'നനഞ്ഞ മുടി , തിളങ്ങുന്ന ശരീരം, നിങ്ങൾക്ക് ഇത് നേടാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല" ചുടുപിടിപ്പിക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ട് ബാഹുബലിയിലെ ഐറ്റം ഡാൻസിൽ തകർത്താടിയ നോറ ഫത്തേഹി പറഞ്ഞു. മൊറോക്കൻ-കനേഡിയൻ നർത്തകിയായ നോറ ടൈഗേർസ് ഓഫ് സുന്ദർബൻസ് എന്ന ചിത്രത്തിലൂടെയാണ് ഇന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിൽ അഭിനയിച്ച താരത്തിന് ഇന്ത്യയിൽ മുഴുവൻ ആരാധകരുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിറഞ്ഞ സ്വീകാര്യത ലഭിക്കാറുണ്ട്. 24 .7 മില്യൺ പേരാണ് താരത്തിനെ ഇൻസ്റ്റഗ്രാമിൽ ഫോള്ളോ ചെയ്യുന്നത്. അജയ് ദേവ്ഗൺ നായകനാകുന്ന ഭുജ്: ദി പ്രൈഡ് ഓഫ് ആണ് താരത്തിന്റേതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ സോനാക്ഷി സിൻഹയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബാഹുബലി, കിക്ക് 2 തുടങ്ങിയ ചിത്രങ്ങളിലെ ഐറ്റം സോംഗുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.കായംകുളം കൊച്ചുണ്ണിയിലും ഡബിൾ ബാരലിലുമാണ് മലയാളത്തിൽ നോറ അഭിനയിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |