SignIn
Kerala Kaumudi Online
Wednesday, 16 June 2021 6.14 AM IST

ജില്ലയിൽ വോട്ടർമാർ 10,54,100

vote

പത്തനംതിട്ട : ജില്ലയിൽ ആകെ വോട്ടർമാർ 10,54,100 പേർ . അഞ്ച് നിയോജക മണ്ഡലങ്ങളിൽ നിന്നായി 5,53,930 സ്ത്രീകളും 5,00,163 പുരുഷൻമാരും ഏഴ് ട്രാൻസ്ജൻഡറുകളും പട്ടികയിൽ ഉൾപ്പെടുന്നു. ആറൻമുള നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. റാന്നി നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്.

മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഈ തിരഞ്ഞെടുപ്പിൽ 80 വയസിന് മുകളിൽ പ്രായമുള്ളവര ശാരീരിക വെല്ലുവിളി നേരിടുന്നവരും തങ്ങളുടെ വീടുകളിൽ തന്നെ ഇരുന്ന് വോട്ട് രേഖപ്പെടുത്തി. അതിനായി പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ, പൊലീസ് ഉദ്യോഗസ്ഥർ, ബി.എൽ.ഒ, വീഡിയോഗ്രാഫർ എന്നിവർ അടങ്ങിയ 221 ടീമുകൾ ജില്ലയിൽ പ്രവർത്തിച്ചു.
നിലവിൽ അബ്‌സന്റീ വോട്ടർമാരുടെ പട്ടികയിൽ ജില്ലയിൽ 80 വയസിന് മുകളിലുള്ള 38,514 പേരും, ഭിന്നശേഷിക്കാരായ 16,833 പേരും ഉൾപ്പെടുന്നു. നിലവിൽ 1880 പേരാണ് കൊവിഡ് രോഗികളായും ക്വാറന്റൈനിലും പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. അവശ്യ സർവീസിലുള്ള 471 പേരും പോളിംഗ് ഉദ്യോഗസ്ഥരായ 3555 പേരും, സർവീസ് വോട്ടർമാരായ 3938 പേരും ഇതിൽ ഉൾപ്പെടുന്നു.

വോട്ടിരട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം മറ്റ് ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ട ജില്ലയിൽ വളരെ കുറവാണ്. ഇരട്ടിപ്പ് വന്നിട്ടുള്ള വ്യക്തികളുടെ വിവരങ്ങൾ ബൂത്ത് തലത്തിൽ പ്രത്യേകം എ.എസ്.ഡി ലിസ്റ്റ് തയാറാക്കി പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ ലിസ്റ്റിൽ ഉൾപ്പെട്ടവർ വോട്ട് ചെയ്യാൻ വരുമ്പോൾ സമർപ്പിക്കേണ്ട സത്യവാങ്മൂലം, വിരലടയാളം, ഫോട്ടോ എന്നിവ സൂക്ഷിക്കാൻ പ്രിസൈഡിംഗ് ഓഫീസർമാർക്ക് മതിയായ നിർദേശം നൽകിയിട്ടുണ്ട്.

മണ്ഡലം സ്ത്രി, പുരുഷ, ട്രാൻസ്ജെൻഡർ - ആകെ വോട്ടർമാർ

  • ആറന്മുള : 1,24,922 - 1,12,428 - 1 - 2,37,351
  • തിരുവല്ല : 1,11,030 - 1,01,257 - 1 - 2,12,288
  • അടൂർ : 1,10,802 - 97,294 - 3 - 2,08,099
  • കോന്നി : 1,07,106 - 95,622 - 0 - 2,02,728
  • റാന്നി : 1,00,070 - 93,562 - 2 -1,93,634

പരസ്യപ്രചാരണം ഇന്ന് ഏഴ് വരെ

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂട് ഇന്ന് ഉച്ചാവസ്ഥയിലെത്തും. ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ഏഴ് മണിയോടെ അവസാനിക്കും. കാതടപ്പിക്കുന്ന ശബ്ദത്തോടെ അനൗൺസ്മെന്റ് വാഹനങ്ങൾ ഇന്ന് തലങ്ങും വിലങ്ങും പായും. പാരഡി ഗാനങ്ങളുടെ അകമ്പട‌ിയിലാണ് അനൗൺസ്മെന്റുകളേറെയും. റോഡ് ഷോകൾ, തെരുവ് നാടകങ്ങൾ തുടങ്ങിയ പരിപാടികൾ മൂന്ന് മുന്നണികളും കൊഴുപ്പിക്കുന്നതോടെ അവസാന ദിവസമായ ഇന്ന് പ്രചാരണം തിളച്ചുമറിയും. ത്രികോണ പോരാട്ടം കനത്ത ജില്ലയിൽ പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമാണ് മുന്നണികൾ മുന്നേറിയത്.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിക്കുന്ന കോന്നിയാണ് ജില്ലയിലെ സ്റ്റാർ മണ്ഡലം. നിലവിലെ എം.എൽ.എ കെ.യു ജനീഷ് കുമാറും കോൺഗ്രസ് നേതാവ് റോബിൻ പീറ്ററുമാണ് എതിരാളികൾ.

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വിജയറാലിയോടെ ജില്ലയിലെ അന്തരീക്ഷം തങ്ങൾക്കനുകൂലമായെന്നാണ് എൻ.ഡി.എയുടെ വിലയിരുത്തൽ. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ ദേശീയ നേതാക്കളും ജില്ലയിലെത്തി.

മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു എൽ.ഡി.എഫിന്റെ ജില്ലയിലെ താരപ്രചാരകൻ. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ട്, എം.എ.ബേബി, സുഭാഷിണി അലി തുടങ്ങിയവരും വിവിധ യോഗങ്ങളിൽ സംസാരിച്ചു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ റോഡ് ഷോയോടെ യു.ഡി.എഫും ആവേശത്തിലാണ്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വിവിധ യോഗങ്ങളിൽ സംസാരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.