SignIn
Kerala Kaumudi Online
Wednesday, 19 May 2021 8.15 AM IST

അനിയത്തിപ്രാവിലെ 17 ലക്ഷത്തിൽ നിന്ന് നാലുവർഷത്തിനുള്ളിൽ വിജയ‌്‌യുടെ പ്രതിഫലം മൂന്ന് കോടി, സൂര്യയ്‌ക്ക് കിട്ടിയതോ വെറും അഞ്ചുലക്ഷവും

vijay-surya

മലയാളി പ്രേക്ഷകർക്ക് മണിച്ചിത്രത്താഴ് അടക്കമുള്ള എന്നും ഓർമ്മയിൽ നിൽക്കുന്ന ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള നിർമ്മാതാവാണ് അപ്പച്ചൻ എന്ന സ്വർഗചിത്ര അപ്പച്ചൻ. റാംജിറാവ് സ്പീക്കിംഗ്, ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, അനിയത്തിപ്രാവ് തുടങ്ങി നിരവധി ഹിറ്റുകൾ. തമിഴിലും വിജയ്‌യെ നായകനാക്കി ഹിറ്റ് ചിത്രങ്ങൾ അപ്പച്ചൻ ഒരുക്കിയിട്ടുണ്ട്. സിദ്ദിഖിന്റെ സംവിധാനത്തിൽ ഒരുക്കിയ ഫ്രണ്ട്സ് ഉദാഹരണം.

അനിയത്തിപ്രാവ് തമിഴിൽ റീമേക്ക് ചെയ‌്തപ്പോൾ സംവിധയകൻ ഫാസിൽ ആയിരുന്നെങ്കിലും നിർമ്മാണം സ്വർഗചിത്രയായിരുന്നില്ല. എന്നാൽ ആ സമയത്ത് ലൊക്കേഷനിൽ താൻ ഉണ്ടായിരുന്നുവെന്ന് അപ്പച്ചൻ പറയുന്നു. ശാലിനിയുടെ നായകനായി എത്തിയത് വിജയ് ആയിരുന്നു. അന്ന് 17 ലക്ഷമായിരുന്നത്രേ വിജയ്‌യുടെപ്രതിഫലം. പിന്നീട് നാല് വർഷങ്ങൾക്കിപ്പുറം ഫ്രണ്ട്സ് ഒരുക്കിയപ്പോൾ ഇളയദളപതിയുടെ ശമ്പളം മൂന്നുകോടിയായി കുതിച്ചുയർന്നു. എന്നാൽ തന്നോടുള്ള സൗഹൃദത്തിന്റെ പേരിൽ രണ്ട് കോടിക്ക് അഭിനയിക്കാൻ വിജയ് തയ്യാറായെന്നും അപ്പച്ചൻ വെളിപ്പെടുത്തി.

അതേചിത്രത്തിൽ തന്നെ അഭിനയിച്ച സൂര്യയ്‌ക്ക് നൽകിയ പ്രതിഫലം അഞ്ചുലക്ഷം മാത്രമായിരുന്നു. അന്ന് സൂര്യ ഇന്നത്തെ പോലെ വിലപിടിപ്പുള്ള താരമായിരുന്നില്ല. സൂര്യ അഭിനയിക്കുന്നത് അച്ഛനായ ശിവകുമാറിന് അൽപം പോലും താൽപര്യമില്ലായിരുന്നെന്നും അപ്പച്ചൻ ഓർക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTOR VIJAY, ACTOR SURYA, REMUNERATION, KADHALUKKU MARIYADHAI, FRIENDS TAMIL MOVIE, SWARGACHITRA APPACHAN
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.