SignIn
Kerala Kaumudi Online
Saturday, 16 October 2021 2.48 PM IST

ഇറാൻ ചരക്കുകപ്പലിനു നേരെ ആക്രമണം; ഇസ്രായേലെന്ന്​ സൂചന

qq

ടെഹ്​റാൻ: യെമനിനോട്​ ചേർന്ന്​ ചെങ്കടലിൽ വർഷങ്ങളായി നങ്കൂരമിട്ട ഇറാൻ ചരക്കുകപ്പലിനു നേരെ ആക്രമണം. അർധ സൈനിക റവലൂഷനറി വിഭാഗത്തിന്റെ താവളമായി ഉപയോഗിച്ചുവന്നതെന്നു കരുതുന്ന എം.വി സാവിസിനു നേരെ ഇസ്രായേലാണ്​ ആക്രമണം നടത്തിയതെന്നു കരുതുന്നതായാണ് റിപ്പോർട്ട്. ഇറാനും ലോക വൻശക്​തികളും ആണവ കരാർ ചർച്ച പുനരാരംഭിച്ച ചൊവ്വാഴ്ച തന്നെയാണ്​ കപ്പലും ആക്രമിക്കപ്പെട്ടത്​.

യെമൻ തീരത്ത്​ കപ്പലിന്റെ സാന്നിധ്യത്തിനെതിരെ അറബ്​ രാഷ്​ട്രങ്ങൾ ശക്​തമായി രംഗത്തുവന്നിരുന്നു. യെമനിലെ ഹൂതി വിമതർക്ക്​ ആയുധങ്ങൾ എത്തിച്ചുനൽകിയത്​ ഈ കപ്പൽ വഴിയാണെന്നും ആരോപണമുണ്ടായിരുന്നു.

എന്നാൽ, ചെങ്കടലിനും ബാബുൽ മൻദബ്​ കടലിടുക്കിനുമിടയിൽ കടൽക്കൊള്ളയുടെ സാധ്യത അവസാനിപ്പിക്കാനാണ്​ കപ്പൽ നങ്കൂരമിട്ടതെന്നാണ്​ ഇ​റാന്റെ വിശദീകരണം..

ആക്രമണം ഇസ്രായേൽ സ്​ഥിരീകരിച്ചതായി യു.എസ്​ പത്രം ന്യൂയോർക്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു. സാവിസ്​ കപ്പലിനു മുകളിൽ സ്​ഫോടക വസ്​തുക്കൾ പൊട്ടിത്തെറിച്ചതായി വ്യക്​തമാക്കിയ ഇറാൻ വാർത്ത ഏജൻസി കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറ​ത്തുവിടുമെന്ന്​ വ്യക്​തമാക്കി.

സർക്കാറിനു കീഴിലെ ഇസ്​ലാമിക്​ റിപ്പബ്ലിക്​ ഒഫ്​ ഇറാൻ ഷിപ്പിങ്​ ലൈൻസ്​ എന്ന കമ്പനിയുടെ ഉടമസ്ഥ​തയിലുള്ള മാവിസ്​ കപ്പൽ 2016ലാണ്​ ചെങ്കടലിലെത്തിയത്​. പരിസരങ്ങളിൽ തുടരുന്ന കപ്പലിൽ ഇടവിട്ട്​ അവശ്യ വസ്​തുക്കൾ എത്തിക്കുന്നതായാണ്​ റിപ്പോർട്ട്​. കപ്പലിനെതിരെ 2015 വരെ രാജ്യാന്തര ഉപരോധം നിലനിന്നിരുന്നു. ഇറാൻ ആണവ കരാർ നിലവിൽ വന്നതോടെയാണ്​ ഇളവ്​ ലഭിച്ചത്​. ട്രംപ്​ ഭരണകാലത്ത്​ കപ്പൽ വീണ്ടും ഉപരോധ പരിധിയിലായി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.