SignIn
Kerala Kaumudi Online
Thursday, 28 March 2024 7.35 PM IST

ജോർദാൻ രാജാവിന് പിന്തുണയുമായി ഗൾഫ് രാജ്യങ്ങൾ

king-of-jordan

റിയാദ്: കഴിഞ്ഞ ദിവസം റിയാദിലുണ്ടായ അട്ടിമറി ശ്രമം തകർത്ത ജോർദാൻ ഭരണാധികാരി അബ്ദുല്ല രാജാവിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് ഗൾഫ് രാജ്യങ്ങൾ. സൗദി, ഖത്തർ, യുഎഇ, കുവൈറ്റ് എന്നീ ഗൾഫ് രാജ്യങ്ങൾക്കു പുറമെ, ജി.സി.സിയും അറബ് ലീഗും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ജോർദാന്റെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കാനുള്ള ഏത് നടപടികൾക്കും രാജാവിന് പിന്തുണ നല്‍കുന്നതായി സൗദി ഭരണാധികാരി സൽമാൻ രാജാവ് അറിയിച്ചു. ജോർദാൻ രാജാവിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ഖത്തറും വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയെയും സുസ്ഥിരതയെയും അപകടത്തലാക്കുന്ന ഏത് പ്രവർത്തനങ്ങളും തടയാൻ രാജാവിന് അധികാരമുണ്ടെന്നും അത്തരം നടപടികളെയെല്ലാം തങ്ങൾ പിന്തുണയ്ക്കുന്നുണ്ടെന്ന് യു.എ.ഇയും അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, KING OF JORDAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.