SignIn
Kerala Kaumudi Online
Friday, 29 March 2024 2.11 PM IST

പോളിംഗിൽ ഒന്നാമതായി കോഴിക്കോട് 78.40 ശതമാനം

new
നടക്കാനാവാത്ത, പ്രായം ചെന്ന വോട്ടറെ കോഴിക്കോട് പരപ്പിൽ സ്കൂളിലെ പോളിംഗ് ബൂത്തിലേക്ക് വീൽചെയറിൽ എത്തിക്കുന്നു

കോഴിക്കോട്: ഇതുവരെ കാണാത്ത വീറും വാശിയും പ്രകടമായ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിംഗ് ശതമാനത്തിൽ ഏറ്റവും മുന്നിലെത്തിയത് കോഴിക്കോട്. ജില്ലയിൽ 78. 40 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു.

ഒറ്റപ്പെട്ട ചില്ലറ ഉരസലുകൾ ഒഴിച്ചാൽ ജില്ലയിൽ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. നാദാപുരം യു.ഡി.എഫ് സ്ഥാനാർത്ഥി കെ പ്രവീൺകുമാറിനെയും ബാലുശ്ശേരി യു.ഡി.എഫ് സ്ഥാനാർത്ഥി ധർമ്മജൻ ബോൾഗാട്ടിയേയും ഇടതുമുന്നണി പ്രവർത്തകർ തടഞ്ഞതായി പരാതി ഉയർന്നതൊഴിച്ചാൽ പറയത്തക്ക അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല.

കോഴിക്കോട്ട് കുന്ദമംഗലം മണ്ഡലമാണ് മുന്നിൽ: 81. 55 ശതമാനം. ഏറ്റവും കുറവ് പോളിംഗ് കോഴിക്കോട് നോർത്തിലും; 73.85 ശതമാനം.

ആകെയുള്ള 25,58,679 വോട്ടർമാരിൽ 20,06,213 പേരാണ് വോട്ട് ചെയ്തത്. 12,39,212 പുരുഷ വോട്ടർമാരിൽ 9,59,152 പേരും (77.40 ശതമാനം) 13,19,416 സ്ത്രീ വോട്ടർമാരിൽ 10,47,045 പേരും (79.35 ശതമാനം) 51 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 16 പേരും (31.37 ശതമാനം) സമ്മതിദാനാവകാശം വിനിയോഗിച്ചു. കുറ്റ്യാടി മണ്ഡലത്തിലാണ് കൂടുതൽ ശതമാനം സ്ത്രീകൾ വോട്ടു ചെയ്തത് ; 85.52 ശതമാനം. 71.51 ശതമാനം സ്ത്രീകൾ വോട്ട് രേഖപ്പെടുത്തിയ കോഴിക്കോട് നോർത്ത് മണ്ഡലമാണ് പിന്നിൽ.

കൂടുതൽ പുരുഷന്മാർ വോട്ട് ചെയ്തത് കുന്ദമംഗലം മണ്ഡലത്തിലാണ് ; 82.37 ശതമാനം. 74.19 ശതമാനം പുരുഷന്മാർ വോട്ടു രേഖപ്പെടുത്തിയ നാദാപുരമാണ് പിന്നിൽ. കോഴിക്കോട് നോർത്തിൽ വോട്ടുള്ള ആറ് ട്രാൻസ്ജെൻഡർ വോട്ടർമാരിൽ മുഴുവൻ പേരും വോട്ടു രേഖപ്പെടുത്തി. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് ജില്ലയിൽ പൊതുവെ സുഗമമായിരുന്നു.

1. വടകര: ആകെ വോട്ട് 1,67,406, പോൾ ചെയ്ത വോട്ട് 1,32,807, ശതമാനം 79.33, പോൾ ചെയ്ത പുരുഷ വോട്ടർമാർ 61,545, പോൾ ചെയ്ത സ്ത്രീ വോട്ടർമാർ 71,262, ട്രാൻസ്‌ജെൻഡർമാർ 0 2.

2. കുറ്റ്യാടി: ആകെ വോട്ട് 2,02,211, പോൾ ചെയ്ത വോട്ട് 1,64,344, ശതമാനം 81.27, പുരുഷ വോട്ടർമാർ 75,639, സ്ത്രീ വോട്ടർമാർ 88,705, ട്രാൻസ്‌ജെൻഡർമാർ 0

3. നാദാപുരം: ആകെ വോട്ട് 2,16,141 പോൾ ചെയ്ത വോട്ട് 1,70,332 ശതമാനം 78.80 പുരുഷ വോട്ടർമാർ 78,702 സ്ത്രീ വോട്ടർമാർ 91,630 ട്രാൻസ്‌ജെൻഡർമാർ 0 4.

4. കൊയിലാണ്ടി: ആകെ വോട്ട് 2,05,993, പോൾ ചെയ്ത വോട്ട് 1,59,664, ശതമാനം 77.50, പുരുഷ വോട്ടർമാർ 73,864, സ്ത്രീ വോട്ടർമാർ 85,800, ട്രാൻസ്‌ജെൻഡർമാർ 0

5. പേരാമ്പ്ര: ആകെ വോട്ട് 1,98,218, പോൾ ചെയ്ത വോട്ട് 1,58,075, ശതമാനം 79.74, പുരുഷ വോട്ടർമാർ 74,662, സ്ത്രീ വോട്ടർമാർ 83,413, ട്രാൻസ്‌ജെൻഡർമാർ 0

6. ബാലുശ്ശേരി മണ്ഡലം ആകെ വോട്ട് 2,24,239 പോൾ ചെയ്ത വോട്ട് 1,75,326 ശതമാനം 78.18 പുരുഷ വോട്ടർമാർ 83,991 സ്ത്രീ വോട്ടർമാർ 91,334 ട്രാൻസ്‌ജെൻഡർമാർ 01

7. എലത്തൂർ: ആകെ വോട്ട് 2,03,267, പോൾ ചെയ്ത വോട്ട് 1,58,708, ശതമാനം 78.07 , പുരുഷ വോട്ടർമാർ 77,300, സ്ത്രീ വോട്ടർമാർ 81,407, ട്രാൻസ്‌ജെൻഡർമാർ 01

8. കോഴിക്കോട് നോർത്ത് : ആകെ വോട്ട് 1,80,909, പോൾ ചെയ്ത വോട്ട് 1,33,614, ശതമാനം 73.85, പുരുഷ വോട്ടർമാർ 65,224, സ്ത്രീ വോട്ടർമാർ 68,384, ട്രാൻസ്‌ജെൻഡർമാർ 06.

9. കോഴിക്കോട് സൗത്ത്: ആകെ വോട്ട് 1,57,275, പോൾ ചെയ്ത വോട്ട് 1,16,775, ശതമാനം 74.24, പുരുഷ വോട്ടർമാർ 57,824, സ്ത്രീ വോട്ടർമാർ 58,949, ട്രാൻസ്‌ജെൻഡർമാർ 02.

10. ബേപ്പൂർ: ആകെ വോട്ട് 2,08,059, പോൾ ചെയ്ത വോട്ട് 1,62,239, ശതമാനം 77.97, പുരുഷ വോട്ടർമാർ 79,327, സ്ത്രീ വോട്ടർമാർ 82,910, ട്രാൻസ്‌ജെൻഡർമാർ 02.

11. കുന്ദമംഗലം: ആകെ വോട്ട് 2,31,284, പോൾ ചെയ്ത വോട്ട് 1,88,628, ശതമാനം 81.55, പുരുഷ വോട്ടർമാർ 92,619, സ്ത്രീ വോട്ടർമാർ 96,008, ട്രാൻസ്‌ജെൻഡെർമാർ 01.

12. കൊടുവള്ളി: ആകെ വോട്ട് 1,83,388, പോൾ ചെയ്ത വോട്ട് 1,46,783, ശതമാനം 80.03, പുരുഷ വോട്ടർമാർ 70,156, സ്ത്രീ വോട്ടർമാർ 76,627, ട്രാൻസ്‌ജെൻഡർമാർ 0.

13 തിരുവമ്പാടി: ആകെ വോട്ട് 1,80,289, പോൾ ചെയ്ത വോട്ട് 1,38,991, ശതമാനം 77.09, പുരുഷ വോട്ടർമാർ 68,307, സ്ത്രീ വോട്ടർമാർ 70,681, ട്രാൻസ്‌ജെൻഡർമാർ 03.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.