വാഷിംഗ്ടൺ: ലോകപ്രശസ്ത അമേരിക്കൻ സാഹിത്യകാരി ബെവർലി ക്ലറി (104) അന്തരിച്ചു. റമോന ഖ്വിംബി, ഹെൻറി ഹഗ്ഗിൻസ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് ക്ലറി കുട്ടികളുടെ മനസിൽ സ്ഥാനം നേടിയത്. ഈ കഥാപാത്രങ്ങളിലൂടെ കുട്ടികളുടെ സാധാരണ ജീവിതവും വൈകാരികതയും ക്ലറി തുറന്നുകാട്ടി. ക്ലറിയുടെ നാൽപതോളം കൃതികളിൽ റമോനയും ഹെൻറിയുമായിരുന്നു പ്രധാനകഥാപാത്രങ്ങൾ. അതിമാനുഷ കഥാപാത്രങ്ങൾക്ക് പകരം, കുട്ടികളുടെ പച്ചയായ ജീവിതമായിരുന്നു ക്ലറി ചിത്രീകരിച്ചിരുന്നത്. 1950 മുതൽ 1999 വരെ ബാലസാഹിത്യരംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു ക്ലറി. ദ മൗസ് ആൻഡ് ദ മോട്ടോർ സൈക്കിൾ, ഡിയർ ഡോക്ടർ ഹെൻഷോ എന്നിവയും ക്ലെറിയുടെ ശ്രദ്ധേയ രചകളാണ്. നാഷമൽ ബുക്ക് അവാർഡ് ഉൾപ്പെടെ അനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പരേതനായ ക്ലാറൻസ് ക്ലറിയാണ് ഭർത്താവ്. ഇരട്ടകളായ മാൽക്കവും മറീനും മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |