SignIn
Kerala Kaumudi Online
Saturday, 08 May 2021 12.12 AM IST

മു​ത്ത​മി​ട്ടു

aa

ദേ​ശീ​യ​ ​ച​ല​ച്ചി​ത്ര​ ​പു​ര​സ്‌​കാ​ര​ത്തി​ൽ​ ​വീ​ണ്ടും​ ​മ​ല​യാ​ള​ത്തി​ള​ക്കം

അ​റു​പ​ത്തി​യേ​ഴാ​മ​ത് ​ദേ​ശീ​യ​ ​ച​ല​ച്ചി​ത്ര​ ​പു​ര​സ്കാ​ര​ങ്ങ​ളി​ൽ​ 13​ ​എ​ണ്ണം​ ​സ്വ​ന്ത​മാ​ക്കി​ ​മ​ല​യാ​ള​ ​സി​നി​മ​ ​വ​ൻ​ ​നേ​ട്ടം​ ​ക​ര​സ്ഥ​മാ​ക്കി.​ ​ഏ​റെ​യും​ ​യു​വ​പ്രാ​ത​നി​ധ്യ​ത്തി​ള​ക്കം.​ ​ഒ​ൻ​പ​തു​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​മി​ക​ച്ച​ ​സി​നി​മ​യ്ക്കു​ള്ള​ ​പു​ര​സ്കാ​രം​ ​വീ​ണ്ടും​ ​മ​ല​യാ​ള​ത്തി​ൽ​ ​എ​ത്തി​ക്കു​ക​യാ​യി​രു​ന്നു​ ​'​മ​ര​ക്കാ​ർ​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹം.​"​ ​മി​ക​ച്ച​ ​ചി​ത്രം​ ​ഉ​ൾ​പ്പെ​ടെ​ ​മൂ​ന്ന് ​പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ​പ്രി​യ​ദ​ർ​ശ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​മോ​ഹ​ൻ​ലാ​ൽ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​യ​ ​മ​ര​ക്കാ​ർ​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​മ​ര​ക്കാ​ർ​ ​അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​യ​ശ​സ്സു​ ​ത​ന്നെ​ ​ഉ​യ​ർ​ത്തി.​ ​അ​ച്ഛ​ന്റെ​ ​സി​നി​മ​യി​ലൂ​ടെ​ ​സി​ദ്ധാ​ർ​ത്ഥ് ​പ്രി​യ​ദ​ർ​ശ​ൻ​ ​'​മ​ര​ക്കാ​റി​"​ലെ​ ​സ്‌​പെ​ഷ്യ​ൽ​ ​ഇ​ഫ​ക്ട്‌​സി​നു​ള്ള​ ​പു​ര​സ്കാ​രം​ ​നേ​ടി​ ​എ​ന്ന​താ​ണ് ​ശ്ര​ദ്ധേ​യം.
മ​ര​ക്കാ​റി​ലെ​ ​വ​സ്‌​ത്രാ​ല​ങ്കാ​ര​ത്തി​നു​ ​സു​ജി​ത്ത് ​സു​ധാ​ക​ര​ൻ,​ ​വി.​ ​സാ​യ് ​എ​ന്നി​വ​ർ​ക്കു​മു​ണ്ട് ​പു​ര​സ്കാ​രം.​ ​ജ​ല്ലി​ക്ക​ട്ടി​ൽ​ ​പോ​ത്തി​നൊ​പ്പം​ ​ഓ​ടി​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​വി​സ്മ​യ​ ​കാ​ഴ്ച​ ​കാ​ട്ടി​യ​ ​ഗി​രീ​ഷ് ​ഗം​ഗാ​ധ​ര​ൻ​ ​മി​ക​ച്ച​ ​ഛാ​യാ​ഗ്രാ​ഹ​ക​നാ​യി.​ ​രാ​ത്രി​യു​ടെ​ ​ഭം​ഗി​യും​ ​ആ​ക്രാ​ന്തം​ ​മൂ​ത്തു​ ​ന​ട​ക്കു​ന്ന​ ​ഗ്രാ​മ​വാ​സി​ക​ളു​ടെ​ ​രൗ​ദ്ര​ത​യും​ ​എ​ല്ലാം​ ​അ​തീ​വ​ഭം​ഗി​യാ​യി​ ​പ​ക​ർ​ത്തി​യി​രു​ന്നു.​ ​തു​ട​ർ​ച്ച​യാ​യി​ ​മൂ​ന്നാം​ ​വ​ർ​ഷ​മാ​ണ് ​മി​ക​ച്ച​ ​ഛാ​യാ​ഗ്രാ​ഹ​ക​നു​ള്ള​ ​പു​ര​സ്കാ​രം​ ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​എ​ത്തു​ന്ന​ത്.​ഷാ​ജി​ ​എ​ൻ.​ ​ക​രു​ണി​ന്റെ​ ​ഓ​ള് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​എം.​ജെ.​ ​രാ​ധാ​കൃ​ഷ്ണ​നും,​ ​ജ​യ​രാ​ജി​ന്റെ​ ​ഭ​യാ​ന​കം​ ​എ​ന്ന​ ​സി​നി​മ​യ്ക്ക് ​കാ​മ​റ​ ​ച​ലി​പ്പി​ച്ച​ ​നി​ഖി​ൽ​ ​എ​സ്.​ ​പ്ര​വീ​ണി​നു​മാ​യി​രു​ന്നു​ ​മു​ൻ​ ​വ​ർ​ഷ​ങ്ങ​ളി​ലെ​ ​ജേ​താ​ക്ക​ൾ.​ഹെ​ല​ൻ​ ​എ​ന്ന​ ​സി​നി​മ​യി​ലൂ​ടെ​ ​മാ​ത്തു​ക്കു​ട്ടി​ ​സേ​വ്യ​ർ​ ​ന​വാ​ഗ​ത​ ​സം​വി​ധാ​യ​ക​നു​ള്ള​ ​പു​ര​സ്കാ​രം​ ​സ്വ​ന്ത​മാ​ക്കി.​ ​ഹെ​ല​ന് ​ഇ​നി​യു​മു​ണ്ട് ​പു​ര​സ്കാ​ര​ ​നേ​ട്ടം.​ ​മേ​ക്ക​പ്പി​ന് ​ര​ഞ്ജി​ത്ത് ​അ​മ്പാ​ടി​ ​ആ​ദ്യ​മാ​യി​ ​ദേ​ശീ​യ​ ​പു​ര​സ്കാ​ര​ജേ​താ​വാ​യി.​ ​സം​സ്ഥാ​ന​ ​പു​ര​സ്കാ​ര​ത്തി​ലും​ ​ഹെ​ല​ൻ​ ​ഇ​ടം​പി​ടി​ച്ചി​രു​ന്നു.​ ​ദേ​ശീ​യ​ ​അ​ന്ത​ർ​ദേ​ശീ​യ​ ​ശ്ര​ദ്ധ​ ​പി​ടി​ച്ചു​പ​റ്റു​ന്ന​ ​ചി​ത്ര​ങ്ങ​ൾ​ ​ഒ​രു​ക്കു​ന്ന​ ​രാ​ഹു​ൽ​ ​റി​ജി​ ​നാ​യ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ക​ള്ള​നോ​ട്ടം​ ​ആ​ണ് ​മി​ക​ച്ച​ ​മ​ല​യാ​ള​ ​സി​നി​മ.