SignIn
Kerala Kaumudi Online
Friday, 07 May 2021 6.58 AM IST

കടയ്ക്കൽ ചന്ദ്രനുമുമ്പേ ആ ബിൽ അവതരിപ്പിച്ചത് ഒരു മലയാളിയാണ്,​ പിന്തുണച്ചത് വാജ്‌പേയിയും

one-movie-

കേരളത്തിന്റെ മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടി എത്തുന്ന വൺ എന്ന ചിത്രം കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്.. ജനങ്ങൾ തിരഞ്ഞെടുക്കുന്ന അവരുടെ പ്രതിനിധികളെ തിരിച്ചുവിളിക്കാൻ അ വർക്ക് അവകാശം നൽകുന്ന റൈറ്റ് ടു റീ കാൾ എന്ന ആശയം ചിത്രം ചർച്ച ചെയ്യുന്നുണ്ട്.. ചിത്രം തികഞ്ഞ അരാഷ്ട്രീയവാദമാണ് മുന്നോട്ടുവയ്ക്കുന്നത് എന്നാണ് ചിലർ വിമർശിക്കുന്നത്. എന്നാൽ ഇന്ത്യൻ പാർലമെന്റിൽ തന്നെ ഇത്തരമൊരു ബിൽ അവതരിപ്പിച്ചിട്ടുണ്ടെന്നത് ചരിത്രം. അതുകൊണ്ട് ഈ ആശയത്തെ പൂർണമായി തള്ളിക്കളയാൻ സാധിക്കില്ലെന്നും ചിത്രത്തെ അനുകൂലിക്കുന്നവർ പറയുന്നു.

സി..പി..ഐ മുൻ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പനാണ് ജനപ്രതിനിധികളെ തിരിച്ചു വിളിക്കാൻ ജനങ്ങൾക്ക് അവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്. 1974ൽ ആയിരുന്നു അത്. എ.ബി വാജ്‌പേയി അടക്കമുള്ള ചുരുക്കം ചില നേതാക്കൾ ഈ ബില്ലിനെ പിന്താങ്ങിയെങ്കിലും ബില്ല് തള്ളിപ്പോയി. 2016ൽ വരുൺ ഗാന്ധിയും സ്വകാര്യ ബില്ലായി ഈ ആശയം ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും ഈ ആശയത്തിന് എതിരെ എതിർപ്പ പ്രകടിപ്പിച്ചിരുന്നു.. കഴിഞ്ഞ വർഷം ഹരിയാന നിയമസഭയും ഇത് സമാനമായ ബിൽ അവതരിപ്പിച്ചിരുന്നു.. പഞ്ചായത്ത് അംഗങ്ങളെ തിരിച്ചുവിളിക്കുന്നതിന് അധികാരം നൽകുന്ന ബിൽ ആയിരുന്നു അത്..

തങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികൾ കൃത്യമായി ജോലി ചെയ്യുന്നില്ല എന്ന തോന്നലുണ്ടായാൽ, സോഷ്യൽ ഓഡിറ്റ് നടത്തി ജനങ്ങൾക്ക് അവരെ തിരിച്ചു വിളിക്കാനുള്ള അവസരം ഒരുക്കുക എന്നതാണ് റൈറ്റ് ടു റീ കാൾ എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നത്.

ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ സ്ഥാപക നേതാവ് സചീന്ദ്ര നാഥ് സൻയാലാണ് ആധുനിക ഇന്ത്യയിൽ ആദ്യമായി ഇത്തരമൊരു ആശയം മന്നോട്ടുവച്ചത്. 1924 ഡിസംബർ 24ന് അദ്ദേഹം പുറത്തിറക്കിയ എച്ച് ആർ എയുടെ ഭരണഘടനയിൽ റൈട് ടു റീ കാൾ ആശയത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

ഭരണഘടനയിൽ ഈ ആശയം ഉൾപ്പെടുത്തണമെന്ന ചിലരുടെ ആവശ്യം ഡോ. ബി ആർ അംബേദ്കർ അംഗീകരിച്ചില്ല. ഇന്ത്യൻ ജനാധിപത്യത്തിൽ ഇത്തരത്തിലൊരു ആശയം പ്രാവർത്തികമാക്കാൻ സാധിക്കില്ല എന്നായിരുന്നു ഇതിനെ എതിർക്കുന്നവർ ഉയർത്തിയ വാദം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, ONE MOVIE, MAMMOOTTY, CK CHANDRAPPAN
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.