SignIn
Kerala Kaumudi Online
Friday, 29 March 2024 5.18 PM IST

കണ്ണാടിയിൽ മാർഗ്രറ്റ് ആന്റണി നായിക

aa

സിദ്ധിഖിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ എ.ജി രാജൻ സംവിധാനം ചെയ്യുന്ന കണ്ണാടി എന്ന ചിത്രത്തിൽ മാർഗ്രറ്റ് ആന്റണി നായികയായി എത്തുന്നു.മാർഗ്രറ്റ് ആന്റണി നായികയായി അഭിനയിക്കുന്ന മൂന്നാമത് സിനിമയാണ് കണ്ണാടി.ജൂൺ സിനിമയിൽ കന്യാസ്ത്രീയുടെ വേഷം അവതരിപ്പിച്ചാണ് മാർഗ്രറ്റ് സിനിമയിൽ എത്തുന്നത്. തുടർന്ന് തൃശൂർ പൂരത്തിൽ ജയസൂര്യയുടെ സഹോദരന്റെ ഭാര്യയായി അഭിനയിച്ചു. ജോസ് തോമസ് സംവിധാനം ചെയ്ത ഇഷ ആണ് നായികയായി അഭിനയിച്ച ആദ്യ സിനിമ.അനിൽ ഫിലിപ്പ് സംവിധാനം ചെയ്ത മൈക്കിൾസ് കോഫി ഹൗസിൽ മാർഗ്രറ്റാണ് നായിക.കുഞ്ഞെൽദോ, സാറാസ്, മേരി ആവാസ് സുനോ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കണ്ണാടിയിൽ ഷാജു ശ്രീധറിന്റെയും രചന നാരായണൻകുട്ടിയുടെയും മകൾ പാർവതിയുടെ വേഷമാണ് മാർഗ്രറ്റിന്. പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന കണ്ണാടിയിൽ രാഹുൽ മാധവ്, സായ്കുമാര്‍,സുധീർ കരമന, റോഷൻ ബഷീർ മാമുക്കോയ, തേങ്ങൽ ഹാരീസ്,ബാലൻ പാറയ്ക്കൽ,മനു പിള്ള,കനവ് സുരേഷ്. അമൃത മേനോൻ,അംബിക മോഹൻ,എസ്. ആർ ദീപിക,കോഴിക്കോട് ശാരദ,സിന്ധു പുഴയ്ക്കൽ,വത്സല മേനോൻ,ആനന്ദ് ജ്യോതി എന്നിവരാണ് മറ്റു താരങ്ങൾ. നടുവട്ടം പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി നടുവട്ടം നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പൽ വി. നായനാർ നിർവഹിക്കുന്നു. കഥ തിരക്കഥ സംഭാഷണം മുഹമ്മദ് കുട്ടി .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MARGRRET ANTONY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.