SignIn
Kerala Kaumudi Online
Thursday, 28 March 2024 11.29 PM IST

പിണറായിയുടെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റി; പിന്നിൽ ദുഷ്‌ട മനസുകളാണെന്ന് സി പി എം

pinarayi-vijayan

കണ്ണൂർ: കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റി. മമ്പറത്ത് സ്ഥാപിച്ച കട്ടൗട്ടിന്റെ തലയാണ് വെട്ടിമാറ്റിയിരിക്കുന്നത്. സംഭവത്തിന് പിന്നിൽ ആർ എസ് എസ് ആണെന്നാണ് സി പി എം ആരോപണം.

ദുഷ്‌ട മനസുകളാണ് ഇത്തരം പ്രവൃത്തികൾ ചെയ്‌തതെന്ന് സി പി എം നേതാവ് എം വി ജയരാജൻ പറഞ്ഞു. പ്രദേശത്ത് ആർ എസ് എസ്-ബി ജെ പി ഗുണ്ടാ സംഘമുണ്ട്. അവരാണെങ്കിൽ ക്വട്ടേഷനിൽ പങ്കെടുക്കുന്നവരാണ്. ഇന്ന് അവിടെ പോയപ്പോഴാണ് എത്രമാത്രം ദുഷ്‌ട മനസുകളാണ് മുഖ്യമന്ത്രിയുടെ മുഖം വെട്ടിയെടുത്ത് വികൃതമാക്കിയതെന്ന് മനസിലാകുന്നതെന്നും എം വി ജയരാജൻ പറഞ്ഞു. സംഭവത്തിൽ പിണറായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSEMBLY POLLS, KANNUR, PINARAYI CUTOUT, UDF, LDF, NDA, BJP, CPM, CONGRESS, M V JAYARAJAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.