പൊൻകുന്നം : അന്തരിച്ച നാടക സിനിമപ്രവർത്തകൻ പി.ബാലചന്ദ്രനെ അനുസ്മരിച്ച് 11 ന് ഉച്ചയ്ക്ക് 2.30ന് ജനകീയ വായനശാലയിൽ സ്മൃതിസദസ് നടത്തും. ജനകീയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും യുവജനവേദിയും ചേർന്നാണ് സംഘാടനം. വായനശാല പ്രസിഡന്റ് ടി.എസ്.ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എൻ.ഡി.ശിവൻ അനുസ്മരണ പ്രഭാഷണം നടത്തും. ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ പി.ബാലചന്ദ്രന്റെ ചിത്രങ്ങൾ അനാച്ഛാദനം ചെയ്യും. ടെലിവിഷൻ പരിപാടിയിൽ അഞ്ചുലക്ഷം രൂപയുടെ പുരസ്കാരം നേടിയ ദമ്പതിമാരായ രഞ്ജിത് ജെ.പ്രകാശ്, റിജി രഞ്ജിത് എന്നിവരെ അനുമോദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |