SignIn
Kerala Kaumudi Online
Saturday, 31 July 2021 11.49 AM IST

നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കാനാവില്ല, പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

assembly-scuffle

കൊച്ചി: നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കാനാവില്ലെന്ന് ഹൈക്കോടതി. 2015ലെ ബജറ്റ് അവതരണസമയത്ത് നിയമസഭയിൽ നടന്ന കൈയാങ്കളിയിൽ, അന്നത്തെ പ്രതിപക്ഷ നിയമസഭാ സാമാജികർക്കെതിരായ കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയാണ് കോടതി തള്ളിയത്.

കെടി ജലീൽ, ഇപി ജയരാജൻ , വി ശിവൻകുട്ടി, സികെ സദാശിവൻ തുടങ്ങി ആറു എംഎൽഎമാർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള കുറ്റകൃത്യങ്ങൾ പ്രതികൾ നടത്തിയതിനാൽ കേസ് പിൻവലിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. വിചാരണക്കോടതിയിൽ കേസിന്റെ നടപടികൾ പുരോഗമിക്കവെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

പൊതുമുതൽ നശീകരണം അടക്കം ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്ന കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ആദ്യം വിചാരണക്കോടതിയിൽ ഹർജി നൽകിയെങ്കിലും തള്ളുകയായിരുന്നു. തുടർന്നായിരുന്നു ഹൈക്കോടതിയിൽ റിവ്യൂ ഹർജി നൽകിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASSEMBLY SCUFFLE, MLA, KERALA ASSEMBLY CASE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.