​ ​റീ​ ​റെ​ക്കോ​ർ​ഡി​ങ് ​പു​ര​സ്കാ​ര​ത്തി​ലൂ​ടെ​ ​റ​സൂ​ൽ​ ​പൂ​ക്കു​ട്ടി​ ​വീ​ണ്ടും​ ​മ​ല​യാ​ള​ത്തി​ന് ​അ​ഭി​മാ​ന​നേ​ട്ടം​ ​കാ​ഴ്ച​വ​ച്ചു.​ ​ഒ​രു​ ​ചെ​മ്പ​നീ​ർ​ ​പൂ​വി​റു​ത്ത് ​മ​ല​യാ​ളി​യു​ടെ​ ​ആ​സ്വാ​ദ​ന​ത്തി​ന്റെ​ ​വേ​റി​ട്ട​ ​വ​ഴി​യി​ലേ​ക്ക് ​ന​ട​ത്തി​യ​ ​ക​വി​ ​പ്ര​ഭാ​വ​ർ​മ്മ​യാ​ണ് ​മി​ക​ച്ച​ ​ഗാ​ന​ര​ച​യി​താ​വ്.​ ​വ​യാ​ല​ർ,​ഒ.​എ​ൻ.​വി​ ​കു​റു​പ്പ്,​ ​യൂ​സ​ഫ​ലി​ ​കേ​ച്ചേ​രി​ ​എ​ന്നി​വ​ർ​ക്കു​ശേ​ഷം​ ​ര​ണ്ടു​ ​പ​തി​റ്റാ​ണ്ട് ​ക​ഴി​ഞ്ഞാ​ണ് ​മ​ല​യാ​ള​ ​ച​ല​ച്ചി​ത്ര​ ​ഗാ​ന​ശാ​ഖ​യി​ലേ​ക്ക് ​ദേ​ശീ​യ​ ​പു​ര​സ്കാ​രം​ ​ക​ട​ന്നു​വ​രു​ന്ന​ത്.​പ്ര​ണ​യ​വും​ ​ദു​ഖ​വും​ ​ഇ​ഴ​ചേ​ർ​ന്ന​ ​ഗാ​ന​മാ​ണ് ​'​കോ​ളാ​മ്പി​'​യി​ൽ​ ​പ്ര​ഭാ​വ​ർ​മ്മ​ ​ഒ​രു​ക്കി​യ​ത്.​പ​ണി​യ​ ​ഭാ​ഷ​യി​ൽ​ ​മ​നോ​ജ് ​കാ​ന​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​കെ​ഞ്ചി​ര​യും​ ​മ​ല​യാ​ള​ ​പു​ര​സ്കാ​ര​ത്തി​ൽ​ ​ഇ​ടം​പി​ടി​ച്ചു.​ ​കൊ​ൽ​ക്ക​ത്ത​ ​സ​ത്യ​ജി​ത്ത് ​റേ​ ​ഫി​ലിം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ​ ​ശ​ര​ൺ​ ​വേ​ണു​ഗോ​പാ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'​ഒ​രു​ ​പാ​തി​രാ​സ്വ​പ്നം​ ​പോ​ലെ​"​ ​ഫീ​ച്ച​ർ​ ​ഇ​ത​ര​ ​വി​ഭാ​ഗ​ത്തി​ൽ​ ​മി​ക​ച്ച​ ​കു​ടും​ബ​ ​മൂ​ല്യ​ച്ചി​ത്രം​ ​എ​ന്ന​ ​അം​ഗീ​കാ​രം​ ​ക​ര​സ്ഥ​മാ​ക്കി.​ ​യു​വ​ ​സം​വി​ധാ​യ​ക​രാ​യ​ ​സ​ജി​ൻ​ ​ബാ​ബു​വി​ന്റെ​ ​'​ബി​രി​യാ​ണി​"​ ​പ്ര​ത്യേ​ക​ ​പ​രാ​മ​ർ​ശ​ത്തി​നും​ ​വി​പി​ൻ​ ​വി​ജ​യി​യു​ടെ​ ​'​സ്മോ​ൾ​ ​സ്കെ​യി​ൽ​ ​സൊ​സൈ​റ്റി​സ് "​ ​നോ​ൺ​ ​ഫീ​ച്ച​ർ​ ​വി​ഭാ​ഗ​ത്തി​ൽ​ ​പ്ര​ത്യേ​ക​ ​പ​രാ​മ​ർ​ശം​ ​നേ​ടി​യും​ ​ദേ​ശീ​യ​ ​ച​ല​ച്ചി​ത്ര​ ​പു​ര​സ്കാ​ര​ത്തി​ൽ​ ​കൈ​യൊ​പ്പ് ​പ​തി​പ്പി​ച്ചു.

ദേ​ശീ​യ​ ​പു​ര​സ ്കാ​ര​
​ജേ​താ​ക്കൾ

മി​ക​ച്ച​ ​ന​ട​ൻ​ ​: ​ ​ധ​നു​ഷ് ​(​അ​സു​ര​ൻ)
മ​നോ​ജ് ​ബാ​ജ്‌​പേ​യ് ​(​ഭോ​ൻ​സ്‌​ലെ)
മി​ക​ച്ച​ ​ന​ടി ​:​ ​ക​ങ്ക​ണ​ ​റ​ണൗ​ട്ട് ​(​മ​ണി​ക​ർ​ണി​ക,​ ​വം​ഗ)
മി​ക​ച്ച​ ​സ​ഹ​ന​ട​ൻ ​ ​:​ ​ വി​ജ​യ് ​സേ​തു​പ​തി​ ​(​സൂ​പ്പ​ർ​ ​ഡീ​ല​ക്സ്‌)
മി​ക​ച്ച​ ​സ​ഹ​ന​ടി​ : പ​ല്ല​വി​ ​ജോ​ഷി​ ​(​താ​ഷ്‌​ക​ന്റ് ​ഫ​യ​ൽ​സ്)
മി​ക​ച്ച​ ​ബാ​ല​താ​രം​ ​:​ ​ നാ​ഗ​വി​ശാ​ൽ​ ​(​ക​റു​പ്പ് ​ദു​രൈ)
ജ​ന​പ്രി​യ​ ​സി​നി​മ ​:​ ​ഹ​ർ​ഷി​ ​(​തെ​ലു​ങ്ക്)
പി​ന്ന​ണി​ ​ഗാ​യ​ക​ൻ​ ​:​ ​ബി.​ ​പ്രാ​ക് ​(​കേ​സ​രി)
പി​ന്ന​ണി​ ​ഗാ​യി​ക​ ​:​ ​ സ​വ​നി​ ​ര​വീ​ന്ദ്ര​ ​(​ബ​ർ​ദോ)
മി​ക​ച്ച​ ​ഹി​ന്ദി​ ​ചി​ത്രം ​ ​:​ ​ ചി​ച്ചോ​രെ
മി​ക​ച്ച​ ​ത​മി​ഴ് ​ചി​ത്രം​ ​:​ ​ അ​സു​രൻ
മി​ക​ച്ച​ ​തെ​ലു​ങ്ക് ​ചി​ത്രം ​:​ ​ജേ​ഴ്സി
മി​ക​ച്ച​ ​ക​ന്ന​ട​ ​ചി​ത്രം​ : ​ ​അ​ക്ഷി
സം​ഗീ​ത​ ​സം​വി​ധാ​നം​ : ​ ​ഡി.​ ​ഇ​മാ​ൻ​ ​(​വി​ശ്വാ​സം,​ ​ത​മി​ഴ്)

അ​ഭി​മാ​ന​മാ​യിരാ​ഹു​ൽ​ ​റി​ജി​ ​നാ​യ​രുംസ​ജി​ൻ​ ​ബാ​ബു​വും

മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​അ​ഭി​മാ​ന​മാ​യി​ ​മാ​റി​ ​രാ​ഹു​ൽ​ ​റി​ജി​ ​നാ​യ​രും​ ​സ​ജി​ൻ​ ​ബാ​ബു​വും.​ ​അ​റു​പ​ത്തി​യേ​ഴാ​മ​ത് ​ ദേ​ശീയ​ ​ച​ല​ച്ചി​ത്ര​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ​ ​അ​തി​ൽ​ ​ഏ​റ്റ​വും​ ​തി​ള​ങ്ങി​യ​ ​ര​ണ്ടു​പേ​ർ​ ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​വ​ള​ർ​ന്നു​ ​വ​രു​ന്ന​ ​ഈ​ ​ചെ​റു​പ്പ​ക്കാ​രാ​ണ്.