SignIn
Kerala Kaumudi Online
Saturday, 16 October 2021 2.37 PM IST

'വോട്ടെടുപ്പിന് സമയമാകുന്നു...വോട്ടവകാശം എല്ലാവരും വിവേകപൂർണ്ണമായി രേഖപ്പെടുത്തണം'; മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi-vijayan

വോട്ടവകാശം എല്ലാവരും വിവേകപൂർവം രേഖപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ സോഷ്യൽ മീഡിയാ കുറിപ്പ് വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. ജനാധിപത്യത്തോടുള്ള നാടിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാകണം ഓരോ വോട്ടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണ സംബന്ധമായി ഉയർത്തിയ ബാനറുകളും ബോർഡും തോരണങ്ങളും സമയബന്ധിതമായി നീക്കം ചെയ്യണമെന്നും നാടിന്റെ 'ഹരിതകേരള'മായി നിലനിർത്താൻ അത് ആവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈ മുൻകരുതൽ എല്ലാ രാഷ്ട്രീയപാർട്ടികളിൽ നിന്നും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കുറിപ്പ് ചുവടെ:

'നിർണായകമായ വോട്ടെടുപ്പിന് സമയമാകുന്നു. എല്ലാവരും വോട്ടവകാശം വിവേകപൂർണ്ണമായി രേഖപ്പെടുത്തണം. ജനാധിപത്യത്തോടുള്ള നമ്മുടെ നാടിൻ്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ട്.
പ്രചരണ രംഗത്ത് വലിയ ആവേശമാണ് ദൃശ്യമായത്. വ്യത്യസ്തങ്ങളായ പ്രചരണസാമഗ്രികൾ എല്ലാവരും ഉപയോഗിച്ചു. ബോർഡുകളും ബാനറുകളും തോരണങ്ങളും നാടാകെ നിരന്നിട്ടുണ്ട്.

വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ അവ സമയബന്ധിതമായി നീക്കം ചെയ്യുക എന്നതു വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ എല്ലാവരും തങ്ങളുടെ ബോർഡുകൾ ഉൾപ്പെടെയുള്ള പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യുന്നതിലും ജാഗ്രത കാണിക്കണം.

അത് പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെ ആവുകയും വേണം. നമ്മുടെ നാടിനെ ഹരിതകേരളമായി നമുക്ക് നിലനിർത്താം. വോട്ടെടുപ്പ് കഴിഞ്ഞാൽ ഇത് അനിവാര്യമായ കടമയായി ഏറ്റെടുക്കാം. നാടിനു വേണ്ടിയുള്ള ഈ മുൻകൈ എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും സ്ഥാനാർത്ഥികളിൽ നിന്നും ഉണ്ടാകണം എന്നഭ്യർത്ഥിക്കുന്നു.'

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASSEMBLY POLLS, CM PINARAYI VIJAYAN, KERALA, INDIA, CPM, LDF, PINARAYI VIJAYAN, SOCIAL MEDIA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.