Kerala Kaumudi Online
Monday, 27 May 2019 4.31 PM IST

എ​ന്റെ​ ​വാ​യ​ ​ലോ​ക്ക് ​ആ​യി​പ്പോ​യി,​​ ഒാകെയായപ്പോൾ മമ്മൂക്ക പറഞ്ഞു,​ നീ​ പാപ്പയായി മാറല്ലേ,​ അഭിനയിച്ചാൽ മതിയെന്ന്

peranp

ചെല്ലമ്മാ,​ഫോ​ട്ടോ​യ്‌​ക്ക് ​പോ​സ്‌​ ​പ​ണ്ണ​ ​കൂ​ട​ ​തെ​രി​യാ​താ...​ ​ന​ല്ലാ​ ​സി​രി,​ ​ലു​ക്ക് ​സ്ട്രെ​യ്റ്ര്...
ഇ​ച്ചി​രി​ ​കാ​ർ​ക്ക​ശ്യ​ത്തോ​ടെ​യാ​ണ് ​സം​വി​ധാ​യ​ക​ൻ​ ​റാ​മി​ന്റെ​ ​സം​സാ​രം.​ ​പ​റ​യു​ന്ന​ത് ​റാ​മി​ന്റെ​ ​ചെ​ല്ല​മ്മ​യോ​ട്,​ ​പ്രേ​ക്ഷ​ക​രു​ടെ​ ​സാ​ധ​ന​യോ​ട്.​ ​ഒ​ൻ​പ​താം​ ​വ​യ​സി​ൽ​ ​ത​ങ്ക​മീ​ൻ​ക​ളി​ൽ​ ​റാ​മി​ന്റെ​ ​ചെ​ല്ല​മ്മ​യാ​യി​ ​കാ​മ​റ​യ്‌​ക്കു​മു​ന്നി​ലെ​ത്തി​യ​ ​ആ​ ​കു​ട്ടിക്കുറു​മ്പി​ ​മ​ട​ങ്ങി​യ​ത് ​ദേ​ശീ​യ​ ​പു​ര​സ്‌​കാ​ര​വും​ ​കൊ​ണ്ടാ​ണ്.​ ​വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം​ ​റാ​മിന്റെ​ ​പാ​പ്പ​യാ​യി​ ​പേ​ര​ൻ​പി​ലൂ​ടെ​ ​ഒ​രി​ക്ക​ൽ​ ​കൂ​ടി​ ​പ്രേ​ഷ​ക​ർ​ക്കു​ ​മു​ന്നി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് ​സാ​ധ​ന.​ ​ഒ​രു​ ​വി​ങ്ങ​ലോ​ടെ​യ​ല്ലാ​തെ​ ​ക​ണ്ടു​തീ​ർ​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​പാ​പ്പ​യു​ടെ​ ​ജീ​വി​തം​ ​അ​തി​മ​നോ​ഹ​മാ​യി​ ​അ​ഭ്ര​പാ​ളി​യി​ലെ​ത്തി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​തി​ന്റെ​ ​സ​ന്തോ​ഷ​ത്തി​ലാ​ണ് ​സാ​ധ​ന.​ ​ഹോ​ട്ട​ൽ​ ​താ​ജി​ൽ​ ​അ​മ്മ​യ്‌​ക്കും​ ​അ​ച്‌​ഛ​നും​ ​പ്രി​യ​പ്പെ​ട്ട​ ​റാം​ ​അ​ങ്കി​ളി​നും​ ​ഒ​പ്പ​മി​രു​ന്ന് ​ '​കേ​ര​ള​കൗ​മു​ദി​"​യോ​ട് ​സം​സാ​രി​ക്കു​ന്നു

നി​ന​‌​യ്‌​ക്കാ​തെ​ ​വ​ന്നെ​ത്തി​യ​ ​പാ​പ്പ
എ​ല്ലാം​ ​പ്ര​തീ​ക്ഷി​ക്കാ​തെ​ ​സം​ഭ​വി​ച്ച​താ​ണ്.​ ​സ​ത്യ​ത്തി​ൽ​ ​റാം​ ​അ​ങ്കി​ൾ​ ​എ​നി​ക്ക് ​വേ​ണ്ടി​ ​കാ​ത്തി​രു​ന്ന​താ​ണോ​ ​എ​ന്നെ​നി​ക്ക​റി​യി​ല്ല.​ ​പ​ക്ഷേ​ ​ ഞാ​ൻ​ ​ പാ​പ്പ​യാ​യ​ത് ​റാം​ ​അ​ങ്കി​ൾ​ ​കാ​ര​ണ​മാ​ണ്.​ ​പേ​ര​ൻ​പ് ​തി​ര​ഞ്ഞെ​ടു​ക്കാ​ൻ​ ​ആ​ദ്യ​ത്തെ​യും​ ​അ​വ​സാ​ന​ത്തെ​യും​ ​കാ​ര​ണം​ ​റാം​ ​അ​ങ്കി​ൾ​ ​ത​ന്നെ​യാ​ണ്.​ ​അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്ന​ ​തോ​ന്ന​ൽ​ ​പോ​ലും​ ​ഇ​ല്ലാ​തെ​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​ന്ന​ത് ​അ​ദ്ദേ​ഹ​ത്തി​നൊ​പ്പം​ ​ആ​യ​തു​കൊ​ണ്ട് ​മാ​ത്ര​മാ​ണ്.​ ​ഞാ​ൻ​ ​അ​ത്ര​യ​ധി​കം​ ​കം​ഫ​ർ​ട്ട​ബി​ൾ​ ​ആ​ണ്.​ ​റാം​ ​അ​ങ്കി​ൾ​ ​ക​ഴി​ഞ്ഞാ​ൽ​ ​എ​ന്നെ​ ​ഈ​ ​ചി​ത്ര​ത്തി​ലേ​ക്ക് ​അ​ടു​പ്പി​ച്ച​ത് ​പാ​പ്പ​യാ​ണ്.​ ​ഒ​രേ​ ​സ​മ​യം​ ​ഇ​ന്ററസ്റ്റിം​ഗും​ ​ചാ​ല​‌​ഞ്ചിം​ഗും​ ​ആ​യി​രു​ന്നു​ ​പാ​പ്പ.​ ​ത​ങ്ക​മീ​ൻ​ക​ളി​ൽ​ ​ചെ​ല്ല​മ്മ​യാ​യി​ ​എ​നി​ക്ക് ​അ​ഭി​ന​യി​ക്കേ​ണ്ട​ ​കാ​ര്യ​മേ​ ​ഇ​ല്ലാ​യി​രു​ന്നു.​ ​എ​നി​ക്കും​ ​ചെ​ല്ല​മ്മ​യ്‌​ക്കും​ ​വ്യ​ത്യാ​സ​ങ്ങ​ളൊ​ന്നു​മി​ല്ല.​ ​പ​ക്ഷേ​ ​പാ​പ്പ​യാ​കാ​ൻ​ ​ഏ​റെ​ ​നാ​ള​ത്തെ​ ​ഒ​രു​ക്ക​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

മൂ​ന്നു​മാ​സ​ത്തോ​ളം​ ​സ്‌​പാ​സ്റ്റി​ക് ​പ​രാ​ലി​സി​സ് ​ബാ​ധി​ച്ച​ ​കു​ട്ടി​ക​ളെ​ ​കു​റി​ച്ച് ​പ​ഠി​ക്കാ​നാ​യി​ ​ചെ​ല​വ​ഴി​ച്ചു.​ ​സ്‌​പാ​സ്റ്റി​ക് ​സൊ​സൈ​റ്റി​ക​ളി​ൽ​ ​പോ​യി​ ​അ​വ​രെ​ ​നേ​രി​ട്ട് ​ക​ണ്ട് ​അ​വ​രു​ടെ​ ​പ്ര​യാ​സ​ങ്ങ​ൾ​ ​മ​ന​സി​ലാ​ക്കി,​ ​അ​വ​രു​ടെ​ ​പ്ര​ശ്ന​ങ്ങ​ളെ​ ​കു​റി​ച്ച് ​പ​ഠി​ച്ചു.​ ​എ​നി​ക്ക് ​അ​ത്ത​ര​മൊ​രു​ ​അ​നു​ഭ​വം​ ​ആ​ദ്യ​മാ​യാ​ണ്.​ ​പി​ന്നെ​ ​ത​ല​മു​ടി​ ​മു​ത​ൽ​ ​കാ​ൽ​പാ​ദം​ ​വ​രെ​ ​പാ​പ്പ​ ​എ​ങ്ങ​നെ​യി​രി​ക്ക​ണം​ ​എ​ന്ന​തി​നെ​ക്കു​റി​ച്ച് ​റാ​മ​ങ്കി​ളി​ന് ​വ്യ​ക്ത​മാ​യ​ ​ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു.​ ​അ​തെ​ല്ലാം​ ​എ​നി​ക്ക് ​കൃ​ത്യ​മാ​യി​ ​പ​റ​ഞ്ഞു​ ​ത​ന്നു.​ ​മാ​ന​സി​ക​മാ​യും​ ​ശാ​രീ​രി​ക​മാ​യും​ ​പാ​പ്പ​ ​മ​റ്റൊ​രു​ ​വ്യ​ക്തി​യാ​യി​രു​ന്നു.​ ​കൈ​യി​ലും​ ​കാ​ലി​ലും​ ​ക​ഴു​ത്തി​ലും​ ​എ​ല്ലാം​ ​അ​വ​ൾ​ക്ക് ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട്.​ ​ഒ​രു​ ​ഡാ​ൻ​സ​റാ​യ​തു​കൊ​ണ്ട് ​ശാ​രീ​രി​ക​മാ​യി​ ​പാ​പ്പ​യാ​യി​ ​മാ​റാ​ൻ​ ​അ​തെ​ന്നെ​ ​സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.​ ​പാ​പ്പ​യെ​ ​പോ​ലെ​ ​അ​ഭി​ന​യി​ച്ച് ​തു​ട​ങ്ങി​യെ​ങ്കി​ലും​ ​അ​വ​ളാ​യി​ ​ഞാ​ൻ​ ​മാ​റി​യ​ത് ​ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ്.

ഇ​ന്നും​ ​പ്രി​യ​ ​ചെ​ല്ല​മ്മ
ത​ങ്ക​മീ​ൻ​ക​ളി​ൽ​ ​ അ​ഭി​ന​യി​ക്കു​മ്പോ​ൾ​ ​അ​ത് ​ഞാ​ൻ​ ​ത​ന്നെ​യാ​യി​രു​ന്നു.​ ​റാം​ ​അ​ങ്കി​ൽ​ ​ഇ​പ്പ​ഴും​ ​എ​ന്നെ​ ​ചെ​ല്ല​മ്മ​യെ​ന്നാ​ണ് ​വി​ളി​ക്കു​ന്ന​ത്.​ ​പി​ന്നെ​ ​സെ​റ്റി​ൽ​ ​മു​ഴു​വ​ൻ​ ​ഓ​ടി​ന​ട​ന്ന് ​ബ​ഹ​ളം​ ​വ​യ്‌​ക്കും.​ ​ക​ര​യാ​ൻ​ ​പ​റ​യു​മ്പോ​ഴാ​ണ് ​ഏ​റ്റ​വും​ ​പ്ര​യാ​സം.​ ​എ​നി​ക്ക് ​പ​റ്റി​ല്ല.​ ​അ​പ്പോ​ൾ​ ​അ​ച്‌​ഛ​ൻ​ ​വ​ന്ന് ​വ​ഴ​ക്ക് ​പ​റ​യും.​ ​പി​ന്നെ​ ​സ്വാ​ഭാ​വി​ക​മാ​യി​ ​ക​ര​യും.​ ​ഷൂ​ട്ട് ​ക​ഴി​യു​മ്പോൾ​ ​അ​ച്ഛ​ന്റെ​ ​അ​ടു​ത്ത്പോ​യി​ ​തി​രി​ച്ച് ​വ​ഴ​ക്ക് ​പ​റ​യും.​ ​ഇ​താ​യി​രു​ന്നു​ ​അ​ന്ന് ​ന​ട​ന്ന​ത്.​ ​പ​ക്ഷേ​ ​പാ​പ്പ​യാ​യ​പ്പോ​ൾ​ ​എ​നി​ക്ക് ​കു​റ​ച്ചു​കൂ​ടെ​ ​ചെ​യ്യാ​ൻ​ ​ക​ഴി​ഞ്ഞു,​ ​അ​വ​ൾ​ ​എ​ന്ത് ​ചി​ന്തി​ക്കും​ ​എ​ന്നൊ​ക്കെ​ ​ഞാ​ൻ​ ​ആ​ലോ​ചി​ക്കു​ന്ന​ത് ​ഇ​പ്പോ​ഴാ​ണ്.

പാ​പ്പ​യാ​യി​ ​ഒ​ളി​ച്ചു​ക​ളി​ച്ചു
ഷൂ​ട്ടിം​ഗ് ​മു​ത​ൽ​ ​സി​നി​മ​ ​റി​ലീ​സ് ​ആ​കും​ ​വ​രെ​ ​സാ​ധ​ന​യെ​ ​ആ​ർ​ക്കും​ ​അ​റി​യി​ല്ലാ​യി​രു​ന്നു.​ ​ആ​ ​ഒ​ളി​ച്ചു​ക​ളി​യാ​യി​രു​ന്നു​ ​ഏ​റ്റ​വും​ ​ര​സം.​ ​കൊ​ടൈ​ക്ക​നാ​ലി​ൽ​ ​ഷൂ​ട്ട് ​ന​ട​ക്കു​ക​യാ​ണ്.​ ​ഒ​രു​ ​വ​ലി​യ​ ​പാ​ലം.​ ​അ​തു​വ​ഴി​ ​ന​ട​ന്നു​വ​ര​ണം.​ ​പാ​പ്പ​യെ​പോ​ലെ​ ​കൈ​യും​കാ​ലും​ ​ഒ​ക്കെ​ ​വ​ച്ച് ​ഞാ​ൻ​ ​ന​ട​ന്നു​വ​ന്നു.​ ​പാ​ല​ത്തി​നി​പ്പു​റം​ ​കു​റേ​ ​ആ​ളു​ക​ൾ​ ​ഷൂ​ട്ടിം​ഗ് ​കാ​ണാ​നു​ണ്ടാ​യി​രു​ന്നു.​ ​ഞാ​ൻ​ ​ന​ട​ന്നെ​ത്തി​യ​പ്പോ​ഴേ​ക്ക് ​എ​ല്ലാ​വ​രും​ ​കൈ​യ​ടി​ച്ചു.​ ​പ​ല​രും​ ​ക​രു​തി​യ​ത് ​ഞാ​ൻ​ ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​സ്‌​പാ​സ്റ്റി​ക് ​ചൈ​ൽ​ഡ് ​ആ​ണെ​ന്നാ​യി​രു​ന്നു.​ ​ഒ​രു​ ​ദി​വ​സം​ ​ഒ​രു​ ​സ്‌​പാ​സ്റ്റി​ക് ​സൊ​സൈ​റ്രി​യി​ൽ​ ​ഷൂ​ട്ടിം​ഗ് ​ന​ട​ക്കു​കാ​യി​രു​ന്നു.​ ​ഷൂ​ട്ടിം​ഗി​നി​ടെ​ ​ചെ​യ​ർ​മാ​ൻ​ ​അ​വി​ടേ​ക്ക് ​വ​ന്നു.​ ​ഏ​താ​ണ് ​ഈ​ ​സ്‌​പാ​സ്റ്റി​ക് ​ചൈ​ൽ​ഡെന്ന് അ​ദ്ദേ​ഹം​ ​അ​മ്മ​യോ​ട് ​ചോ​ദി​ച്ചു.​ ​അ​യ്യോ,​ ​അ​വ​ൾ​ ​ നോ​ർ​മ​ൽ​ ​പെ​ൺ​കു​ട്ടി​യാ​ണ്.​ ​എ​ന്റെ​ ​മോ​ളാ​ണ്.​ ​സി​നി​മ​യ്‌​ക്കു​വേ​ണ്ടി​ ​അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്ന് ​അ​ദ്ദേ​ഹ​ത്തോ​ട് ​പ​റ​ഞ്ഞു.​ ​എ​ന്റെ​ ​പ​രി​ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള​ ​ആ​ദ്യ​ത്തെ​ ​അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ ​ഇ​തൊ​ക്കെ​യാ​യി​രു​ന്നു.​ ​

