SignIn
Kerala Kaumudi Online
Saturday, 15 May 2021 4.05 AM IST

ഓസ്‌കാർ നഷ്‌ടം ഓർക്കാൻ വയ്യ, ഔ​സേ​പ്പ​ച്ച​ൻ​ ​ ജീ​വി​ത​ത്തി​ലെ​ ​മ​റ​ക്കാ​നാ​വാ​ത്ത​ ​ഓ​സ്‌​കാ​ർ​ ​അ​നു​ഭ​വം​ ​പ​ങ്കി​ടു​ന്നു

osep

പാ​ട്ടി​ന്റെ​ ​ആ​ഴ​ക്ക​ട​ൽ​,​​മ​ല​യാ​ളി​ക​ളു​ടെ ​​ഹൃ​ദ​യ​ത്തി​ലെ​ ​സം​ഗീ​ത​ത്തി​ന്റെ​ ​ക​യ്യൊ​പ്പ് ​ഔ​സേ​പ്പ​ച്ച​ൻ​ ​ ജീ​വി​ത​ത്തി​ലെ​ ​മ​റ​ക്കാ​നാ​വാ​ത്ത​ ​ഓ​സ്‌​കാ​ർ​ ​അ​നു​ഭ​വം​ ​പ​ങ്കി​ടു​ന്നു

ഔ​സേ​പ്പ​ച്ച​നും​ ​ഞാ​നും​ ​ത​മ്മി​ൽ​ ​ഒ​രു​ ​ദി​വ​സം​ ​മു​ഴു​വ​ൻ​ ​സം​ഗീ​തം​ ​സം​സാ​രി​ച്ചാ​ൽ,​ ​ഒ​ന്നു​കി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ശ​രി​ക്കും​ ​ബോ​റ​ടി​ച്ചേ​ക്കാം,​ ​അ​ല്ലെ​ങ്കി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പാ​ട്ടു​ക​ൾ​ ​ജ​ന​പ്രി​യ​മാ​കു​ന്ന​തി​ന്റെ​ ​ര​ഹ​സ്യം​ ​അ​ൽ​പ്പ​മെ​ങ്കി​ലും​ ​എ​നി​ക്കു​ ​മ​ന​സി​ലാ​യേ​ക്കാം.​ ​ര​ണ്ടാ​മ​ത്തേ​തി​നാ​ണ് ​സാ​ദ്ധ്യ​ത​ ​കൂ​ടു​ത​ലെ​ങ്കി​ലും,​ ​ഔ​സേ​പ്പ​ച്ച​ന്റെ​ ​ഇ​ട​ത്തും​ ​വ​ല​ത്തു​മി​രു​ന്നു​ ​ആ​ഴ​ത്തി​ൽ​ ​സം​ഗീ​തം​ ​പ​ഠി​ച്ച​ ​എ.​ ​ആ​ർ.​ ​റ​ഹി​മാ​നെ​പ്പോ​ലെ​യോ,​ ​വി​ദ്യാ​സാ​ഗ​റി​നെ​പ്പോ​ലെ​യോ​ ​ഞാ​ൻ​ ​ആ​വു​ക​യേ​യി​ല്ല!
'​'​ക​ണ്ണാ​ന്തു​മ്പീ​ ​പോ​രാ​മോ,​ ​
എ​ന്നോ​ടി​ഷ്‌​ടം​ ​കൂ​ടാ​മോ...

നി​ന്നെ​ക്കൂ​ടാ​തി​ല്ല​ല്ലോ​ ​ഇ​ന്നെ​ന്നു​ള്ളി​ൽ​ ​
പൂ​ക്കാ​ലം..​""

ബാ​ല്യ​കാ​ല​ ​ഓ​ർ​മ​ക​ളെ​ ​ത​ട്ടി​യു​ണ​ർ​ത്തു​ന്ന​ ​ഈ​ ​തേ​നൂ​റും​ ​ഗാ​നം​ ​ഞാ​ൻ​ ​ആ​ദ്യം​ ​കേ​ട്ട​ത് ​എ​ൺ​പ​തു​ക​ളു​ടെ​ ​അ​വ​സാ​ന​ത്തി​ലാ​ണ്.​ ​അ​ന്നു​മു​ത​ലു​ള്ള​ ​മോ​ഹ​മാ​യി​രു​ന്നു​ ​ഈ​ ​ഗീ​ത​ത്തി​നു​ ​സം​ഗീ​തം​ ​ന​ൽ​കി​യ​ ​ഔ​സേ​പ്പ​ച്ച​നെ​ ​ക​ണ്ടൊ​ന്ന് ​സം​വ​ദി​ക്ക​ണ​മെ​ന്ന്.​ ​വി​ഭി​ന്ന​മാ​യ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​ന​ട​ക്കാ​തെ​പോ​യ​ ​ആ​ ​അ​ഭി​മു​ഖം​ ​കു​റ​ച്ചു​ ​ദി​വ​സ​ങ്ങ​ൾ​ക്കു​ ​മു​ന്നെ​യാ​ണ് ​സാ​ദ്ധ്യ​മാ​യ​ത്.
സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത​ ​ത​ന്റെ​ ​ഒ​രു​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​സ​ക​ല​ ​വി​കാ​ര​ ​വി​ചാ​ര​ങ്ങ​ളും​ ​ഒ​രു​ ​സം​ഗീ​ത​ ​ഉ​പ​ക​ര​ണം​ ​ഉ​പ​യോ​ഗി​ച്ചു​ ​പ്ര​ക​ടി​പ്പി​ക്കാ​ൻ,​ ​വ​യ​ലി​നി​ൽ​ ​വി​സ്‌​മ​യം​ ​സൃ​ഷ്‌​ടി​ക്കു​ന്ന​ ​ഔ​സേ​പ്പ​ച്ച​നെ​ ​ച​ല​ചി​ത്ര​ ​സം​വി​ധാ​യ​ക​ൻ​ ​ഭ​ര​ത​ൻ​ ​ഏ​ൽ​പി​ച്ച​ത് ​സ്വാ​ഭാ​വി​കം.​ ​നി​ല​വാ​ര​മു​ള്ളൊ​രു​ ​മ​ല​യാ​ള​പ​ട​മെ​ന്ന് ​ക​ണ്ട​വ​രെ​ല്ലാ​വ​രും​ ​വി​ല​യി​രു​ത്തി​യ​ ​'​ആ​ര​വ​"​ ​ത്തി​ന്റെ​ ​വി​ജ​യം​ ​(1978​),​ ​അ​തി​ന്റെ​ ​സം​വി​ധാ​യ​ക​ന്റേ​തു​ ​മാ​ത്ര​മ​ല്ല,​ ​ഔ​സേ​പ്പ​ച്ച​ന്റെ​ കൂ​ടി​യാ​ണെ​ന്ന് ​പ്രേ​ക്ഷ​ക​ലോ​കം​ ​ശ്ര​ദ്ധി​ച്ചി​രു​ന്നു​!​ ​ഔ​സേ​പ്പ​ച്ച​ൻ​ ​സ്വ​ത​ന്ത്ര​മാ​യി​ ​സം​ഗീ​തം​ ​ന​ൽ​കി​യ,​ ​ഭ​ര​ത​ന്റെ​ ​'​കാ​തോ​ട് ​കാ​തോ​ര"ത്തി​നു​മു​ന്നെ​ത്ത​ന്നെ,​ ​ഒ​രു​ ​സം​ഗീ​ത​പ്ര​തി​ഭ​യെ​ ​മ​ല​യാ​ള​ ​സി​നി​മ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്നു​ ​പ​റ​യു​ന്ന​താ​യി​രി​ക്കാം,​ ​അ​തി​നാ​ൽ​ ​കൂ​ടു​ത​ൽ​ ​ശ​രി!
സം​സ്ഥാ​ന​ ​പു​ര​സ്‌​കാ​ര​മു​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​അദ്ദേഹത്തെ​ ​തേ​ടി​യെ​ത്തി​യ​ത്,​ ​'​ഉ​ണ്ണി​ക​ളേ​ ​ഒ​രു​ ​ക​ഥ​പ​റ​യാം​ ഈ പു​ല്ലാ​ങ്കു​ഴ​ലി​ൻ​ ​ക​ഥ​ ​പ​റ​യാം...​" ​എ​ന്ന​ ​ഗാ​ന​ത്തി​ലൂ​ടെ​യാ​ണ് ​(1987).​ ​ഒ​രു​പ​ക്ഷേ,​ ​വ​യ​ലി​ന്റെ​ ​റേ​ഞ്ച് ​എ​ന്താ​ണെ​ന്ന് ​മ​ല​യാ​ളി​ക​ൾ​ ​മ​ന​സി​ലാ​ക്കി​യ​തും​ ​ഈ​ ​ഗാ​ന​ത്തി​ലൂ​ടെ​ത്ത​ന്നെ​യാ​ണ്.
പു​ല്ലാ​ഞ്ഞി​ക​ൾ​ ​പൂ​ത്തു​ല​ഞ്ഞി​ടും
മേ​ച്ചി​ൽ​പ്പു​റം​ ​ത​ന്നി​ലും...
ആ​കാ​ശ​ക്കൂ​ടാ​ര​ക്കീ​ഴി​ലെ
ആ​ശാ​മ​ര​ച്ചോ​ട്ടി​ലും...
ഈ​പ്പാ​ഴ്‌​മു​ളം​ ​ത​ണ്ടു​പൊ​ട്ടും​ ​വ​രെ,
ഈ​ഗാ​ന​മി​ല്ലാ​തെ​യാ​കും​ ​വ​രെ,

ഈ​ ​മ​ധു​ര​ഗാ​നം​ ​ആ​ല​പി​ച്ച​ത് ​ദാ​സേ​ട്ട​ൻ.​ ​നേ​ടി​യ​ത് ​മി​ക​ച്ച​ ​ഗാ​യ​ക​നു​ള്ള​ ​ദേ​ശീ​യ​ ​പു​ര​സ്‌​കാ​രം!
ദാ​സേ​ട്ട​ന്റെ​ ​ശ​ബ്‌​ദം​ ​ക​യ​റി​യി​റ​ങ്ങു​ന്ന​ ​അ​തി​ലോ​ല​മാ​യ​ ​സ​ക​ല​ ​ശ്രു​തി​ ​മ​ന്ദി​ര​ങ്ങ​ളി​ലും​ ​ഔ​സേ​പ്പ​ച്ച​ന്റെ​ ​മാ​ന്ത്രി​ക​ ​സം​ഗീ​ത​ ​ഉ​പ​ക​ര​ണ​വും​ ​വ​ഴി​യാം​വ​ണ്ണം​ ​എ​ത്തി​യി​രു​ന്നു.​ ​പി​ന്നെ​ ​താ​മ​സ​മു​ണ്ടാ​യി​ല്ല,​ ​ഔ​സേ​പ്പ​ച്ച​ന്റെ​ ​സം​ഗീ​ത​മെ​ന്നാ​ൽ​ ​അ​ത് ​വ​യ​ലി​ൻ​ ​സൃ​ഷ്‌​ടി​ക്കു​ന്ന​ ​അ​ത്ഭു​ത​മാ​ണെ​ന്ന് ​ജ​നം​ ​തി​രി​ച്ച​റി​ഞ്ഞു.​ ​ശ്രോ​താ​ക്ക​ള​തി​ന് ​'​ഔ​സേ​പ്പ​ച്ച​ൻ​ ​ട​ച്ച്"​ ​എ​ന്ന് ​പേ​രി​ട്ടു!
വ​ന്ദ​ന​ത്തി​ലെ​ ​'അ​ന്തി​പ്പൊ​ൻ​വെ​ട്ടം",​ ​ചി​ല​മ്പി​ലെ​ ​'താ​രും​ ​ത​ളി​രും",​ ​ഹ​രി​കൃ​ഷ്‌​ണ​ൻ​സി​ലെ​ ​'സ​മ​യ​മി​ത​പൂ​ർ​വ​ ​സാ​യാ​ഹ്നം",​ ​ആ​കാ​ശ​ദൂ​തി​ലെ​ ​'രാ​പ്പാ​ടീ​ ​കേ​ഴു​ന്നു​വോ",​ ​ഉ​ള്ള​ട​ക്ക​ത്തി​ലെ​ ​ 'അ​ന്തി​വെ​യി​ൽ​ ​പൊ​ന്നു​തി​രും"​ ​എ​ന്ന​തും​ ​മു​ത​ൽ ​മി​ക​ച്ച​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നു​ള്ള​ ​ദേ​ശീ​യ​ ​പു​ര​സ്‌​കാ​ര​വു​മാ​യെ​ത്തി​യ​ ​ഒ​രേ​ ​ക​ട​ൽ.​ ​ഓ​രോ​ ​ചി​ത്ര​ങ്ങ​ളും​ ​വി​ല​യി​രു​ത്തി​യാ​ൽ​ ​ഒ​രു​കാ​ര്യം​ ​വ്യ​ക്തം.​ ​നാ​ട​നാ​യാ​ലും​ ​ക്ലാ​സി​ക്ക​ലാ​യാ​ലും,​ ​മെ​ല​ഡി​യാ​യാ​ലും,​ ​ശോ​ക​മാ​യാ​ലും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഗാ​ന​ങ്ങ​ൾ​ക്കൊ​രു​ ​വേ​റി​ട്ട​ ​സ്വ​ത്വം​ ​ന​ൽ​കു​ന്ന​ത് ​മേ​ൽ​പ​റ​ഞ്ഞ​ ​ആ​ ​ഔ​സേ​പ്പ​ച്ച​ൻ​ ​ട​ച്ച് ​ത​ന്നെ​യാ​ണ്!
ഫ്രീ​ക്കി​ ​ച​ക്ര,​ ​ആ​ക്രോ​ശ് ,​ ​ഖ​ട്ട​ ​മീ​ട്ട,​ ​ബം​ബം​ബോ​ലേ​ ​മു​ത​ലാ​യ​ ​ഹി​ന്ദി​ ​ച​ല​ച്ചി​ത്ര​ങ്ങ​ളു​ൾ​പ്പെ​ടെ,​ ​നൂ​റ്റി​യി​രു​പ​ത്ത​ഞ്ച് ​പ​ട​ങ്ങ​ളി​ലാ​യി​ ​അ​റു​നൂ​റി​ല​ധി​കം​ ​മ​നോ​ഹ​ര​ ​ഗാ​ന​ങ്ങ​ൾ​ക്ക് ​ഈ​ണം​ ​ന​ൽ​കി​യ​ ​ഔ​സേ​പ്പ​ച്ച​ൻ,​ ​ഈ​യി​ടെ​യി​റ​ങ്ങി​യ​ ​സി​നി​മ​ക​ളി​ലും​ ​ ജ​ന​പ്രി​യ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നാ​യി​ ​തു​ട​രാ​നു​ള്ള​ ​കാ​ര​ണം,​ ​അ​ന്നും​ ​ഇ​ന്നും​ ​അ​ദ്ദേ​ഹം​ ​സൃ​ഷ്‌​ടി​ക്കു​ന്ന​ ​സ്വ​ര​മാ​ധു​രി​യു​ടെ​ ​പൊ​തു​അ​ടി​ത്ത​റ​ ​നി​ത്യ​ഹ​രി​ത​മാ​യ​തു​കൊ​ണ്ടാ​ണ്.

ouseppachan

ഔ​സേ​പ്പ​ച്ച​ന്റെ​ ​ഏ​റ്റ​വും​ ​പ്രി​യ​പ്പെ​ട്ട​ ​സം​ഗീ​തോ​പ​ക​ര​ണം​ ​വ​യ​ലി​ൻ​ ​ആ​കു​ന്നു.​ ​എ​ന്തു​കൊ​ണ്ടാ​ണ് ​ഇ​ങ്ങ​നെ​യൊ​രി​ഷ്‌​ടം?
