SignIn
Kerala Kaumudi Online
Thursday, 28 March 2024 3.48 PM IST

സി വിജിൽ ശരിക്കും 'വിജിലന്റ് "

vigil

കൊച്ചി: തിരഞ്ഞെടുപ്പിലെ പെരുമാ​റ്റചട്ട ലംഘനം കണ്ടെത്താൻ പൊതുജനങ്ങൾക്ക് നേരിട്ട് പരാതി കൊടുക്കാൻ കഴിയുന്ന മൊബൈൽ ആപ്ലിക്കേഷനായ സി. വിജിൽ വഴി പരാതി പ്രളയമായിരുന്നു ഇന്നലെവരെ. ചട്ടലംഘനം ശ്രദ്ധയിൽ പെട്ടാൽ ജില്ലാ ഭരണകൂടത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും നേരിട്ട് പരാതി നല്കാവുന്ന മൊബൈൽ സംവിധാനമാണ് സി.വിജിൽ. ഇതുവരെ 18176 പരാതികളാണ് ആപ്പ് വഴിയെത്തിയത്. 17761 പരാതികൾ ശരിയാണെന്ന് കണ്ടെത്തി നീക്കം ചെയ്യുകയും 415 പരാതികൾ ഉപേക്ഷിക്കുകയും ചെയ്തു. 16804 പരാതികളും അനധികൃത ബാനറുകൾ, പോസ്​റ്ററുകൾ, ഫ്‌ളെക്‌സ് എന്നിവയെ സംബന്ധിച്ചായിരുന്നു. കളമശ്ശേരി മണ്ഡലത്തിലാണ് കൂടുതൽ പരാതികൾ വന്നത്, 2357. 69 പരാതികൾ മാത്രം ലഭിച്ച പിറവം മണ്ഡലത്തിലാണ് ഏ​റ്റവും കുറവ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.