കൊ​ച്ചി​യി​ൽ​ ​സി​നി​മ​യു​ടെ​ ​പ്രീ​മി​യ​ർ​ ​കാ​ണാ​ൻ​ ​എ​ത്തി​യ​പ്പോ​ൾ​ ​പോ​ലും​ ​ഇ​ത് ​ത​ന്നെ​യാ​യി​രു​ന്നു​ ​അ​നു​ഭ​വം.​ ​സ്‌ക്രീ​നിം​ഗ് ​തു​ട​ങ്ങും​ ​മു​മ്പ് ​ അ​മ്മ​യും​ ​ഞാ​നും​ ​കൂ​ടെ​ ​ഷോ​പ്പിം​ഗി​ന് ​പോ​യി.​ ​നി​റ​യെ​ ​പേ​ര​ൻ​പി​ന്റെ​ ​പോ​സ്റ്റ​റു​ക​ൾ.​ ​എ​ന്റെ​ ​ഫോ​ട്ടോ​സ്.​ ​അ​തി​ന്റെ​ ​മു​ന്നി​ലൂ​ടെ​ ​ന​ട​ന്നു​പോ​കു​മ്പോ​ഴും​ ​ആ​ർ​ക്കും​ ​എ​ന്നെ​ ​മ​ന​സി​ലാ​യി​ല്ല.​ ​അ​പ്പോ​ ​ഉ​റ​ക്കെ​ ​വി​ളി​ച്ച് ​പ​റ​യാ​ൻ​ ​തോ​ന്നി​ ​ഞാ​നാ​ ​പാ​പ്പ​യെ​ന്ന്.​ ​ആ​രും​ ​അ​റി​യാ​തെ​ ​ന​ട​ക്കു​ന്ന​തും​ ​ഒ​രു​ ​ര​സ​മാ​ണ​ല്ലോ.​ ​എ​ല്ലാ​വ​രും​ ​പ​ടം​ ​ക​ഴി​ഞ്ഞ് ​ഇ​റ​ങ്ങി​ ​പാ​പ്പ​യെ​കു​റി​ച്ചാ​ണ് ​അ​ന്വേ​ഷി​ക്കു​ന്ന​ത്.​ ​ക​ൺ​മു​ന്നി​ൽ​ ​നി​ന്നി​ട്ടും​ ​ആ​ർ​ക്കും​ ​എ​ന്നെ​ ​മ​ന​സി​ലാ​യി​ല്ല.(​ഇ​തി​നി​ടെ​ ​അ​ച്ഛ​ൻ​ ​വെ​ങ്ക​ടേ​ഷ് ​ഇ​ട​പെ​ട്ടു,) '​പേ​ര​ൻ​പ് ​ക​ണ്ടു​ ​ക​ഴി​ഞ്ഞ് ​ഒ​രു​ ​സ്ത്രീ​ ​വ​ന്ന് ​എ​ന്നോ​ട് ​പ​റ​ഞ്ഞ​ത് ​ഓ​ർ​ത്ത് ​ഇ​പ്പ​ഴും​ ​ചി​രി​യാ​ണ് ​മ​ന​സി​ൽ.​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ച്ച് ​ഇ​ത്ര​യും​ ​പ​ണം​ ​കി​ട്ടി​യി​ട്ടും​ ​ആ​ ​കു​ഞ്ഞി​നെ​ ​ചി​കി​ത്സി​ച്ച് ​ഭേ​ദ​മാ​ക്കാ​ൻ​ ​ശ്ര​മി​ക്കാ​ത്ത​ ​നി​ങ്ങ​ളെ​ന്തൊ​രു​ ​ര​ക്ഷി​താ​വാ​ണെ​ന്ന് ​അ​വ​രെ​ന്നോ​ട് ​ചോ​ദി​ച്ചു.​ ​സാ​ധ​ന​യെ​ ​നേ​രി​ട്ട് ​ക​ണ്ട​പ്പോ​ൾ​ ​അ​വ​ർ​ ​‌​ഞെ​ട്ടി​പ്പോ​യി"

മ​മ്മൂ​ട്ടി​ ​അ​തി​സ​യ​മാ​ന​ത്
ഒ​രു​ ​ദി​വ​സം​ ​റാം​ ​അ​ങ്കി​ൾ​ ​വ​ന്ന് ​പ​റ​യു​വാ​ണ്,​ ​ ചെ​ല്ല​മ്മ,​ ​നീ​ ​മ​മ്മൂ​ക്ക​യ്‌​ക്ക് ​പാ​പ്പ​യെ​ ​പോ​ലെ​ ​ആ​കാ​ൻ​ ​പ​ഠി​പ്പി​ച്ച് ​കൊ​ടു​ക്ക​ണം​ ​എ​ന്ന്.​ ​ഞാ​ൻ​ ​ ഞെ​ട്ടി​പ്പോ​യി.​ ​മ​മ്മൂ​ട്ടി​ ​സാ​റി​നെ ​ ​പോ​ലൊ​രാ​ൾ​ക്ക് ​ ഞാ​ൻ​ ​പ​ഠി​പ്പി​ച്ച് ​കൊ​ടു​ക്കാ​നോ,​ ​റാം​ ​അ​ങ്കി​ൾ,​ ​നീ​ങ്ക​ ​എ​ന്ന​ ​ലൂ​സാ,​ ​എ​ന്നാ​യി​രു​ന്നു​ ​എ​ന്റെ​ ​മ​റു​പ​ടി.​ ​പി​ന്നെ​ ​മ​മ്മൂ​ക്ക​ ​എ​ന്റെ​ ​അ​ടു​ത്ത് ​വ​ന്ന് ​എ​ല്ലാം​ ​ചോ​ദി​ച്ച് ​മ​ന​സി​ലാ​ക്കി.​ ​ഞാ​ൻ​ ​മൂ​ന്ന് ​മാ​സം​ ​കൊ​ണ്ട് ​മ​ന​സി​ലാ​ക്കി​യ​ത് ​അ​ദ്ദേ​ഹം​ ​അ​ഞ്ച് ​മി​നി​ട്ട് ​കൊ​ണ്ട് ​പ​ഠി​ച്ചു.
പാ​പ്പ​യു​ടെ​ ​വാ​യ​ ​ഒ​രു​ ​വ​ശ​ത്തേ​ക്കാ​ണ​ല്ലോ,​ ​നാ​ക്ക് ​കു​റ​ച്ച് ​പു​റ​ത്തേ​ക്കി​രി​ക്കും.​ ​ഒ​രു​ദി​വ​സം​ ​ഷൂ​ട്ടിം​ഗി​നി​ട​യി​ൽ​ ​എ​ന്റെ​ ​വാ​യ​ ​ലോ​ക്ക് ​ആ​യി​പ്പോ​യി.​ ​പ​ഴ​യ​പോ​ലെ​ ​ആ​കു​ന്നി​ല്ല.​ ​എ​ല്ലാ​രും​ ​പേ​ടി​ച്ചു​പോ​യി.​ ​കു​റ​ച്ച് ​ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്ക് ​ഓ​കെ​ ​ആ​യി.​ ​അ​പ്പോ​ഴാ​ണ് ​മ​മ്മൂ​ക്ക​ ​വ​ന്ന് ​എ​ന്നോ​ട് ​പ​റ​ഞ്ഞ​ത്.​ ​നീ​ ​പാ​പ്പ​യാ​യി​ ​മാ​റു​ക​യാ​ണോ,​ ​അ​ഭി​ന​യി​ക്കൂ...​ഇ​ത്ര​യും​ ​റി​യ​ലി​സ്റ്റി​ക് ​ആ​വ​ല്ലേ​ ​എ​ന്ന്.

ചെ​ന്നൈ​ ​ ടു​ ​ദു​ബാ​യ്
ഒ​ൻ​പ​ത് ​വ​യ​സു​ള്ള​പ്പോ​ഴാ​ണ് ​ഞാ​ൻ​ ​'​ത​ങ്ക​മീ​ൻ​ക​ളി​"​ ​ൽ​ ​അ​ഭി​ന​യി​ച്ച​ത്.​ ​ഷൂ​ട്ടിം​ഗ് ​ക​ഴി​ഞ്ഞും​ ​പ​ടം​ ​പു​റ​ത്തി​റ​ങ്ങാ​ൻ​ ​ഒ​ന്ന​ര​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞു.​ ​അ​പ്പോ​ഴേ​ക്ക് ​ഞ​ങ്ങ​ൾ​ ​ചെ​ന്നൈ​യി​ൽ​ ​നി​ന്ന് ​ദു​ബാ​യി​ലേ​ക്ക് ​മാ​റി.​ ​അ​വി​ടെ​യെ​ത്തി​ ​ഞാ​ൻ​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ച്ചു​ ​എ​ന്നൊ​ക്കെ​ ​പ​റ​ഞ്ഞി​ട്ടും​ ​ആ​രും​ ​വി​ശ്വ​സി​ക്കു​ന്നി​ല്ല.​ ​ക​ള്ളം​ ​പ​റ​യു​ക​യാ​ണെ​ന്നൊ​ക്കെ​ ​പ​റ​ഞ്ഞ് ​കൂ​ട്ടു​കാ​ർ​ ​ക​ളി​യാ​ക്കു​മാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​സി​നി​മ​ ​റി​ലീ​സ് ​ചെ​യ്ത​പ്പോ​ഴേ​ക്ക് ​കാ​ര്യ​ങ്ങ​ളൊ​ക്കെ​ ​മാ​റി.​ ​നാ​ഷ​ണ​ൽ​ ​അ​വാ​ർ​ഡ് ​കി​ട്ടി​യ​പ്പോ​ ​എ​ല്ലാ​വ​രും​ ​വ​ന്ന് ​അ​ഭി​ന​ന്ദി​ച്ചു.​ ​എ​നി​ക്ക് ​സ്കോ​ള​ർ​ഷി​പ്പ് ​ഒ​ക്കെ​ ​കി​ട്ടി.​ ​പേ​ര​ൻ​പ് ​ക​ഴി​ഞ്ഞ​പ്പോ​ഴും​ ​ഇ​തു​ ​ത​ന്നെ​യാ​യി​ ​സ്ഥി​തി.​ ​ഷൂ​ട്ടിം​ഗ് ​ന​ട​ക്കു​മ്പോ​ ​എ​നി​ക്ക് ​വെ​റും​ 14​വ​യ​സ്.​ ​ഇ​പ്പോ​ൾ​ ​ര​ണ്ട് ​വ​ർ​ഷം​ ​ക​ഴി​ഞ്ഞു.​ ​സി​നി​മ​ ​ ഇ​റ​ങ്ങാ​ൻ​ ​വൈ​കി​യ​പ്പോ​ൾ​ ​കൂ​ട്ടു​കാ​ർ​ ​ക​ളി​യാ​ക്കി​യി​രു​ന്നു.​ ​പ​ക്ഷേ​ ​പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ​ ​കാ​ര്യ​ങ്ങ​ളൊ​ക്കെ​ ​മാ​റി.​ ​ടീ​ച്ച​ർ​മാ​രും​ ​ഫ്ര​ണ്ട്സും​ ​എ​ല്ലാ​വ​രും​ ​വ​ന്ന് ​എ​ന്നെ​ ​കെ​ട്ടി​പ്പി​ടി​ച്ച് ​അ​ഭി​ന​ന്ദി​ച്ചു.

