെ​ ​ചി​ല​ ​വ​ലി​യ​ ​ചി​ത്ര​ങ്ങ​ളും​ ​കൂ​ടി​ ​പ​ക​ർ​ത്തി.​ ​ക്ര​മേ​ണ​ ​നി​റം​ ​മ​ങ്ങി​ ​മ​ങ്ങി​ ​സൂ​ര്യ​ൻ​ ​സാ​വ​ധാ​നം​ ​ക​ട​ലി​ന്റെ​ ​ആ​ഴ​ങ്ങ​ളി​ലേ​ക്ക് ​ഊ​ളി​യി​ട്ടു​പോ​യി.​ ​സാ​മാ​ന്യം​ ​ഇ​രു​ട്ട് ​വ്യാ​പി​ച്ചു​ ​തു​ട​ങ്ങി.​ ​അ​തോ​ടെ​ ​തി​രി​കെ​ ​വീ​ട്ടി​ലേ​ക്കു​ ​പോ​ന്നു.

ഊ​ട്ടി​യി​ലെ​ത്തി​ ​സ്റ്റു​ഡി​യോ​യി​ൽ​ ​വ​ന്ന് ​എ​ടു​ത്ത​ ​പ​ട​ങ്ങ​ളൊ​ക്കെ​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്തു.​ ​അ​ന്നെ​ടു​ത്ത​ ​സൂ​ര്യ​ന്റെ​ ​വ​ലി​യ​ ​പ​ട​ങ്ങളി​ലെ​ല്ലാം​ ​ അ​ങ്ങി​ങ്ങ് ​ക​ടും​ ​ചു​വ​പ്പു​നി​റ​മു​ള്ള​ ​പാ​ടു​ക​ൾ​ ​ക​ണ്ടു.​ ​ബ്ലോ​ട്ടി​ങ് ​പേ​പ്പ​റി​ൽ​ ​ചു​വ​ന്ന​മ​ഷി​ ​കു​ട​ഞ്ഞാ​ൽ​ ​എ​ങ്ങ​നെ​യാ​ണ് ​പ​ട​രു​ന്ന​ത് ​അ​തു​പോ​ലെ​യു​ള്ള​ ​കു​ത്തു​ക​ൾ.​ ​ഉ​ട​ൻ​ ​ത​ന്നെ​ ​കാ​മ​റ​യും​ ​ലെ​ൻ​സും​ ​ന​ന്നാ​യി​ ​പ​രി​ശോ​ധി​ച്ചു.​ ​ലെ​ൻ​സി​ൽ​ ​ചെ​റി​യ​ ​ക്ലീ​നിം​ഗ് ​ന​ട​ത്തി​ ​പ​ട​ങ്ങ​ൾ​ ​എ​ടു​ത്തു​ ​നോ​ക്കി.​ ​വി​ശേ​ഷി​ച്ച് ​ഒ​ന്നും​ ​ക​ണ്ടി​ല്ല.​ ​പി​ന്നെ​ ​ഇ​തെ​ങ്ങ​നെ​ ​സം​ഭ​വി​ച്ചു​ ​എ​ന്ന​ ​അ​ന്വേ​ഷ​ണ​മാ​യി.​ ​

എ​ല്ലാ​വ​രും​ ​ലെ​ൻ​സി​ലെ​ ​പൊ​ടി​യോ​ ​അ​ഴു​ക്കോ​ ​എ​ന്നാ​ണ് ​പ​റ​ഞ്ഞ​ത്.​ ​അ​ത​ല്ല​ ​എ​ന്ന് ​എ​ത്ര​ ​ആ​വ​ർ​ത്തി​ച്ചി​ട്ടും​ ​ആ​രും​ ​അ​തു​ ​ചെ​വി​ക്കൊ​ണ്ടി​ല്ല.​ ​പി​ന്നെ​ ​ചി​ല​പ​ത്ര​ക്കാ​രോ​ടു​ ​ഈ​ ​വി​വ​രം​ ​പ​റ​ഞ്ഞു.​എ​ങ്കി​ലും​ ​സ​ത്യ​സ്ഥി​തി​ ​അ​റി​യാ​ത്ത​തി​നാ​ൽ​ ​അ​വ​രും​ ​അ​തി​ൽ​ ​താ​ല്പ​ര്യം​ ​കാ​ണി​ച്ചി​ല്ല.​ ​ഇ​നി​ ​ഊ​ട്ടി​യി​ലെ​ ​വാ​ന​നി​രീ​ക്ഷ​ണ​ശാ​സ്ത്ര​ജ്ഞ​രെ​ ​കാ​ണി​ക്കാ​ൻ​ ​പ്ലാ​നി​ട്ടു.​ ​എ​ന്നാ​ൽ​ ​അ​വ​ർ​ ​വ​ലി​യ​ ​ജാ​ഡ​ ​കാ​ണി​ച്ച​തി​നാ​ൽ​ ​അ​തു​ ​വേ​ണ്ടെ​ന്നു​ ​വ​ച്ചു.​ ​ഒ​ടു​വി​ൽ​ ​ഇ​ത് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലേ​ക്കു​ ​വി​ട്ടാ​ലോ​ ​എ​ന്നാ​ലോ​ചി​ച്ചു.​ ​പ​ക്ഷേ​ ​പ​ല​രും​ ​അ​ടി​ച്ചു​മാ​റ്റാ​ൻ​ ​സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​അ​തും​ ​വേ​ണ്ടെ​ന്നു​ ​വ​ച്ചു.​ ​പി​ന്നെ​ ​നാ​സ​യ്ക്ക് ​അ​യ​ച്ചു് ​ഇ​തി​ന്റെ​ ​സാ​ങ്കേ​തി​ക​ ​വ​ശം​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​ചി​ല​ർ​ ​ഉ​പ​ദേ​ശി​ച്ചു.

