SignIn
Kerala Kaumudi Online
Thursday, 28 March 2024 3.07 PM IST

ലൈംഗികബന്ധത്തിന് മുമ്പെടുത്ത സെൽഫി,​ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായുള്ള രഹസ്യബന്ധം വെളിപ്പെടുത്തി സംരംഭക

jennifer-

ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ബോറിസ് ജോൺസണുമായി ഉണ്ടായിരുന്ന രഹസ്യബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി അമേരിക്കൻ സംരംഭക ജെന്നിഫർ ആർക്കുറി. 2012 മുതൽ 2016 വരെയുള്ള കാലയളവിലാണ് ബോറിസ് ജോൺസണുമായി ബന്ധമുണ്ടായിരുന്നതയി മുപ്പത്താറുകാരിയായ ജെന്നിഫർ ആർക്കുറി വെളിപ്പെടുത്തിയത്. ഈ സമയം ലണ്ടൻ മേയറായിരുന്നു ബോറിസ് . അക്കാലത്ത് ബോറിസ് ഭാര്യ മറീന വീലറുമൊത്ത് താമസിക്കുന്ന വീട്ടിൽ വെച്ച് തങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും ജെന്നിഫർ വെളിപ്പെടുത്തുന്നു. മറീന വീട്ടിൽ ഇല്ലാത്ത സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപായി ആ വീടിന്റെ അടുക്കളയിൽ വെച്ചെടുത്ത സെൽഫിയും ജെന്നിഫർ പുറത്തുവിട്ടു.

jennifer-a

2012 പാരാലിംപിക്സ് ഉദ്ഘാടനത്തിന് മുൻപാണ് ആദ്യമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടതെന്നും ആ സമയത്ത് ബോറിസ് തന്റെ ദേഹത്ത് നിന്ന് കൈ എടുക്കുമായിരുന്നില്ലെന്നും ജെന്നിഫർ ബ്രിട്ടീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

പുസ്‌തക വായന തങ്ങളുടെ ഫോർപ്ലേയുടെ ഭാഗമായിരുന്നുവെന്നും ബോറിസിന്റെ വീട്ടിൽ വെച്ച് ബന്ധപ്പെട്ടതിൽ തനിക്ക് കുറ്റബോധമുണ്ടായതായും ജെന്നിഫർ പറയുന്നു. പരസ്പരം അർദ്ധനഗ്ന ചിത്രങ്ങൾ അയച്ചിരുന്നതായും ആ ബന്ധം വെറും ശാരീരിക ആകർഷണം മാത്രമായിരുന്നു എന്നും ജെന്നിഫർ പറയുന്നു .. .ജെന്നിഫറിന്റെ ആരോപണങ്ങൾ ബോറിസ് ജോൺസൺ നിഷേധിച്ചിട്ടില്ല. മേയറായിരുന്നപ്പോൾ പദവിയും ഓഫീസും ദുരുപയോഗം ചെയ്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ ഇപ്പോൾ അന്വേഷണം നേരിടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, EUROPE, EUROPE NEWS, BORRIS JOHNSON, JENNIFER ARCURY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.