​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ഭാ​വി​യി​ൽ​ ​ഈ​ ​ര​ണ്ടു​ ​ചെ​റു​പ്പ​ക്കാ​രു​ടെ​ ​പേ​രു​ക​ൾ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ടും.​ ​മ​ല​യാ​ള​ത്തി​ലെ​ ​മി​ക​ച്ച​ ​ചി​ത്ര​മാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​ക​ള്ള​നോ​ട്ടം​ ​രാ​ഹു​ൽ​ ​റി​ജി​ ​നാ​യ​രു​ടെ​ ​മൂ​ന്നാ​മ​ത്തെ​ ​സി​നി​മ​യാ​ണ്.​ ​ജൂ​റി​യു​ടെ​ ​പ്ര​ത്യേ​ക​ ​പ​രാ​മ​ർ​ശം​ ​സ​ജി​ൻ​ ​ബാ​ബു​വി​ന്റെ​ ​ബി​രി​യാ​ണി​യും​ ​നേ​ടി.​ ​സ​മാ​ന്ത​ര​ ​സി​നി​മ​ക​ളു​ടെ​ ​ഓ​രം​ ​ചേ​ർ​ന്നാ​ണ് ​ഈ​ ​ചെ​റു​പ്പ​ക്കാ​ർ​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലേ​ക്ക് ​ചു​വ​ടു​വ​യ്ക്കു​ന്ന​ത്.
ആ​ദ്യ​ ​സി​നി​മ​യാ​യ​ ​'​ഒ​റ്റ​മു​റി​വെ​ളി​ച്ച​ത്തി​"​ ​ലൂ​ടെ​ ​മി​ക​ച്ച​ ​സം​വി​ധാ​യ​ക​നു​ള്ള​ ​സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​അ​വാ​ർ​ഡ് ​നേ​ടി​യാ​ണ് ​രാ​ഹു​ൽ​ ​റി​ജി​ ​നാ​യ​ർ​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​സം​വി​ധാ​ന​ ​നി​ര​യി​ൽ​ ​സ്ഥാ​നം​ ​ഉ​റ​പ്പി​ച്ച​ത്.​ ​ആ​ദ്യ​ ​സി​നി​മ​ ​സ​മാ​ന്ത​ര​ ​സി​നി​മ​യാ​യ​പ്പോ​ൾ​ ​ഇ​നി​ ​ചെ​യ്യു​ന്ന​ ​അ​ടു​ത്ത​ ​ചി​ത്രം​ ​ആ​ദ്യ​ ​ചി​ത്ര​വു​മാ​യി​ ​ഒ​രു​ ​ബ​ന്ധ​വും​ ​ഉ​ണ്ടാ​ക​രു​തെ​ന്ന് ​രാ​ഹു​ലി​ന് ​നി​ർ​ബ​ന്ധം​ ​ഉ​ണ്ടാ​യി​രു​ന്നു.​തി​ക​ച്ചും​ ​പ​രീ​ക്ഷ​ണ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ,​ ​കാ​മ​റ​യെ​ ​ഹീ​റോ​യാ​ക്കി​ ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​ഇ​ന്നു​വ​രെ​ ​പ​രീ​ക്ഷി​ക്കാ​ത്ത​ ​സ്‌​ക്രീ​ൻ​ ​ലൈ​ഫ് ​ഫോ​ർ​മാ​റ്റി​ൽ​ ​ഒ​രു​ക്കി​യ​ ​ക​ള്ള​നോ​ട്ടം​ ​നി​ര​വ​ധി​ ​ഫെ​സ്റ്റി​വ​ലു​ക​ളി​ലും​ ​അം​ഗീ​കാ​രം​ ​നേ​ടി.