അ​പ്പോ​ഴും​ ​പോ​സ്റ്റ് ​ചെ​യ്താ​ൽ​ ​പ​ല​രും​ ​സ്വ​ന്ത​മാ​ക്കു​മെ​ന്നു​ ​തോ​ന്നി​യ​തി​നാ​ൽ​ ​ത​ൽ​ക്കാ​ലം​ ​കൈ​വ​ശം​ ​ത​ന്നെ​ ​വ​ച്ചു.​ ​അ​റ്റ​കൈ​ ​എ​ന്ന​ ​നി​ല​ക്ക് ​ഗൂ​ഗി​ളി​ൽ​ ​ഒ​രു​ ​ശ്ര​മം​ ​ന​ട​ത്തി.​ ​അ​തു​ ​ഫ​ലം​ ​ക​ണ്ടു.​ ​സ​ൺ​ ​സ്‌​പോ​ർ​ട്ട് ​എ​ന്ന​ ​പ്ര​തി​ഭാ​സ​മാ​ണ് ​ഇ​തെ​ന്നും​ ​സൂ​ര്യ​നി​ൽ​ ​ഉ​ണ്ടാ​കു​ന്ന​ ​സ്‌​ഫോ​ട​ന​ത്തി​ന്റെ​ ​ഫ​ല​മാ​ണ് ​ഇ​തെ​ന്നും​ 11​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് ​ഇ​ത് ​കാ​ണു​ന്ന​തെ​ന്നും​ ​അ​റി​യാ​ൻ​ ​ക​ഴി​ഞ്ഞു.​ ​ത​ന്നെ​യു​മ​ല്ല​ ​വ​ലി​യ​ ​ടെ​ലി​സ്‌​കോ​പ്പി​ക് ​കാ​മ​റ​യി​ലെ​ ​ഇ​തി​ന്റെ​ ​ഫോ​ട്ടോ​ ​എ​ടു​ക്കാ​ൻ​ ​പ​റ്റു​ക​യു​ള്ളൂ​ ​എ​ന്നും​ ​പ​റ​ഞ്ഞി​രി​ക്കു​ന്നു.​ ​എ​ന്നാ​ൽ​ ​എ​ന്റെ​ ​സാ​ധാ​ര​ണ​ ​കാ​മ​റ​യി​ൽ​ ​അ​തു​കി​ട്ടി​ ​എ​ന്ന​തും​ ​ഒ​രു​ ​വ​ലി​യ​ ​നേ​ട്ട​മാ​ണ്.​ ​ഇ​ത് ​ന​ട​ന്ന​ ​ദി​വ​സ​മാ​ണ് ​ഞാ​ൻ​ ​യാ​ദൃ​ശ്ചി​ക​മാ​യി​ ​കോ​വ​ള​ത്തെ​ത്തി​യ​തും​ ​ഈ​ ​ഫോ​ട്ടോ​ ​എ​ടു​ത്ത​തും​!​ ​ഇ​തും​ ​ആ​ക​സ്മി​ക​മാ​യ​ ​ഒ​രു​ ​സം​ഭ​വ​മാ​യി​രു​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARADHYA, KAZHCHAKKAPPURAM, SUNSSPOT
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY