മമ്പറം(കണ്ണൂർ) :35 മണ്ഡലങ്ങളിൽ ബി.ജെ.പി.യും കോൺഗ്രസും ധാരണയിലാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മമ്പറത്ത് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. 35 സീറ്റുകിട്ടിയാൽ കേരളം ഭരിക്കുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞത് ഈ രഹസ്യബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് എം.എൽ.എ.മാരെ വിലക്കെടുത്തുകൊണ്ടാണ് ചില സംസ്ഥാനങ്ങളിൽ ബി.ജെ.പി. അധികാരത്തിലെത്തിയത്. അത് കേരളത്തിലും അരങ്ങേറുമെന്ന സൂചനയാണ് സുരേന്ദ്രൻ നൽകിയത്. എന്തുരഹസ്യബന്ധമുണ്ടാക്കിയാലും എൽ.ഡി.എഫ്. അധികാരത്തിലെത്തും. അന്നം മുടക്കാൻ പുറപ്പെട്ട രമേശ് ചെന്നിത്തലയ്ക്ക് കരണത്തേറ്റ അടിയായി കോടതി വിധി. അരിവിതരണം നടത്താൻ ബഡ്ജറ്റിൽ തീരുമാനിച്ചതാണ്. നിഷേധാത്മക നിലപാടാണ് യു.ഡി.എഫിന്റെ മുഖമുദ്രയെന്നും കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |