കൊച്ചി: കാഴ്ചപരിമിതിയുള്ള വോട്ടർമാർക്ക് പരസഹായമില്ലാതെ വോട്ട് രേഖപ്പെടുത്തുന്നതിന് ബ്രെയ്ലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകൾ ബൂത്തുകളിൽ ലഭിക്കും. പ്രിസൈഡിംഗ് ഓഫീസർമാരോട് ആവശ്യപ്പെടണം.
സ്ഥാനാർത്ഥികളുടെയും പാർട്ടിയുടെ പേരും ബ്രെയ്ലി ലിപിയിൽ ഇംഗ്ലീഷിലും മലയാളത്തിലും ഇ.വി.എം ബാലറ്റിലെ അതേ ക്രമത്തിൽ രേഖപ്പെടുത്തും. അതിലടങ്ങിയ വിവരങ്ങൾ മനസിലാക്കിയ ശേഷം വോട്ടർക്ക് വോട്ടിംഗ് കംപാർട്ട്മെന്റിലേക്ക് പോകാം. ഇ.വി.എം മെഷീനിൽ വലതുവശത്തായി ബ്രെയ്ലി ലിപിയിൽ ആലേഖനം ചെയ്ത ക്രമനമ്പർ പ്രകാരം ബട്ടൺ അമർത്തി വോട്ട് രേഖപ്പെടുത്താം. വോട്ടെടുപ്പ് അവസാനിച്ച ശേഷം പ്രിസൈഡിംഗ് ഓഫീസർ ഡമ്മി ബാലറ്റ് ഷീറ്റ് പ്രത്യേകം കവറിൽ സീൽ ചെയ്ത് റിട്ടേണിംഗ് ഓഫീസർക്ക് നൽകണം. ഇപ്രകാരം വോട്ട് ചെയ്തവരുടെ എണ്ണവും റിട്ടേണിംഗ് ഓഫീസർക്ക് സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |