SignIn
Kerala Kaumudi Online
Wednesday, 16 June 2021 7.13 AM IST

വൈഗയുടെ മരണം: സാനുവി​ന്റെ സുഹൃത്തി​നെ കണ്ടെത്തി

sanu-mohan

തൃക്കാക്കര​: മുട്ടാർ പുഴയിൽ പതിനൊന്നുകാരി വൈഗ മുങ്ങിമരിച്ച കേസിൽ ഒളിവിൽ പോയ പിതാവ് കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ ശ്രീഗോകുലത്തിൽ സാനു മോഹന്റെ സുഹൃത്തി​നെ തി​രുവനന്തപുരത്ത് പൊലീസ് കണ്ടെത്തി​യതായി​ സൂചന. ഇയാളെ എറണാകുളത്ത് കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്യാനാണ് നീക്കം.

വൈഗ മരിക്കുന്നതിന് മുമ്പ് നിരവധി തവണ സാനു സുഹൃത്തിനെ വിളിച്ചി​ട്ടുണ്ട്. ഇയാൾക്ക് ചെന്നൈയി​ലും പൂനെയി​ലും ബന്ധങ്ങളുണ്ട്. ഇരുവരും തമ്മി​ൽ സാമ്പത്തി​ക ഇടപാടുകളും ഉണ്ടായി​രുന്നതായി സൂചനയുണ്ട്. പൂനെയിലും ഇരുവരും ഒന്നിച്ചുണ്ടായിരുന്നതായാണ് അറിയുന്നത്.

ദിവസങ്ങളായി ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. കഴിഞ്ഞയാഴ്ച ചെന്നൈയിലെ മൊബൈൽ ടവറിന്റെ പരിധിയിൽ ഇയാൾ ഉണ്ടെന്നറിഞ്ഞ് തൃക്കാക്കര എസ്.ഐയും സംഘവും അവിടെ എത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കോയമ്പത്തൂരിലും വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തും ഇയാൾ എത്തിയെന്ന് ടവർ ലൊക്കേഷനിൽ നിന്ന് വ്യക്തമായി. അന്വേഷണ സംഘം ഇന്നലെ തിരുവനന്തപുരത്തെത്തി ഇയാളെ കണ്ടെത്തുകയായിരുന്നു. ഇയാളിൽ നിന്ന് സാനുവിനെക്കുറിച്ച് കൂടുതൽ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

സാനുവിന്റെ ഭാര്യ രമ്യയെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ന്യൂജെൻ സിനിമയ്ക്ക് പണമിറക്കി?

സാനുവിന്റെ സുഹൃത്ത് 2016ൽ പുതുമുഖങ്ങളെ വച്ച് ഒരു മലയാളം ന്യൂജനറേഷൻ സിനിമ നിർമ്മിച്ചിരുന്നു. ഈ ചിത്രത്തിനായി സാനുവും പണം മുടക്കിയതായി സംശയമുണ്ട്.

പ്രേമ വിവാഹം

തൃക്കുന്നപ്പുഴ സ്വദേശികളായ സാനുമോഹനും രമ്യയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇരുവരുടെയും വീടുകൾ അടുത്തടുത്താണ്. ഏഴുകൊല്ലത്തിനിടെ സാനു നാട്ടിലെത്തിയത് ഏതാനും മാസം മുമ്പാണ്. അന്ന് രമ്യയുടെ വീട്ടിലെത്തി പിതാവുമായി വാക്കുതർക്കമുണ്ടാക്കിയതായി സൂചനയുണ്ട്. സാനുവിന്റെ അമ്മ മാത്രമാണ് തൃക്കുന്നപ്പുഴയിൽ താമസം. അച്ഛൻ ജീവിച്ചിരിപ്പില്ല. സഹോദരൻ പൂനെയിലാണ് താമസം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CRIME NEWS KAKKANAD
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.