​ ​ഐ​ .​ടി​ ​മേ​ഖ​ല​യി​ലെ​ ​ജോ​ലി​ ​ഉ​പേ​ക്ഷി​ച്ചാ​യി​രു​ന്നു​ ​രാ​ഹു​ൽ​ ​സി​നി​മ​ ​മേ​ഖ​ല​യി​ലേ​ക്ക് ​എ​ത്തു​ന്ന​ത്.​ ​തു​ട​ക്ക​ത്തി​ൽ​ ​ചെ​റി​യ​ ​ഷോ​ർ​ട് ​ഫി​ലി​മു​ക​ളും​ ​ഡോ​ക്യൂ​മെ​ന്റ​റി​ക​ളും​ ​എ​ടു​ത്താ​യി​രു​ന്നു​ ​സി​നി​മ​ ​പ​ഠി​ച്ച​ത്.
നി​രൂ​പ​ക​ ​പ്ര​ശം​സ​ ​നേ​ടി​യ​ ​അ​സ്ത​മ​യം​ ​വ​രെ​യാ​ണ് ​സ​ജി​ൻ​ ​ബാ​ബു​വി​ന്റെ​ ​ആ​ദ്യ​ ​സി​നി​മ​ 2014​ ​ഐ​ ​എ​ഫ് ​എ​ഫ് ​കെ​ ​(​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ൽ​ ​ഓ​ഫ് ​കേ​ര​ള​ ​)​ ​യി​ൽ​ ​ര​ജ​ത​ ​ച​കോ​രം​ ​നേ​ടി​യി​രു​ന്നു.​ ​ബി​രി​യാ​ണി​ ​ഒ​രി​ക്ക​ലും​ ​സ്വ​ത​ന്ത്ര​ ​സി​നി​മ​യാ​യി​ ​ക​ണ​ക്കാ​ക്ക​രു​തെ​ന്നും​ ​ബി​രി​യാ​ണി​ ​ലോ​ക​ത്തി​ലെ​ ​ഓ​രോ​ ​സ്ത്രീ​ക​ളും​ ​അ​നു​ഭ​വി​ക്കു​ന്ന​ ​പ്ര​ശ്‌​ന​മാ​ണ് ​പ​റ​ഞ്ഞ​തെ​ന്നും​ ​ദേ​ശി​യ​ ​അം​ഗീ​കാ​രം​ ​ല​ഭി​ച്ച​ ​സ​ന്തോ​ഷ​ത്തി​ൽ​ ​സ​ജി​ൻ​ ​ബാ​ബു​ ​പ​റ​ഞ്ഞു.​ ​റി​ലീ​സി​ന് ​മു​ൻ​പ് ​ത​ന്നെ​ ​നി​ര​വ​ധി​ ​ഫെ​സ്റ്റി​വ​ലു​ക​ളി​ൽ​ ​മി​ക​ച്ച​ ​ഫീ​ച്ച​ർ​ ​ഫി​ലി​മാ​യി​ ​ബി​രി​യാ​ണി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.​ ​ഒ​പ്പം​ 2019​ ​ലെ​ ​മി​ക​ച്ച​ ​ന​ടി​യ്ക്കു​ള്ള​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​പു​ര​സ്‌​കാ​രം​ ​ബി​രി​യാ​ണി​യി​ൽ​ ​പ്ര​ക​ട​ന​ത്തി​ന് ​ക​നി​ ​കു​സൃ​തി​യെ​ ​തേ​ടി​യെ​ത്തി​യി​രു​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NATIONAL AWARD
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.