SignIn
Kerala Kaumudi Online
Saturday, 16 October 2021 8.14 AM IST

എസ്.എസ്.എൽ.സി,​ പ്ലസ് ടു പരീക്ഷകൾക്ക് തുടക്കം

ex

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചു. കർശന കൊവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു പരീക്ഷാ നടത്തിപ്പ്. ഒരു ഹാളിൽ പരമാവധി 20 വിദ്യാർത്ഥികളെയാണ് ഇരുത്തിയത്.

പ്ലസ് ടു വിദ്യാർത്ഥികൾക്ക് രാവിലെ 9.40നായിരുന്നു പരീക്ഷ. ആദ്യദിനം 76,​000 പേർ പരീക്ഷയെഴുതി. എസ്.എസ്.എൽ.സി പരീക്ഷ ഉച്ചയ്ക്ക് 1.40ന് ആരംഭിച്ചു. 4,22,226 പേരാണ് പരീക്ഷയ്ക്കായി രജിസ്റ്രർ ചെയ്തത്. ഇന്ന് മുതൽ വി.എച്ച്.എസ്.ഇ പരീക്ഷകളും ആരംഭിക്കും.

കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സ്കൂളിന്റെ പ്രധാന കവാടത്തിൽ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് കുട്ടികളെ പ്രവേശിപ്പിച്ചത്. സാനിറ്റൈസറും നൽകി. കുട്ടികളെല്ലാം മാസ്ക് ധരിച്ചിട്ടുണ്ടോയെന്നും ഉറപ്പാക്കി. പരീക്ഷയ്ക്ക് മുമ്പും ശേഷവും കുട്ടികളെ കൂട്ടംകൂടി നിൽക്കാൻ അനുവദിച്ചില്ല. ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ക്വാറന്റൈനിലുള്ളവർക്കും പ്രത്യേക ഹാളിലായിരുന്നു പരീക്ഷ. ക്ലാസുകളിലേറെയും ഓൺലൈനായാണ് നടന്നതെങ്കിലും ഫോക്കസ് ഏരിയ നേരത്തെ തീരുമാനിച്ച് മോഡൽ പരീക്ഷ നടത്തിയത് സഹായകരമായി. ചോദ്യങ്ങൾ വായിക്കുന്നതിന് 25 മിനിട്ട് കൂൾ ഒഫ് ടൈമും നൽകി.

 ഇന്നത്തെ പരീക്ഷ (9)

എസ്.എസ്.എൽ.സി - മൂന്നാം ഭാഷ ഹിന്ദി/ ജനറൽ നോളജ് (ഉച്ചയ്ക്ക് 2.40മുതൽ)​

പ്ലസ് ടു - കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (രാവിലെ 9.40 മുതൽ)​

വി.എച്ച്.എസ്.ഇ - ബിസിനസ് സ്റ്റഡീസ്,ഹിസ്റ്ററി,കെമിസ്ട്രി (രാവിലെ 9.40 മുതൽ)​

മൂ​ല്യ​നി​ർ​ണ​യം​ ​മേ​യ് 14​മു​തൽ

തി​രു​വ​ന​ന്ത​പു​രം​:​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​ഉ​ത്ത​ര​ക്ക​ട​ലാ​സ് ​മൂ​ല്യ​നി​ർ​ണ​യം​ ​മേ​യ് 14​ ​മു​ത​ൽ​ 29​ ​വ​രെ​ ​സം​സ്ഥാ​ന​ത്തെ​ 69​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ന​ട​ത്തും.​ ​ജൂ​ൺ​ ​പ​ത്തി​ന​കം​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ് ​ശ്ര​മം.​ ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള​ ​സ്‌​കീം​ ​ത​യാ​റാ​ക്ക​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​ന​ട​ത്തും.​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​പ​രീ​ക്ഷ​യു​ടെ​ ​മൂ​ല്യ​നി​ർ​ണ​യം​ ​മേ​യ് ​അ​ഞ്ച് ​മു​ത​ൽ​ ​ജൂ​ൺ​ ​പ​ത്ത് ​വ​രെ​യും​ ​ന​ട​ക്കും.​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ 28​ ​മു​ത​ൽ​ ​മേ​യ് 15​ ​വ​രെ​യാ​യി​ ​ന​ട​ക്കും.

മ​ധു​ര​മാ​യി
മ​ല​യാ​ളം

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ല​യാ​ളം​ ​പ​രീ​ക്ഷ​ ​എ​ളു​പ്പ​മാ​യി​രി​ക്ക​ണ​മെ​ന്ന​ ​പ്രാ​ർ​ത്ഥ​ന​യോ​ടെ​ ​പ​രീ​ക്ഷാ​ ​ഹാ​ളി​ലെ​ത്തി​യ​ ​പ​ത്താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ആ​ശ്വ​സി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു​ ​ആ​ദ്യ​ദി​നം.​ ​ഫോ​ക്ക​സ് ​ഏ​രി​യ​ ​നി​ശ്ച​യി​ച്ച് ​പാ​ഠ​ഭാ​ഗ​ങ്ങ​ൾ​ ​റി​വി​ഷ​ൻ​ ​ന​ട​ത്തി​യി​രു​ന്ന​തി​നാ​ൽ​ ​ചോ​ദ്യ​ങ്ങ​ൾ​ ​കു​ട്ടി​ക​ളെ​ ​കു​ഴ​പ്പി​ച്ചി​ല്ല.​ ​എ​ങ്കി​ലും​ ​മോ​ഡ​ൽ​ ​പ​രീ​ക്ഷ​യേ​ക്കാ​ൾ​ ​കു​റ​ച്ചു​കൂ​ടി​ ​പ്ര​യാ​സ​മു​ള്ള​ ​ചോ​ദ്യ​ങ്ങ​ളാ​ണെ​ന്ന് ​അ​ദ്ധ്യാ​പ​ക​ർ​ ​പ​റ​യു​ന്നു.
ഉ​പ​ന്യാ​സം​ ​എ​ഴു​താ​നു​ള്ള​ ​ചോ​ദ്യ​ങ്ങ​ൾ​ ​എ​ല്ലാ​വ​ർ​ക്കും​ ​പ​രി​ചി​ത​മാ​യി​രു​ന്നു.​ ​ഇ​ര​ട്ടി​യി​ല​ധി​കം​ ​ചോ​ദ്യ​ങ്ങ​ളു​ള്ള​തി​നാ​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഇ​ഷ്ടാ​നു​സ​ര​ണം​ ​തി​ര​ഞ്ഞെ​ടു​ക്കാ​നാ​യി.​ ​ഒ​രു​ ​മാ​ർ​ക്കി​ന്റെ​യും​ ​ര​ണ്ട് ​മാ​ർ​ക്കി​ന്റെ​യും​ ​ചോ​ദ്യ​ങ്ങ​ൾ​ ​ശ​രാ​ശ​രി​യി​ൽ​ ​താ​ഴെ​ ​നി​ൽ​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​അ​ൽ​പം​ ​ക​ൺ​ഫ്യൂ​ഷ​നി​ലാ​ക്കി.​ ​ഒ​രു​ ​വാ​ക്യം​ ​ര​ണ്ട് ​വാ​ക്യ​മാ​ക്കി​ ​മാ​റ്റി​യെ​ഴു​തേ​ണ്ട​ ​ചോ​ദ്യ​ങ്ങ​ൾ​ ​അ​ൽ​പ്പ​നേ​രം​ ​ചി​ന്തി​ക്കാ​തെ​ ​എ​ഴു​താ​നാ​വു​ന്ന​ത​ല്ല.​ ​എ​ങ്കി​ലും​ ​ജ​യി​ക്കാ​ൻ​ ​ബു​ദ്ധി​മു​ട്ടു​ണ്ടാ​വി​ല്ല.​ ​ശ​രാ​ശ​രി​യി​ൽ​ ​മു​ക​ളി​ൽ​ ​നി​ൽ​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മു​ഴു​വ​ൻ​ ​മാ​ർ​ക്കും​ ​വാ​ങ്ങാ​നാ​വു​മെ​ന്നാ​ണ് ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​വി​ല​യി​രു​ത്ത​ൽ.
40​​​ ​​​മാ​​​ർ​​​ക്കി​​​ന്റെ​​​ ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് 80​​​ ​​​മാ​​​ർ​​​ക്കി​​​ന്റെ​​​ ​​​ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.​​​ ​​​ഇ​​​തി​​​ൽ​​​ 60​​​ ​​​മാ​​​ർ​​​ക്കി​​​ന്റെ​​​ ​​​ചോ​​​ദ്യ​​​ങ്ങ​​​ളും​​​ ​​​ഫോ​​​ക്ക​​​സ് ​​​ഏ​​​രി​​​യ​​​യി​​​ൽ​​​ ​​​നി​​​ന്നാ​​​ണ് ​​​വ​​​ന്ന​​​ത്.​​​ ​​​ഇ​​​ത് ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കും​​​ ​​​ആ​​​ശ്വാ​​​സ​​​മാ​​​യി.​​​ ​​​കൊ​​​വി​​​ഡും​​​ ​​​പ​​​രീ​​​ക്ഷ​​​യി​​​ൽ​​​ ​​​ചോ​​​ദ്യ​​​മാ​​​യി​​​ ​​​വ​​​ന്നു.​​​ ​​​ല​​​ളി​​​താം​​​ബി​​​ക​​​ ​​​അ​​​ന്ത​​​ർ​​​ജ്ജ​​​ന​​​ത്തി​​​ന്റെ​​​ ​​​വി​​​ശ്വ​​​രൂ​​​പം​​​ ​​​എ​​​ന്ന​​​ ​​​ക​​​ഥ​​​യെ​​​ ​​​ആ​​​സ്‌​​​പ​​​ദ​​​മാ​​​ക്കി​​​ ​​​മ​​​ഹാ​​​മാ​​​രി​​​ക്കാ​​​ല​​​ത്തെ​​​ ​​​കു​​​ടും​​​ബ​​​ ​​​ജീ​​​വി​​​ത​​​ത്തെ​​​പ്പ​​​റ്റി​​​ ​​​സ്വ​​​ന്തം​​​ ​​​അ​​​നു​​​ഭ​​​വ​​​ത്തി​​​ൽ​​​ ​​​നി​​​ന്ന് ​​​ല​​​ഘു​​​കു​​​റി​​​പ്പ് ​​​എ​​​ഴു​​​താ​​​നാ​​​ണ് ​​​ചോ​​​ദി​​​ച്ച​​​ത്.


നാ​ല്,​ ​ആ​റ് ​മാ​ർ​‌​ക്കു​ക​ളു​ടെ​ ​ചോ​ദ്യ​ങ്ങ​ൾ​ ​എ​ല്ലാ​വ​ർ​ക്കും​ ​ഉ​ത്ത​രം​ ​എ​ഴു​താ​ൻ​ ​സാ​ധി​ക്കു​ന്ന​താ​ണ്.​ ​മ​ല​യാ​ളം​ ​പോ​ലു​ള്ള​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​സ​മ​യ​ത്തി​നു​ള്ളി​ൽ​ ​നി​ന്ന് ​എ​ഴു​തി​ ​തീ​ർ​ക്കു​ക​യാ​ണ് ​വെ​ല്ലു​വി​ളി.​ ​ഇ​ത്ത​വ​ണ​ ​കൂ​ടു​ത​ൽ​ ​എ​ ​പ്ല​സു​കാ​ർ​ ​ഉ​ണ്ടാ​കും.
(​സ​ലിം​ ​എ.,​ ​മ​ല​യാ​ളം​ ​അ​ദ്ധ്യാ​പ​ക​ൻ,
നെ​ടു​മ​ങ്ങാ​ട് ​ഗ​വ.​ഗേ​ൾ​സ് ​എ​ച്ച്.​എ​സ്.​എ​സ്)

പ്ല​സ് ​ടു​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ
പ​രീ​ക്ഷി​ക്കാ​തെ​ ​ആ​ദ്യ​ദി​നം

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ല​സ് ​ടു​ ​പ​രീ​ക്ഷ​യു​ടെ​ ​ആ​ദ്യ​ദി​നം​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​അ​ത്ര​ ​കു​ഴ​പ്പി​ച്ചി​ല്ല.​ ​കു​ട്ടി​കൾ
കു​റ​വു​ള്ള​ ​സോ​ഷ്യോ​ള​ജി,​ ​ആ​ന്ത്രോ​പോ​ള​ജി,​ ​ഇ​ല​ക്ട്രോ​ണി​ക് ​സ​ർ​വീ​സ് ​ടെ​ക്‌​നോ​ള​ജി​ ​(​ഓ​ൾ​ഡ്),​ ​ഇ​ല​ക്ട്രോ​ണി​ക് ​സി​സ്റ്റം​സ് ​വി​ഷ​യ​ങ്ങ​ളു​ടെ​ ​പ​രീ​ക്ഷ​ക​ളാ​ണ് ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ത്.
ഫോ​ക്ക​സ് ​ഏ​രി​യ​ ​നേ​ര​ത്തെ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​തും​ ​മോ​ഡ​ൽ​ ​പ​രീ​ക്ഷ​യും​ ​കു​ട്ടി​ക​ളെ​ ​തു​ണ​ച്ചു.​ 80​ ​മാ​ർ​ക്കി​ന്റെ​ ​സോ​ഷ്യോ​ള​ജി​ ​പ​രീ​ക്ഷ​യി​ൽ​ ​എ​ല്ലാ​വ​ർ​ക്കും​ ​എ​ഴു​താ​നാ​വു​ന്ന​ ​ചോ​ദ്യ​ങ്ങ​ളാ​ണെ​ന്ന് ​തി​രു​വ​ന​ന്ത​പു​രം​ ​അ​മ​ര​വി​ള​ ​എ​ൽ.​എം.​എ​സ് ​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​അ​ദ്ധ്യാ​പ​ക​ൻ​ ​എ​സ്.​ ​ഷി​ബു​ ​പ​റ​ഞ്ഞു.​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കി​ ​കൂ​ടു​ത​ൽ​ ​ചോ​ദ്യ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നാ​ൽ​ ​ഇ​ഷ്ട​മു​ള്ള​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​ഉ​ത്ത​ര​മെ​ഴു​താ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ച്ചു.​ ​സ​മ​ർ​ത്ഥ​രാ​യ​വ​ർ​ക്ക് ​മു​ഴു​വ​ൻ​ ​മാ​ർ​ക്കും​ ​വാ​ങ്ങാ​നാ​വും.​ ​ജ​യി​ക്കാ​ൻ​ 24​ ​മാ​ർ​ക്കാ​ണ് ​വേ​ണ്ട​ത്.​ ​ഒ​രു​ ​മാ​സ​ത്തോ​ള​മാ​യി​ ​സ്കൂ​ളി​ലെ​ത്താ​ൻ​ ​ക​ഴി​യാ​ത്ത​ത് ​ചി​ല​രെ​ ​ബാ​ധി​ച്ചി​ട്ടു​ണ്ട്.​ ​ശ​രാ​ശ​രി​ക്കാ​ർ​ക്കും​ ​ന​ല്ല​ ​മാ​ർ​ക്ക് ​നേ​ടാ​വു​ന്ന​ ​രീ​തി​യി​ലാ​ണ് ​ചോ​ദ്യ​ങ്ങ​ൾ.
സം​സ്ഥാ​ന​ത്ത് 12​ ​സ്കൂ​ളു​ക​ളി​ൽ​ ​മാ​ത്ര​മു​ള്ള​ ​ആ​ന്ത്ര​പ്പോ​ള​ജി​ ​പ​രീ​ക്ഷ​യി​ലും​ ​കൂ​ടു​ത​ൽ​ ​ചോ​ദ്യ​ങ്ങ​ൾ​ ​ഫോ​ക്ക​സ് ​ഏ​രി​യ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​യി​രു​ന്നു.​ ​മോ​ഡ​ൽ​ ​പ​രീ​ക്ഷ​യു​ടെ​ ​രീ​തി​യി​ലു​ള്ള​ ​ചോ​ദ്യ​ങ്ങ​ളാ​യ​തി​നാ​ൽ​ ​ന​ല്ല​ ​മാ​ർ​ക്ക് ​നേ​ടാ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​വു​മെ​ന്ന് ​ക​ണ്ണൂ​ർ​ ​മു​ഴ​പ്പി​ല​ങ്ങാ​ട് ​ഗ​വ.​ ​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​സോ​ഷ്യോ​ള​ജി​ ​അ​ദ്ധ്യാ​പ​ക​ൻ​ ​എം.​ ​സ​ജീ​വ​ൻ​ ​പ​റ​ഞ്ഞു.​ ​ഇ​ല​ക്ട്രോ​ണി​ക് ​സ​ർ​വീ​സ് ​ടെ​ക്‌​നോ​ള​ജി​ ​(​ഓ​ൾ​ഡ്),​ ​ഇ​ല​ക്ട്രോ​ണി​ക് ​സി​സ്റ്റം​സ് ​പ​രീ​ക്ഷ​ക​ളും​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​വ​ല​ച്ചി​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EXAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.