സെവിയ്യ 1-അത്ലറ്റിക്കോ മാഡ്രിഡ് 0
മാഡ്രിഡ് : കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പോയിന്റ് പട്ടികയിലെ മുൻനിരക്കാരായ അത്ലറ്റിക്കോ മാഡ്രിഡ് സെവിയ്യയോട് തോറ്റതോടെ സ്പാനിഷ് ലാ ലിഗയിലെ കിരീടപ്പോരിന് ചൂടേറി.ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സെവിയ്യയുടെ വിജയം.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എട്ടാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി നഷ്ടമാക്കിയ സെവിയ്യയെ 70-ാം മിനിട്ടിൽ അക്യുന നേടിയ ഗോളാണ് വിജയത്തിലെത്തിച്ചത്. തുടക്കത്തിൽ ഒാമ്പോസ് തൊടുത്ത ഷോട്ട് സെവിയ്യ ഗോളി ഒബ്ളാക്ക് തടുത്തിടുകയായിരുന്നു.
തോറ്റെങ്കിലും 29 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുമായി അത്ലറ്റിക്കോ തന്നെയാണ് പട്ടികയിൽ മുന്നിൽ .രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിന് 29 മത്സരങ്ങളിൽ നിന്ന് 63 പോയിന്റുണ്ട്.62 പോയിന്റുമായി മൂന്നാമതുള്ള ബാഴ്സലോണയ്ക്ക് 28 മത്സരങ്ങളേ പൂർത്തിയായിട്ടുള്ളൂ.കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽഐബറിനെ 2-0ത്തിന് കീഴടക്കിയാണ് റയൽ രണ്ടാമതേക്ക് ഉയർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |