ശാരീരിക ആരോഗ്യം പോലെ പ്രധാനപ്പെട്ടതാണ് മാനസിക ആരോഗ്യം. ഉത്കണ്ഠകളും സമ്മർദ്ദവും നിസാരമായി കാണരുത് . ഒരു വ്യക്തി ഉത്കണ്ഠകളിലൂടെയും മാനസിക സംഘർഷങ്ങളിലൂടെയും കടന്നുപോകുമ്പോൾ, അയാളുടെ മനോനില ദുർബലപ്പെട്ടേക്കാം. വിറ്റാമിന്‍ ബി 12 ന്റെ അപര്യാപ്തത വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകും. ആരോഗ്യകരമായ ആഹാരരീതി , വ്യായാമം, ആവശ്യമായ ഉറക്കം, ആരോഗ്യകരമായ ലൈംഗിക ബന്ധം എന്നിവ മാനസികാരോഗ്യം മെച്ചപ്പെടുത്തും.
മദ്യപാനം, പുകയില ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗം, ചിലതരം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം തുടങ്ങിയവ മാനസിക ആരോഗ്യം ദുർബലമാക്കും. മോശമായ മാനസികാരോഗ്യം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. പ്രമേഹം, അര്‍ബുദം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവ വിഷാദരോഗ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. സംഗീതം, യോഗ, ധ്യാനം, യാത്രകൾ, വായന, കായിക വിനോദങ്ങൾ എന്നിവ മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് മുക്തിനേടാൻ സഹായിക്കുന്നു.