റാം​ ​അ​ങ്കി​ൾ​ ​എ​ന്റെ​ ​ഹീ​റോ
അ​ഭി​ന​യി​ക്കാ​ൻ​ ​ഒ​രു​പാ​ടി​ഷ്ട​മാ​ണ്.​ ​എ​ന്നാ​ൽ​ ​മ​ന​സി​ൽ​ ​ഇ​പ്പോ​ൾ​ ​ഒ​രു​ ​പ്ലാ​നു​മി​ല്ല.​ ​ചെ​ല്ല​മ്മ​യും​ ​പാ​പ്പ​യും​ ​സം​ഭ​വി​ച്ചു​പോ​യ​താ​ണ്.​ ​അ​തു​പോ​ലു​ള്ള​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ഇ​നി​യും​ ​വ​രു​മാ​യി​രി​ക്കും.​ ​ക​രാ​ട്ടേ​ ​ കി​ഡ് ​പോ​ലൊ​രു​ ​ചി​ത്രം​ ​ത​മി​ഴി​ൽ​ ​വ​രി​ക​യാ​ണെ​ങ്കി​ൽ​ ​അ​തി​ൽ​ ​അ​ഭി​ന​യി​ക്ക​ണം​ ​എ​ന്നൊ​ക്കെ​ ​പ​ണ്ട് ​അ​മ്മ​യോ​ട് ​പ​റ​യു​മാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​ഇ​പ്പോ​ൾ​ ​റാം​ ​അ​ങ്കി​ളാ​ണെ​ന്റെ​ ​ഹീ​റോ.​ ​അ​തു​പോ​ലൊ​രു​ ​ഡ​യ​റ​ക്ട​റാ​ക​ണം​ ​എ​ന്നാ​ണ് ​ആ​ഗ്ര​ഹം.​ ​സെ​റ്റി​ലെ​ ​എ​ല്ലാ​വ​രെ​യും​ ​നി​യ​ന്ത്രി​ച്ച് ​ ഒ​രു​ ​ലീ​ഡ​റാ​യി​ ​ന​ട​ക്കു​ന്ന​ത് ​കാ​ണു​മ്പോ​ഴാ​ണ് ​സം​വി​ധാ​യി​ക​യാ​വാ​ൻ​ ​ആ​ഗ്ര​ഹം.​ ​റാം​ ​അ​ങ്കി​ളും​ ​എ​ന്നോ​ട് ​പ​റ​യാ​റു​ള്ള​ത് ​സം​വി​ധാ​യി​ക​യാ​വാ​നാ​ണ്.​ ​ഞാ​ൻ​ ​ഇ​പ്പോ​ൾ​ 11​-ാം​ ​ഗ്രേ​‌​‌​‌​ഡി​ലാ​ണ്. ദു​ബാ​യി​ലാ​ണ് ​പ​ഠി​ക്കു​ന്ന​ത്.​ ​മാ​സ് ​മീ​ഡി​യ​യാ​ണ് ​എ​ന്റെ​ ​വി​ഷ​യം.​ ​ന​ന്നാ​യി​ ​പ​ഠി​ക്ക​ണം​ ​എ​ന്ന​താ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​വ​ലി​യ​ ​ആ​ഗ്ര​ഹം.​ ​പി​ന്നെ​ ​ജീ​വി​ത​ത്തി​ൽ​ ​‌​ഏ​റ്റ​വും​ ​പ്രി​യ​പ്പെ​ട്ട​ത് ​‌​‌​ഡാ​ൻ​സാ​ണ്.​ ​അ​മ്മ​ ​ല​ക്ഷ്മി​ ​വെ​ങ്ക​ടേ​ഷ് ​ദു​ബാ​യി​ൽ​ ​ഒ​രു​ ​ഡാ​ൻ​സ് ​അ​ക്കാ​ഡ​മി​ ​ന​ട​ത്തു​ന്നു​ണ്ട്.​ ​അ​മ്മ​യാ​ണ് ​ഗു​രു.​ ​അ​ച്ഛ​ൻ​ ​വെ​ങ്ക​ടേ​ഷ് ​മ​ല​യാ​ളി​യാ​ണ്.​ ​സി​നി​മ,​ ​സം​ഗീ​തം​ ​എ​ല്ലാം​ ​ഇ​ഷ്ട​മു​ള്ള​ ​സ​ക​ല​ക​ലാ​വ​ല്ല​ഭ​നാ​ണ് ​അ​ച്‌​ഛ​ൻ.​ ​എ​നി​ക്ക് ​ഒ​രു​ ​ചേ​ച്ചി​യു​ണ്ട്.​ ​സ​ഹാ​ന.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PERANP, IMTERVIEW, SADHANA, ACTOR MAMMOOTY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY