സച്ചി രചനയും സംവിധാനവും നിർവഹിച്ച പൃഥ്വിരാജ് - ബിജുമേനോൻ ചിത്രമായ അനാർക്കലിയിലൂടെ മലയാളത്തിലുംആരാധകരെ സ്വന്തമാക്കിയ മറുനാടൻ സുന്ദരിയാണ് പ്രിയൽ ഗോർ. മുംബയ് മോഡലായ താരം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച ഹോട്ട് ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായത്. 'ഈ പുഞ്ചിരി എല്ലാം പറയും" എന്ന അടിക്കുറിപ്പോടെയാണ് ചുവന്ന സ്വിം സൂട്ടണിഞ്ഞ് നില്ക്കുന്ന ചിത്രം പ്രിയാൽ ഗോർ പങ്കുവച്ചത്. സുഹൃത്തുക്കളുമായി അവധിക്കാലം ആഘോഷിക്കാൻ ഗോവയിലെത്തിയപ്പോഴാണ് താരം ഇൗ ചിത്രങ്ങൾ പകർത്തിയത്.
ഇരുപത്തിയേഴുകാരിയായ താരം2013ൽ ജസ്റ്റ് യൂ ആൻഡ് മീ എന്ന പഞ്ചാബി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത വർഷം സാഹേബ സുബ്രഹ്മണ്യം എന്ന തെലുങ്ക് ചിത്രത്തിലുമഭിനയിച്ചു. ഒട്ടേറെ ടെലിവിഷൻ പരമ്പരകളിലും വെബ് സീരീസുകളിലും പ്രിയൽ ഗോർ അഭിനയിച്ചിട്ടുണ്ട്.
മുംബയിലെ ഒരു ഗുജറാത്തി കുടുംബത്തിലാണ് പ്രിയൽ ഗോൽ ജനിച്ചത്. ഇച്ച പ്യാരി നാഗീൻ എന്ന ടെലിവിഷൻ പരമ്പരയാണ് താരത്തെ ശ്രദ്ധേയയാക്കിയത്. റൊമാന്റിക് ഫാന്റസി ഡ്രാമയായ പരമ്പരയിൽ ഇച്ച എന്ന കഥാപാത്രത്തെയാണ് പ്രിയാഗോൽ അവതരിപ്പിച്ചത്.