വാഷിംഗ്ടൺ: വിമാന കമ്പനിയായ ബോയിംഗിന്റെ 737 മാക്സ് വിമാനങ്ങളിൽ പുതിയഇലക്ട്രിക് തകരാർ കണ്ടെത്തി. ഇത് മൂലം നിലവിൽ സർവീസ് നടത്തുന്ന ബോയിംഗിന്റെ നിരവധി 737 മാക്സ് വിമാനങ്ങൾ നിലത്തിറക്കി.ബാക്ക് പവർ കൺട്രോൾ സിസ്റ്റത്തിലാണ് തകരാറുള്ളത്.
അമേരിക്കയിലെ സൗത്ത്വെസ്റ്റ് എയർലൈൻ, അമേരിക്കൻ എയർലൈൻ തുടങ്ങിയ കമ്പനികളുടേയെല്ലാം വിമാനങ്ങൾ നിലത്തിറക്കി. എന്നാൽ, മുഴുവൻ വിമാനങ്ങൾക്കും തകരാർ ബാധിച്ചിട്ടില്ലെന്നാണ് സൂചന. 16ഓളം വിമാനങ്ങൾക്ക് നിലവിൽ തകരാർ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. നേരത്തെ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റത്തിൽ തകരാറുണ്ടായതിനെ തുടർന്ന് ബോയിംഗിന്റെ 737 മാക്സ് വിമാനങ്ങൾക്ക് രണ്ട് വർഷത്തോളം സർവീസ് വിലക്കിയിരുന്നു. രണ്ടാമതും പ്രതിസന്ധിയുണ്ടായതോടെ ബോയിംഗിന്റെ ഓഹരി വിലയിൽ ഒരു ശതമാനത്തോളം ഇടിവുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |