പള്ളുരുത്തി: കൊച്ചിയുടെ തീരദേശ മേഖലയെ ആവേശത്തിരയിലാക്കി കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ റോഡ് ഷോ. കൊച്ചി മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി.ജി.രാജഗോപാലിന്റെ പ്രചാരണാർത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്. ന്യൂനപക്ഷ സംരക്ഷണത്തിനും തീരദേശ സുരക്ഷയ്ക്കും നരേന്ദ്രമോദി സർക്കാരിന്റെ വികസന പ്രർത്തനങ്ങൾക്കായി താമര ചിഹ്ന്ത്തിൽ എല്ലാവരും വോട്ട് നൽകണമെന്ന് മന്ത്രി നാട്ടുകാരോട് അഭ്യർത്ഥിച്ചു. സൗദി പള്ളിക്കു സമീപത്തു നിന്നും തുടങ്ങിയ റാലി മാനാശേരി ബീച്ച് പരിസരത്ത് സമാപിച്ചു. മന്ത്രിക്ക് നാട്ടുകാർ ഉപഹാരമായി നൽകിയ പങ്കായം പിടിച്ചായിരുന്നു സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചത്. തീരദേശവാസികൾ തങ്ങളുടെ ദുരിതങ്ങൾ മന്ത്രിക്ക് മുന്നിൽ പറഞ്ഞു. എല്ലാത്തിനും പരിഹാരം കാണുമെന്നും മന്ത്രി ഉറപ്പ് നൽകി.വി.ടി.രമ, എസ്. ജയകൃഷ്ണൻ, എൻ.എസ്.സുമേഷ്, എസ്.ആർ.ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്യം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |