തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ അനുവദിക്കരുതെന്നും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ കാര്യത്തിൽ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകി. വോട്ടുകൾ രേഖപ്പെടുത്തിയ യന്ത്രങ്ങൾ സീൽ ചെയ്യുന്നത് മുതൽ സൂക്ഷിക്കുന്നതുവരെയുള്ള കാര്യങ്ങളിൽ ശ്രദ്ധയുണ്ടാകണം. വോട്ടർ പട്ടികയിലെ ക്രമക്കേട് എത്രമാത്രം വ്യാപകവും സംഘടിതവുമായിരുന്നുവെന്ന് കണ്ടതാണ്. മേയ് രണ്ടിനാണ് വോട്ടെണ്ണൽ. ഈ കാലയളവിൽ വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തേണ്ടതും അട്ടിമറികൾ നടക്കാതെ സൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്. വോട്ടെണ്ണൽ ദിനം കഴിയുന്നത് വരെ സ്ട്രോങ്ങ് റൂമിന്റെ പുറത്ത് കൃത്യമായ നിരീക്ഷണം ഉറപ്പുവരുത്തണം. ജനാധിപത്യം ശക്തമാകട്ടെയെന്നും ഐശ്വര്യ കേരളം വരുമെന്നും കുറിപ്പിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |