SignIn
Kerala Kaumudi Online
Saturday, 08 May 2021 1.48 AM IST

മന്‍സൂര്‍ വധക്കേസ്; അന്വേഷണ സംഘത്തിലുള്ളത് സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളെന്ന് പി കെ കുഞ്ഞാലിക്കുട്ടി 

pk-kunhalikutty

മലപ്പുറം: പാനൂരിലെ മന്‍സൂര്‍ വധക്കേസ് അന്വേഷണ സംഘത്തിനെതിരെ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. അന്വേഷണ സംഘത്തിലുള്ളവര്‍ സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളാണ്. ഇപ്പോഴത്തെ അന്വേഷണത്തില്‍ വിശ്വാസമില്ല. അന്വേഷണം കേവലം ഒരു പ്രഹസനം മാത്രമാണ്. മന്‍സൂറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെയെങ്കിലും നേതൃത്വത്തില്‍ അന്വേഷണം നടത്തണം. അല്ലെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഇക്കാര്യത്തില്‍ ആലോചിച്ച് നാളെ തീരുമാനം പറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നാളെ യുഡിഎഫിന്റെ നേതാക്കള്‍ മന്‍സൂറിന്റെ വീട്ടില്‍ പോകുന്നുണ്ട്. കുടുംബത്തിനും സമൂഹത്തിനും നീതി ഉറപ്പാക്കാന്‍ ഏതറ്റംവരെ പോകാനും പാര്‍ട്ടിയും മുന്നണിയും പിന്നില്‍ത്തന്നെ നില്‍ക്കും. കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സംഘട്ടനമല്ല കൊലപാതകങ്ങള്‍ക്ക് കാരണം. അടുത്തിടെയുണ്ടായ കൊലപാതകങ്ങള്‍ക്കെല്ലാം സാമ്യമുണ്ട്. കൊല്ലണമെന്ന് ഉറപ്പിച്ച് വെട്ടി വെട്ടി നുറുക്കുകയാണ് ചെയ്തത്. പ്രതികള്‍ക്ക് നിയമത്തെക്കുറിച്ച് യാതൊരു ആശങ്കയുമില്ല. പൊലീസിനെ സ്വന്തം ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു. അന്വേഷണ സംഘത്തിന്റെ മേധാവി തന്നെ കേസ് അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥനാണ്. പഴയതുപോലെ കേസുകള്‍ തേച്ചു മായ്ച്ചു കളയാമെന്ന് സര്‍ക്കാര്‍ കരുതേണ്ട എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PK KUNHALIKUTTY, MUSLIMLEAGUE, KERALA, MANSOOR MURDER, KANNUR, POLICE, ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.