സം​ഗീ​ത​ജ്ഞ​ന്റെ​ ​ക​ർ​ശ​ന​മാ​യ​ ​നി​യ​ന്ത്ര​ണ​ ​പ​രി​ധി​യി​ൽ​ ​കൊ​ണ്ടു​വ​രാ​ൻ​ ​ക​ഴി​യു​ന്നൊ​രു​ ​ഉ​പ​ക​ര​ണ​മാ​ണ് ​വ​യ​ലി​ൻ.​ ​സാ​യി​പ്പ​ൻ​മാ​ർ​ ​അ​തി​ന്റെ​ ​മി​ക​വ് ​കു​റെ​ ​വ​ർ​ദ്ധി​പ്പി​ച്ചി​ട്ടു​മു​ണ്ട്.​ ​സം​ഗീ​ത​ത്തി​ൽ​ ​ഒ​രു​ ​കോം​പ്ര​മൈ​സും​ ​ഞാ​ൻ​ ​ചെ​യ്യി​ല്ല.​ ​മാ​ത്ര​വു​മ​ല്ല,​ ​ശ്രോ​താ​ക്ക​ളു​ടെ​ ​അ​ജ്ഞ​ത​ ​ഒ​രു​ ​സൗ​ക​ര്യ​മാ​യെ​ടു​ക്കാ​ൻ​ ​താ​ത്പ​ര്യ​വു​മി​ല്ല.​ ​ആ​യ​തി​നാ​ൽ​ ​കൃ​ത്യ​ത​യും,​ ​സൂ​ക്ഷ്‌​മ​ത​യും​ ​വേ​ണ്ട​വോ​ളം​ ​പാ​ലി​ക്കാ​ൻ​ ​വ​യ​ലി​നി​ലാ​ണ് ​എ​നി​ക്ക് ​സാ​ധി​ക്കു​ന്ന​ത്.​ ​മ​റ്റൊ​രു​ ​കാ​ര​ണം​ ​കൂ​ടി​യു​ണ്ട്.​ ​ഞാ​ൻ​ ​സം​ഗീ​തം​ ​പ​ഠി​ക്കാ​ൻ​ ​തു​ട​ങ്ങി​യ​ത് ​വ​യ​ലി​ൻ​ ​വാ​യി​ച്ചാ​ണ്.​ ​ജ​നി​ച്ചു​ ​വ​ള​ർ​ന്ന​ ​ഒ​ല്ലൂ​രി​ലെ​ ​(​തൃ​ശൂ​ർ​ ​ജി​ല്ല​)​ ​ഞ​ങ്ങ​ളു​ടെ​ ​ഇ​ട​വ​ക​യി​ലെ​ ​അ​ച്ച​ൻ​ ​എ​നി​ക്കൊ​രു​ ​വ​യ​ലി​ൻ​ ​സ​മ്മാ​ന​മാ​യി​ ​ത​ന്നു.​ ​അ​ങ്ങി​നെ​ ​പ​ള്ളി​യി​ലെ​ ​മ്യൂ​സി​ക് ​ട്രൂ​പ്പി​ൽ​ ​അം​ഗ​മാ​യി.​ ​പി​ന്നീ​ട്,​ ​ഒ​ല്ലൂ​രി​ലും​ ​തൃ​ശൂ​രി​ലു​മു​ള്ള​ ​പ​ല​ ​ഗാ​യ​ക​ ​സം​ഘ​ങ്ങ​ളി​ലും​ ​വ​യ​ലി​നി​സ്റ്റാ​യി​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​ചി​ന്ത​യി​ലൊ​ക്ക​ ​സം​ഗീ​ത​മാ​യ​തി​നാ​ൽ,​ ​വ​യ​ലി​നു​മാ​യി​ ​ഈ​ ​മേ​ഖ​ല​യി​ൽ​ ​അ​ങ്ങ​നെ​ ​മു​ന്നോ​ട്ടു​ ​പോ​യി.

എ​ങ്ങ​നെ​യാ​ണ് ​സി​നി​മാ​ലോ​ക​ത്തെ​ത്തു​ന്ന​ത്?
തൃ​ശൂ​രി​ൽ​ ​(​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നാ​യി​രു​ന്ന)​ ​ജോ​ൺ​സ​ൺ​ ​ഒ​രു​ ​മി​ക​ച്ച​ ​മ്യൂ​സി​ക് ​ട്രൂ​പ്പ് ​ന​ട​ത്തി​യി​രു​ന്നു.​ ​ഈ​ ​ട്രൂ​പ്പി​ൽ​ ​ഞാ​ൻ​ ​വ​യ​ലി​നിസ്റ്റാ​യി​ ​ചേ​ർ​ന്നു.​ ​ഓ​ർ​ക്ക​സ്ട്രാ​ ​ഡ​യ​റ​ക്‌​ട​ർ​ ​എ​ന്ന​ ​നി​ല​ക്ക് ​ജോ​ൺ​സ​ൺ​ ​എ​ന്റെ​ ​വ​യ​ലി​നി​ലെ​ ​പെ​ർ​ഫോ​ർ​മ​ൻ​സ് ​ശ്ര​ദ്ധി​ക്കു​മാ​യി​രു​ന്നു.​ ​ആ​യി​ട​ക്ക് ​അ​ദ്ദേ​ഹം​ ​മു​ഖാ​ന്തി​രം​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​ദേ​വ​രാ​ജ​ൻ​ ​മാ​സ്റ്റ​റെ​ ​പ​രി​ച​യ​പ്പെ​ടു​ക​യും​ ​ചെ​യ്‌​തു.​ ​അ​ദ്ദേ​ഹം​ ​എ​ന്നെ​ ​ചെ​ന്നൈ​യി​ലേ​ക്ക് ​വി​ളി​ച്ചു.​ ​അ​ങ്ങ​നെ​ ​ഞാ​ൻ​ ​ദേ​വ​രാ​ജ​ൻ​ ​മാ​സ്റ്റ​റു​ടെ​ ​കീ​ഴി​ൽ​ ​വ​യ​ലി​നി​സ്റ്റാ​യി​ ​പ്ര​വ​ർ​ത്തി​ച്ചു​ ​തു​ട​ങ്ങി.​ ​ദേ​വ​രാ​ജ​ൻ​ ​മാ​സ്റ്റ​ർ​ ​സി​നി​മാ​രം​ഗ​ത്ത് ​വ​ള​രെ​ ​തി​ര​ക്കേ​റി​യൊ​രു​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നാ​യി​രു​ന്നു​ ​അ​ന്ന്.​ ​ഈ​ ​സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ​സ്വ​ന്ത​മാ​യി​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നാ​കാ​നു​ള്ള​ ​ആ​ത്മ​വി​ശ്വാ​സം​ ​വ​ള​ർ​ന്നു​ ​വ​ന്ന​ത്.

സം​ഗീ​ത​ ​സ​പ​ര്യ​യി​ൽ​ ​ഏ​റ്റ​വും​ ​സ​ന്തോ​ഷം​ ​തോ​ന്നി​യ​ ​നി​മി​ഷ​ങ്ങ​ൾ​ ​ഒ​ന്നു​ ​പ​ങ്കി​ടാ​മോ?
