കൊച്ചി: ലാവ്ലിൻ കേസിലെ പരാതിക്കാരനായ ടി.പി. നന്ദകുമാർ വീണ്ടും ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർദ്ദേശം നൽകി. 20ന് രാവിലെ 11ന് കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശം. ഇന്നലെ രാവിലെ ഇ.ഡിക്ക് മുന്നിൽ ഹാജരായ നന്ദകുമാറിൽ നിന്നുള്ള മൊഴിയെടുപ്പ് മണിക്കൂറുകൾ നീണ്ടു. ലാവ്ലിൻ കേസിൽ വിഴിവിട്ട് ഇടപെട്ട ന്യായാധിപന്മാരെക്കുറിച്ചുള്ള വിവരങ്ങളാണ് ഇ.ഡി തിരക്കിയതെന്ന് നന്ദകുമാർ പറഞ്ഞു. നേരത്തെ മൂന്ന് തവണ ഹാജരായ നന്ദകുമാർ രേഖകളും തെളിവുകൾ അടങ്ങിയ സി.ഡിയും കൈമാറിയിരുന്നു. മന്ത്രി തോമസ് ഐസക്, മുൻ മന്ത്രി എം.എ. ബേബി എന്നിവർക്കെതിരായ തെളിവുകളും കൈമാറിയിട്ടുണ്ട്.ർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |