SignIn
Kerala Kaumudi Online
Thursday, 13 May 2021 5.07 AM IST

സഭാ ചട്ടങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു, മറുപടി സഭയെ അവഹേളിക്കുന്നത്; കസ്റ്റംസിന് നോട്ടീസയച്ച് നിയമസഭാ സമിതി

niyama-sabha

തിരുവനന്തപുരം:കസ്റ്റംസിന് നിയമസഭ സമിതിയുടെ നോട്ടീസ്. ചട്ടലംഘനം ശ്രദ്ധയിൽപെടുത്തിയപ്പോൾ കസ്റ്റംസ് നിയമസഭയ്ക്ക് നൽകിയ മറുപടി സഭയെ അവഹേളിക്കുന്നതാണെന്ന് എത്തിക്സ് ആൻഡ് പ്രിവിലെജസ് കമ്മിറ്റി നോട്ടീസിൽ പറയുന്നു. സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതേക്കുറിച്ച് രാജു എബ്രഹാം എം.എൽ.എ നൽകിയ പരാതിയിലാണ് നടപടി.

സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. ആദ്യം നൽകിയ നോട്ടീസിലെ ചട്ടലംഘനം നിയമസഭാ സെക്രട്ടറിയേറ്റ് കസ്റ്റംസിന്റെ ശ്രദ്ധയിൽ പെടുത്തി. ഇതിന് നൽകിയ മറുപടിയാണ് പ്രിവിലേജ് നോട്ടീസിന് ഇടയാക്കിയത്. സഭാ ചട്ടങ്ങളെ കസ്റ്റംസ് തെറ്റായി വ്യാഖ്യാനിച്ചുവെന്ന് നിയമസഭയുടെ നോട്ടീസിൽ പറയുന്നു. മറുപടി മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയതും അവഹേളനമാണെന്ന് നോട്ടീസിലുണ്ട്. അതേസമയം മറുപടിക്ക് സമയം നീട്ടി നൽകണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CUSTOMS, NIYAMASABHA, LEGISLATIVE ASSEMBLY, ETHICS COMMITTEE, NIYAMASABHA ETHICS COMMITTEE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.