SignIn
Kerala Kaumudi Online
Saturday, 08 May 2021 1.45 AM IST

സി.ബി.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷ എഴുതാനാകാത്തവർക്ക് വീണ്ടും അവസരം

exam-postponed

ന്യൂഡൽഹി: കൊവിഡ് കാരണം പ്രാക്ടിക്കൽ പരീക്ഷ എഴുതാൻ കഴിയാത്ത പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. കൊവിഡ് പോസിറ്റീവ് ആകുകയോ മാതാപിതാക്കളടക്കം വീട്ടിലെ അടുത്ത ബന്ധുക്കൾക്ക് വൈറസ് ബാധ ഏൽക്കുകയോ ചെയ്താൽ പ്രാക്ടിക്കൽ എഴുതാൻ കഴിയാതെ വരുന്നവർക്ക് വീണ്ടും പരീക്ഷ സംഘടിപ്പിക്കണമെന്നാണ് നിർദ്ദേശം.

ഇതിനായി സ്കൂൾ അധികൃതർ റീജിയണൽ അതോറിട്ടിയുമായി കൂടിയാലോചന നടത്തി ജൂൺ 11ന് മുൻപ് പരീക്ഷ നടത്തണം. അസൈൻമെന്റും ഇന്റേണൽ അസസ്‌മെന്റുകളും ജൂൺ 11ന് മുൻപ് സമർപ്പിച്ചാൽ മതിയാകും. പരീക്ഷ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിന് ഇ പരീക്ഷ എന്ന ഓൺലൈൻ പോർട്ടലും ആരംഭിച്ചിട്ടുണ്ട്.

കൊവിഡ് കണക്കിലെടുത്ത് പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ വിദ്യാർത്ഥികൾക്ക് സി.ബി.എസ്.ഇ അവസരം നൽകിയിരുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷ മേയ്, ജൂൺ മാസങ്ങളിലാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് പ്രാക്ടിക്കൽ പരീക്ഷ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CBSE EXAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.