അ​ങ്ങ​നെ​ ​പ​ല​ ​മു​ഹൂ​ർ​ത്ത​ങ്ങ​ളും​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ ​എ​ന്നി​രു​ന്നാ​ലും​ ​'​ഡാം​ 999​"​ ​എ​ന്ന​ ​ഇം​ഗ്ലീ​ഷ് ​ചി​ത്ര​ത്തി​ലെ​ ​ഞാ​ൻ​ ​ഈ​ണം​ ​ന​ൽ​കി​യ​ ​മൂ​ന്നു​ ​ഗാ​ന​ങ്ങ​ളും​ ​മി​ക​ച്ച​ ​ഗാ​ന​ത്തി​നു​ള്ള​ ​ഓ​സ്‌​കാ​ർ​ ​പു​ര​സ്‌​കാ​ര​ത്തി​ന് ​പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​പ്പോ​ൾ.​ ​'​I​ ​w​a​s​ ​f​e​e​l​i​n​g​ ​elated..."​ ​ആ​ ​സ​മ​യ​ത്ത് ​ഞാ​ൻ​ ​ഹോ​ളി​വു​ഡി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ഒാ​സ്‌​കാ​ർ​ ​നോ​മി​നേ​ഷ​ൻ​ ​ഡി​സ്‌​പ്ളേ​ ​ബോ​ർ​ഡി​ൽ​ ​ലോ​കോ​ത്ത​ര​ ​സം​ഗീ​ത​ജ്ഞ​ന്മാ​രു​ടെ​ ​ഇ​ട​യി​ൽ​ ​എ​ന്റെ​ ​പേ​രു​ ​ക​ണ്ട​പ്പോ​ൾ​ ​വ​ല്ലാ​ത്തൊ​രു​ ​നി​ർ​വൃ​തി​യാ​യി​രു​ന്നു.

ആ​ ​ഓ​സ്‌​കാ​ർ​ ​എ​ങ്ങ​നെ​യാ​ണ് ​ന​ഷ്‌​ട​മാ​യ​ത്?
ചി​ല​ ​വി​ദ​ഗ്ദ്ധ​രു​ടെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം,​ നേച്ചർ​ ​ഫി​ലിം​ ​കാ​റ്റ​ഗ​റി​യി​ലാ​ണ് ​'​ഡാം​ 999​"​ ​സ​ബ്മി​റ്റ് ​ചെ​യ്‌​തി​രു​ന്ന​ത്.​ ​ഈ​ ​വി​ഭാ​ഗ​ത്തി​ൽ​ ​അ​ധി​കം​ ​പ​ട​ങ്ങ​ൾ​ ​വ​രാ​ൻ​ ​സാ​ദ്ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ​ ​വി​ജ​യം​ ​ഉ​റ​പ്പാ​ണെ​ന്നാ​ണ് ​അ​വ​ർ​ ​പ​റ​ഞ്ഞ​ത്.
ഇം​ഗ്ലീ​ഷ് ​ചി​ത്രം​ ​ആ​യ​തി​നാ​ൽ​ ​ഓ​പ്പ​ൺ​ ​കാ​റ്റ​ഗ​റി​യി​ൽ​ ​ആ​യി​രു​ന്ന​ല്ലോ.​ ​മോ​ഷ​ൻ​ ​പി​ക്ച​ർ​ ​അ​ക്കാ​ഡ​മി​ ​അ​വ​സാ​ന​ ​നി​മി​ഷ​ത്തി​ൽ​ ​നേ​ച്ച​ർ​ ​ഫി​ലിം​ ​കാ​റ്റ​ഗ​റി​ ​കാ​ൻ​സ​ൽ​ ​ചെ​യ്തു.​ ​മി​നി​മം​ ​മൂ​ന്നു​ ​പ​ട​ങ്ങ​ളെ​ങ്കി​ലും​ ​വേ​ണ​മാ​യി​രു​ന്നു.​ ​ആ​കെ​ ​'​ഡാം​ 999​"​ ​മാ​ത്ര​മേ​ ​മ​ത്സ​ര​ത്തി​ന് ​എ​ത്തി​യി​രു​ന്നു​ള്ളൂ.​ ​ഓ​ർ​ക്കാ​ൻ​ ​ക​ഴി​യു​ന്നി​ല്ല,​ ​ആ​ ​ഓ​സ്‌​കാ​ർ​ ​കൈ​വി​ട്ടു​പോ​യ​ത്.​ ​ഓ​ർ​ക്കു​മ്പോ​ൾ​ ​വി​ഷ​മം​ ​തോ​ന്നു​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.