SignIn
Kerala Kaumudi Online
Monday, 10 May 2021 2.07 PM IST

എൻജോയ് എൻജാമി ലോകം ഏറ്റുപാടുമ്പോൾ പുഞ്ചിരിക്കുന്നു വള്ളിയമ്മയും പേരമകനും

enjaami

116 മില്യൺ കാഴ‌്ചക്കാരുമായി ലോകം ഏറ്റു പാടുന്ന എൻജോയ് എൻജാമി വ്യക്തമായ രാഷ്ട്രീയമാണ് മുന്നോട്ട് വയ‌്ക്കുന്നത്, ആ പാട്ടിന് പിന്നിൽ പ്രതിഷേധമുണ്ട്, സംസ്‌കാരമുണ്ട്, ജീവിതമുണ്ട്...

പ​ശ്ചാ​ത്ത​ലം​ ​കൊ​ടും കാ​ട്.​ ​സം​ഗീ​ത​ത്തി​ന് ​ പെരുമ്പ​റ​യു​ടെ​ ​ച​ടു​ല​താ​ളം.​ ​ആ​യു​സി​ന്റെ​ ​ക​ഠി​നാ​ദ്ധ്വാ​ന​ത്തി​ൽ​ ​പൊ​ന്നു​വി​ള​യി​ച്ച​ ​മ​ണ്ണി​ൽ​ ​നി​ന്ന് ​വേ​രറു​ത്ത് ​മാ​റ്റ​പ്പെ​ട്ട​വ​ന്റെ​ ​ഒ​പ്പാ​രി​ക്കൊ​പ്പം​ ​തി​ള​ച്ചു​പൊ​ന്തു​ന്ന​ ​ഹി​പ്പ് ​ഹോ​പ്പി​ന്റെ​ ​വേ​ഗ​ത....​ ​'​​എ​ൻ​ജോ​യ് ​എ​ൻ​ജാ​മി​"​!​ ​ഭാ​ഷ​യും​ ​ദേ​ശ​വും​ ​മ​നു​ഷ്യ​രും​ ​തീ​ർ​ത്ത​ ​അ​തി​ർ​ത്തി​ക​ൾ​ ​വെ​ട്ടി​മു​റി​ച്ച് ​സ്വീ​കാ​ര്യ​ത​യു​ടെ​ ​ പുതുതരംഗമാകുകയാണ്. ഈ​ ​ത​മി​ഴ് ​റോ​ക്ക് ​ഒ​പ്പാ​രി​ ​മ്യൂ​സി​ക് ​ആ​ൽ​ബം.​ ​ഒരു മാസം കൊ​ണ്ട് ​എ​ൻ​ജാ​മി​ ​എ​ൻ​ജോ​യ് ​ചെ​യ്‌​ത​ത് 116 മില്യൺ കാഴ്ചക്കാരെയാണ്. വൈ​റ​ലും​ ​ട്രെ​ൻ​ഡ്‌​സെ​റ്റ​റു​മാ​യി​ ​ഒ​ട്ടേ​റെ​ ​ഗാ​ന​ങ്ങ​ൾ​ ​ഇ​തി​ന് ​മു​ൻ​പും​ ​ലോ​കം​ ​കാ​തോ​ർ​ത്തി​ട്ടു​ണ്ടെ​ങ്കി​ലും​ ​മ​ണ്ണി​ല്ലാ​ത്ത​വ​ന്റെ​ ​തു​ല്യ​ത​യ്‌​ക്കു​ള്ള​ ​പ്ര​തി​ഷേ​ധ​മെ​ന്ന​ ​വ്യ​ക്ത​മാ​യ​ ​രാ​ഷ്ട്രീ​യം​ ​മു​ന്നോ​ട്ട് ​വ​യ്‌​ക്കു​ന്നു​വെ​ന്ന​താ​ണ് ​എ​ൻ​ജോ​യ് ​എ​ൻ​ജാ​മി​യു​ടെ​ ​ജ​ന​പ്രീ​തി​യ്‌​ക്ക് ​ആ​ക്കം​ ​കൂ​ട്ടു​ന്ന​ത്.​ ​ഗ്രാ​മ​ങ്ങ​ൾ ​ ​മു​ത​ൽ​ ​മെ​ട്രോ​ ​ന​ഗ​ര​ങ്ങ​ളി​ലെ​ ​മാ​ളു​ക​ളി​ൽ​ ​പോ​ലും​ ​എ​ൻ​ജാ​മി​യ്‌​ക്കൊ​പ്പം​ ​വേ​ര​റു​ക്ക​പ്പെ​ട്ട​വ​ന്റെ​ ​പ്ര​തി​ഷേ​ധ​ത്തി​നൊ​പ്പം​ ​പ​ങ്ക് ​ചേ​രു​ന്ന​ ​കോ​ടി​ക​ണ​ക്കി​ന് ​മ​നു​ഷ്യ​ർ.​ ​പ്രാ​യ​ഭേ​ദ​മ​ന്യേ​ ​സ്ഥ​ല​ഭേ​ദ​മ​ന്യേ​ ​എ​ല്ലാ​വ​രു​ടെ​യും​ ​ചു​ണ്ടു​ക​ളി​ൽ​ ​കു​ക്കൂ...​ ​കു​ക്കൂ...​ ​നി​റ​യു​ന്നു.

കു​ടി​യേ​റ്റ​ക്കാ​രു​ടെ​ ​പാ​ട്ട്
സ്വ​ത​ന്ത്ര്യ​ ​സം​ഗീ​ത​ത്തേ​യും​ ​സ്വ​ത​ന്ത്ര​ക​ലാ​കാ​ര​ന്മാ​രെ​യും​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​എ.​ആ​ർ.​ ​റ​ഹ്മാ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​തു​ട​ക്ക​മി​ട്ട​ 'മാ​ജ്ജാ"​ ​എ​ന്ന​ ​യൂ​ട്യൂ​ബ് ​ചാ​ന​ൽ​ ​വ​ഴി​ ​ക​ഴി​ഞ്ഞ​ ​മാ​ർ​ച്ച് ​ഏ​ഴി​നാ​ണ് ​ '​എ​ൻ​ജോ​യ് ​എ​ൻ​ജാ​മി​"​ ​പു​റ​ത്തെ​ത്തു​ന്ന​ത്.​ ​മാ​ജ്ജാ​യു​ടെ​ ​ആ​ദ്യ​ ​മ്യൂ​സി​ക് ​ആ​ൽ​ബം​ ​കൂ​ടി​യാ​യി​രു​ന്നു​ ​ഇ​ത്.​ ​ഗാ​യി​ക​ ​ധീ​യും​ ​(​ധീ​ക്ഷി​ത​ ​വെ​ങ്കി​ടേ​ശ​ൻ​)​ ​ഗാ​യ​ക​നും​ ​സം​ഗീ​ത​സം​വി​ധാ​യ​ക​നും​ ​എ​ഴു​ത്തു​കാ​ര​നു​മാ​യ​ ​അ​റി​വ് ​അ​ര​ശ് ​ക​ലൈ​നേ​ശ​നും​ ​ചേ​ർ​ന്ന് ​പാ​ടി​യ​ഭി​ന​യി​ച്ച​ ​ഗാ​ന​ത്തി​ന്റെ​ ​വ​രി​ക​ളെ​ഴു​തി​യ​തും​ ​അ​റി​വ് ​ത​ന്നെ​യാ​യി​രു​ന്നു.​ ​ശ്രീ​ല​ങ്ക​യി​ൽ​ ​കു​ടി​യേ​റാ​ൻ​ ​വി​ധി​ക്ക​പ്പെ​ട്ട​ ​സ്വ​ന്തം​ ​മു​ത്ത​ശി​ ​വ​ള്ളി​യ​മ്മ​യു​ടെ​ ​ക​ര​ള​ലി​യി​ക്കു​ന്ന​ ​ജീ​വി​താ​നു​ഭ​വ​ങ്ങ​ളാ​ണ് ​ഒ​പ്പാ​രി​യി​ലൂ​ടെ​ ​അ​റി​വ് ​ലോ​ക​ത്തെ​ ​കേ​ൾ​പ്പി​ച്ച​ത്. കൊ​ടും​ ​ചൂ​ടി​ൽ​ ​വ​റ്റി​വ​ര​ണ്ട​ ​ത​മി​ഴ്‌​നാ​ട്ടി​ലെ​ ​ഉ​ൾ​നാ​ടൻ​ ​ഗ്രാ​മ​ങ്ങ​ളി​ലെ​ ​പ​ട്ടി​ണി​യി​ൽ​ ​നി​ന്ന് ​കു​ടും​ബ​ങ്ങ​ളെ​ ​ര​ക്ഷി​ക്കാ​ൻ​ ​ശ്രീ​ല​ങ്ക​യി​ലെ​ ​തോ​ട്ട​ങ്ങ​ളി​ൽ​ ​കൂ​ലി​പ്പ​ണി​ക്ക് ​പോ​കു​ന്ന​ ​മ​നു​ഷ്യ​രു​ടെ​ ​ക​ഥ​യാ​ണ് ​അ​റി​വ് ​പ​റ​യു​ന്ന​ത്. ഒ​രു​ ​കാ​ല​ത്ത് ​ത​മി​ഴ്‌​നാ​ട്ടി​ൽ​ ​ഇ​ത്ത​രം​ ​കു​ടി​യേ​റ്റ​ങ്ങ​ൾ​ ​വ്യാ​പ​ക​മാ​യി​രു​ന്നു.​ ​തേ​യി​ല,​ ​റ​ബ്ബ​ർ,​ ​കാ​പ്പി​ ​തോ​ട്ട​ങ്ങ​ളി​ലേ​ക്കാ​ണ് ​ഇ​വ​രെ​ ​പ​ണി​യെ​ടു​ക്കാ​ൻ​ ​ദ​ല്ലാ​ൾ​മാ​ർ​ ​കൊ​ണ്ടു​പോ​യി​രു​ന്ന​ത്.​ ​കേ​ൾ​ക്കു​ന്ന​ത്ര​ ​എ​ളു​പ്പ​മ​ല്ല​ ​ആ​ ​ജീ​വി​ത​ങ്ങ​ളു​ടെ​ ​കു​ടി​യേ​റ്റ​കാ​ലം.​ ​തു​ച്‌​ഛ​മാ​യ​ ​കൂ​ലി​യ്‌​ക്ക് ​വെ​യി​ലും​ ​മ​ഴ​യു​മേ​റ്റ് ​ക​ഠി​നാ​ദ്ധ്വാ​നം​ ​ചെ​യ്യു​ന്ന​ ​ഇ​വ​ർ​ ​പ​ക്ഷേ​ ​ഒ​രു​കാ​ല​ത്തും​ ​ദാ​രി​ദ്ര്യത്തി​ൽ​ ​നി​ന്ന് ​മു​ക്ത​രാ​യി​രു​ന്നി​ല്ല.​ ​ല​യ​ങ്ങ​ളി​ൽ​ ​തി​ങ്ങി​ഞെ​രു​ങ്ങി​ ​ക​ഴി​യു​ന്ന​ ​ഇ​വ​ർ​ക്ക് ​ഒ​രു​ ​തു​ണ്ട് ​ഭൂ​മി​യ്‌​ക്ക് ​പോ​ലും​ ​അ​വ​കാ​ശ​മി​ല്ല.​ ​ആ​രോ​ഗ്യം​ ​ന​ശി​ച്ച് ​ജീ​വി​ത​ത്തി​ന്റെ​ ​അ​വ​സാ​ന​പാ​തി​യോ​ട് ​അ​ടു​ക്കു​മ്പോ​ൾ​ ​ഉ​ടു​തു​ണി​യോ​ടെ​ ​തി​രി​കെ​ ​നാ​ട്ടി​ലേ​ക്ക് ​മ​ട​ക്കി​ ​അ​യ​ക്കും.​ ​അ​പ്പോ​ഴേ​യ്‌​ക്കും​ ​ജ​നി​ച്ചു​ ​വ​ള​ർ​ന്ന​ ​നാ​ട് ​ഇ​വ​ർ​ക്ക് ​അ​ന്യ​മാ​യി​ട്ടു​ണ്ടാ​കും.​ ​ഉ​പ​ജീ​വ​ന​ത്തി​നാ​യി​ ​മ​റ്റു ജോ​ലി​ക​ൾ​ ​തേ​ടേ​ണ്ട​ ​അ​വ​സ്ഥ. ലോക്ക് ഡൗൺ​ ​സ​മ​യ​ത്ത് ​അ​റ​ക്കോ​ണ​ത്തെ​ ​വീ​ട്ടി​ൽ​ ​കു​ടു​ങ്ങി​ക്ക​ഴി​യു​മ്പോ​ഴാ​ണ് ​'മാ​ജ്ജാ​"യി​ൽ​ ​നി​ന്ന് ​ അ​റി​വി​നെ​ ​വി​ളി​ക്കു​ന്ന​ത്.​ ​അ​ന്ത​ർ​ദേ​ശീ​യ​ ​ത​ല​ത്തി​ലെ​ 30​ ​സ്വ​ത​ന്ത്ര​ ​ക​ലാ​കാ​ര​ന്മാ​രു​ടെ​ ​പ്രൊ​ജ​ക്‌​ടു​ക​ൾ​ ​ല​ക്ഷ്യ​മി​ടു​ന്ന​ ​കൂ​ട്ട​ത്തി​ൽ​ ​അ​റി​വും​ ​ഉ​ണ്ടെ​ന്നാ​യി​രു​ന്നു​ ​സ​ന്ദേ​ശം.​ ​ധീ​ ​അ​ട​ക്ക​മു​ള്ള​വ​രും​ ​അ​ങ്ങ​നെ​യാ​ണ് ​ഈ​ ​പ്രോ​ജ​ക്‌​ടി​ലേ​ക്ക് ​എ​ത്തു​ന്ന​ത്.​ ​മൂ​ന്നു മാ​സ​മെ​ടു​ത്ത 200​ ​പേ​രു​ടെ​ ​ക​ഠി​നാ​ദ്ധ്വാ​ന​മാ​ണിത്. 5.05​ ​മി​നി​ട്ട് ​ദൈ​ർ​ഘ്യ​മു​ള്ള​ ​​ ​ആ​ൽ​ബം​ ​ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് ​ത​മി​ഴ്‌​നാ​ട് ​തി​രു​വ​ണ്ണാ​മലൈയി​ലാ​ണ്.​ ​സ​ന്തോ​ഷ് ​നാ​രാ​യ​ണ​നാ​ണ് ​ആ​ൽ​ബ​ത്തി​ന്റെ​ ​നി​ർ​മ്മാ​ണം.​ ​അ​മി​ത് ​കൃ​ഷ്‌​ണ​ൻ​ ​സം​വി​ധാ​ന​വും.

vally

വ​ള്ളി​യ​മ്മ​യു​ടെ​യും​ ​

പേ​ര​മ​ക​ന്റെ​യും​ ​കഥ

ആ​ൽ​ബ​ത്തി​ലെ​ ​'​എ​ൻ​ജോ​യ് ​"​ ഇം​ഗ്ലീ​ഷ് ​വാ​ക്കാ​ണെ​ന്ന് ​തോ​ന്നു​മെ​ങ്കി​ലും​ ​'​എ​ൻ​ ​താ​യ്" ​(​എ​ന്റെ​ ​അ​മ്മ​)​ ​എ​ന്ന​ ​അ​ർത്ഥ​വും​ ​ത​മി​ഴി​ൽ​ ​'​എ​ൻ​ ​ജാ​യ്" ​എ​ന്ന​ ​വാ​ക്കി​ന് ​ഉ​ണ്ട്.​ ​'​എ​ൻ​ ​ജാ​മി"​ ​(​എ​ൻ​ ​സ്വാ​മി​)​ ​എ​ന്ന​ത് ​വാ​ത്സ​ല്യ​ത്തോ​ടെ​ ​മു​ത്ത​ശ്ശി​മാ​ർ​ ​പേ​ര​ക്കു​ട്ടി​ക​ളെ​ ​വി​ളി​ക്കു​ന്ന​താ​ണ്.​ ​തോ​ട്ടം​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​മു​ത​ലാ​ളി​മാ​രെ​ ​ബ​ഹു​മാ​ന​ത്തോ​ടെ​യും​ ​എ​ൻ​ ​സ്വാ​മി​ ​എ​ന്നാ​ണ് ​വി​ളി​ച്ചി​രു​ന്ന​ത്.​ ​എ​ന്റെ​ ​അ​മ്മ​യാ​ണ് ​എ​ന്റെ​ ​ദൈ​വ​മെ​ന്ന​ ​അ​റി​വി​ന്റെ​ ​ആ​ഹ്വാ​ന​വും​ ​പ്ര​കൃ​തി​യെ​ ​അ​മ്മ​യാ​യും​ ​ദൈ​വ​മാ​യും​ ​കാ​ണ​ണ​മെ​ന്ന​ ​വ​ള്ളി​യ​മ്മ​യു​ടെ​ ​ആ​ഹ്വാ​ന​വു​മൊ​ക്കെ​യാ​ണ് ​'​എ​ൻ​ജോ​യ് ​എ​ൻ​ജാ​മി." '​വ​ള്ളി​യ​മ്മ​യു​ടെ​ ​പേ​ര​മ​ക​ന് ​ചി​ല​ത് ​പ​റ​യാ​നു​ണ്ട്"​(​വ​ള്ളി​യ​മ്മ​ ​പേ​രാ​ണ്ടി​ ​സം​ഗ​തി​യ​ ​കേ​ളാ​ണ്ടി..​)​ ​എ​ന്ന​ ​ആ​മു​ഖ​ത്തോ​ടെ​യാ​ണ് ​ക​ഥ​ ​പ​റ​ച്ചി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​പൂ​ർ​വ്വി​ക​രു​ടെ​ ​അ​തി​ജീ​വ​ന​പ്പോ​രാ​ട്ട​ങ്ങ​ളു​ടെ​ ​വ​ഴി​ക​ളാ​ണ് ​പി​ന്നീ​ട്.​ ​ഐ​ക്യ​പ്പെ​ട​ലി​ന്റെ​യും​ ​ആ​ഘോ​ഷ​ത്തി​ന്റെ​യും​ ​വ​രി​ക​ൾ. വേ​രു​ക​ൾ​ ​ന​ഷ്‌​ട​മാ​കു​ന്ന​ ​മ​നു​ഷ്യ​രു​ടെ​ ​എ​ക്കാ​ല​ത്തെ​യും​ ​പ്ര​തി​നി​ധി​യാ​യാ​ണ് ​അ​റി​വ് ​ത​ന്റെ​ ​മു​ത്ത​ശ്ശി​ ​അ​ട​ക്ക​മു​ള്ള​ ​പൂ​ർ​വി​ക​രെ​ ​കാ​ണു​ന്ന​ത്.​ ​വേ​രു​ക​ളാ​ണ് ​ന​മ്മു​ടെ​ ​പൂ​ർ​വി​ക​രെ​ന്ന് ​അ​റി​വ് ​ പ​റ​യു​ന്നു.​ ​അ​വ​രു​ടെ​ ​ച​രി​ത്ര​ത്തി​ൽ​ ​നി​ന്ന് ​നോ​ക്കി​ക്കാ​ണാ​ണം.​ ​വി​ട്ടു​കൊ​ടു​ക്കാ​തെ​ ​ അ​വ​ർ​ ​പോ​രാ​ടി​യ​തി​നാ​ലാ​ണ് ​ന​മ്മ​ൾ​ ​ ഇ​ന്ന് ​ഇ​പ്പോ​ഴു​ള്ള​തെ​ന്ന് ​ആ​ൽ​ബം​ ​പ​റ​ഞ്ഞു​വ​യ്‌​ക്കു​ന്നു.

വ​ള്ളി​യ​മ്മ​യും​ ​റ​ഹ‌്മാ​നും​ ​ഹാ​പ്പി

കു​ടും​ബ​ത്തി​ന്റെ​ ​ച​രി​ത്ര​വും​ ​ക​ഴി​ഞ്ഞ​ ​കാ​ല​വും​ ​പാ​ട്ടി​ലാ​ക്കു​ന്ന​തി​ൽ​ ​അ​റി​വി​ന്റെ​ ​വീ​ട്ടു​കാ​ർ​ക്ക് ​വ​ലി​യ​ ​താ​ത്​പ​ര്യ​മി​ല്ലാ​യി​രു​ന്നു.​ ​ച​രി​ത്ര​ത്തി​ലി​ടം​ ​നേ​ടാ​ൻ​ ​ത​ര​ത്തി​ൽ​ ​ഇ​തി​ലി​പ്പോ​ൾ ​എ​ന്തി​രി​ക്കു​ന്നു​ ​മ​ഹാ​സം​ഭ​വം​ ​എ​ന്ന​ത് ​ത​ന്നെ​ ​കാ​ര​ണ​മെ​ന്ന് ​അ​റി​വി​ന്റെ​ ​മു​ത്ത​ശ്ശി​ ​വ​ള്ളി​യ​മ്മ​ ​പ​റ​യു​ന്നു.​ ​ഒ​രി​ക്ക​ൽ​ ​ത​ന്നെ​ ​വി​ഴു​ങ്ങാ​നാ​യി​ ​പാ​ഞ്ഞ​ടു​ക്കു​ന്ന​ ​മൃ​ഗ​ത്തെ​ ​വ​രു​തി​യി​ലാ​ക്കി​ ​ക​ഴി​ഞ്ഞാ​ൽ​ ​വേ​ട്ട​ക്കാ​ര​ന് ​തോ​ന്നുന്ന​ ​അ​തേ​ ​ലാ​ഘ​വം.​ ​എ​ന്നാ​ൽ​ ​ത​ന്റെ​ ​മു​ത്ത​ശ്ശി​യോ​ടൊ​പ്പം​ ​സ്വ​ന്ത​മാ​യി​ ​ഭൂ​മി​യി​ല്ലാ​തെ​ ​വി​യ​ർ​പ്പൊ​ഴു​ക്കി​യ​ ​നി​ര​വ​ധി​ ​നി​സ്സ​ഹാ​യ​രു​ടെ​ ​ച​രി​ത്ര​വും​ ​വ​ർ​ത്ത​മാ​ന​വും​ ​നാ​ട​റി​യ​ണം​ ​എ​ന്ന​ ​അ​റി​വി​ന്റെ​ ​ആ​ഗ്ര​ഹ​മാ​ണ് ​ആ​ൽ​ബ​മാ​യി​ ​മാ​റി​യ​ത്.​ ​വ​ള്ളി​യ​മ്മ​ ​വ​രി​ക​ളി​ൽ​ ​മാ​ത്ര​മ​ല്ല,​ ​ഫ്രെ​യി​മു​ക​ളി​ലും​ ​ആ​ൽ​ബ​ത്തി​ൽ​ ​സാ​ന്നി​ദ്ധ്യ​മ​റി​യി​ച്ചി​ട്ടു​ണ്ട്.'​'​ന​ന്നാ​യി​രി​ക്കു​ന്നു.​ ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്ന​ ​പാ​ട്ടാ​ണ് ​ഇ​തെ​ന്നാ​യി​രു​ന്നു​""എ.​ആ​ർ.​റ​ഹ്മാ​ന്റെ​ ​പ്ര​തി​ക​ര​ണ​മെ​ന്ന്​ ​അ​റി​വ് ​പ​റ​യു​ന്നു.​ ​'​'​ക​ഷ്‌​ട​പ്പെ​ട്ട് ​പ​ഠി​പ്പി​ച്ച​താ​ണ്!​ ​പോ​യി​ ​ജോ​ലി​ ​ചെ​യ്യ് ​""​എ​ന്നാ​യി​രു​ന്നു​ ​മു​ത്ത​ശ്ശി​ ​വ​ള്ളി​യ​മ്മ​യു​ടെ​ ​ആ​ദ്യ​ ​പ്ര​തി​ക​ര​ണം.​ ​പി​ന്നെ​ ​ ​ടി.​വി​യി​ൽ​ ​പാ​ട്ട് ​കേ​ൾ​ക്കു​മ്പോ​ൾ​ ​വ​ലി​യ​ ​സ​ന്തോ​ഷ​മാ​ണ് ​മു​ത്ത​ശ്ശി​യ്ക്കെ​ന്നും​ ​അ​റി​വ് ​പ​റ​യു​ന്നു.

ee

അ​റി​വി​ന്റെ​ ​ വെ​ളി​ച്ചം

ത​മി​ഴ്‌​നാ​ട്ടി​ലെ ​ആര​ക്കോ​ണ​ത്ത് ​അ​ദ്ധ്യാ​പ​ക​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​നാ​യാ​ണ് ​അ​റി​വി​ന്റെ​ ​ജ​ന​നം.​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​മു​ന്നേ​റ്റ​ത്തി​നാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​'​അ​റി​വൊ​ളി​ ​ഇ​യ​ക്കം​ ​ (​അ​റി​വി​ന്റെ​ ​വെ​ളി​ച്ചം​ ​)​ ​എ​ന്ന​ ​ദ​ളി​ത് ​മു​ന്നേ​റ്റ​ ​സം​ഘ​ട​ന​യു​ടെ​ ​പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു​ ​മാ​താ​പി​താ​ക്ക​ൾ.​ ​ഗ്രാ​മ​ങ്ങ​ൾ​ ​തോ​റും​ ​ക​യ​റി​യി​റ​ങ്ങി​ ​ന​ട​ന്ന് ​ബോ​ധ​വ​ത്ക​ര​ണ​മാ​യി​രു​ന്നു​ ​ഇ​വ​രു​ടെ​ ​പ്ര​ധാ​ന​ ​പ്ര​വ​ർ​ത്ത​ന​ ​മേ​ഖ​ല.​ ​നാ​ട​ൻ​ ​പാ​ട്ടു​ക​ളും​ ​തെ​രു​വു​ ​നാ​ട​ക​ങ്ങ​ളും​ ​വ​ഴി​ ​അ​വ​ർ​ ​ജ​ന​ങ്ങ​ളോ​ട് ​സം​വ​ദി​ച്ചു.​ കു​ട്ടി​ക്കാ​ല​ത്ത് ​അ​റി​വി​ന്റെ​ ​ലോ​കം​ ​ഇ​തൊ​ക്കെ​ ​ത​ന്നെ​യാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​ ​അം​ബേ​ദ്ക​റും​ ​പെ​രി​യാ​റു​മൊ​ക്കെ​ ​അ​റി​വി​ന്റെ​ ​ത​ല​തൊ​ട്ട​പ്പ​ന്മാ​രാ​യി.​ ​ത​ങ്ങ​ൾ​ ​താ​മ​സി​ച്ചി​രു​ന്ന​ ​ചേ​രി​യി​ലെ​ ​ജീ​വി​താ​നു​ഭവങ്ങ​ളാ​ണ് ​പോ​രാ​ളി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​അ​റി​വി​നെ​ ​പാ​ക​പ്പെ​ടു​ത്തി​യ​ത്.​ ​അ​തേ​ ​ചേ​രി​യി​ൽ​ ​ത​ന്നെ​യു​ള്ള​ ​അം​ബേ​ദ്ക​ർ​ ​പ്ര​തി​മ​യാ​യി​രു​ന്നു​ ​അ​റി​വി​ന്റെ​ ​സാ​മൂ​ഹി​ക​ ​പാ​ഠ​ങ്ങ​ളു​ടെ​ ​പ്ര​ധാ​ന​ ​വേ​ദി.
വി​ദ്യാ​ഭ്യാ​സ​ത്തി​ലു​ൾ​പ്പ​ടെ​ ​മ​ക​ൻ​ ​മ​റ്റു​ള്ള​വ​രെ​പോ​ലെ​ ​സ​മ​നാ​യി​ ​ മു​ന്നേ​റ​ണ​മെ​ന്ന​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​നി​ർ​ബ​ന്ധ​ത്തി​ന് ​വ​ഴ​ങ്ങി​ ​സ്വ​കാ​ര്യ​ ​സ്‌​കൂ​ളി​ലാ​യി​രു​ന്നു​ ​അ​റി​വി​ന്റെ​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ഭ്യാ​സം.​ ​ജാ​തി​വി​വേ​ച​ന​ത്തി​ന്റെ​ ​ക​യ്ക്കു​ന്ന​ ​ഓ​ർ​മ​ക​ള​ല്ലാ​തെ​ ​മ​റ്റൊ​ന്നും​ ​അ​വി​ടെ​ ​നി​ന്ന് ​ല​ഭി​ച്ചി​ല്ല.​പ​ള്ളി​ക്കു​ട​ത്തി​ൽ​ ​നി​ന്ന് ​പ​ഠി​ച്ച​തി​ലു​മേ​റെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​സ​മൂ​ഹ​ത്തി​ൽ​ ​നി​ന്ന് ​പു​സ്‌​ത​ക​ങ്ങ​ളി​ൽ​ ​നി​ന്നും​ ​മു​ത്ത​ശ്ശി​ ​പാ​ടി​ ​പ​റ​ഞ്ഞ​ ​ക​ഥ​ക​ളി​ൽ​ ​നി​ന്നും​ ​പ​ഠി​ച്ചെ​ന്ന് ​അ​റി​വ് ​പ​റ​യു​ന്നു.
''​ഞാ​ൻ​ ​അ​ഞ്ചു​ ​മ​രം​ ​ന​ട്ടു​ ​വ​ള​ർ​ത്തി
അ​ഴ​കു​ള്ള​ ​തോ​ട്ടം​ ​വ​ള​ർ​ത്തി
തോ​ട്ട​മെ​ല്ലാം​ ​ത​ളി​രി​ട്ടൂ,​ ​പൂ​വി​ട്ടൂ
എ​ന്റെ​ ​ദാ​ഹം​ ​മാ​ത്രം​ ​മാ​റി​യി​ല്ല​""
(​എ​ൻ​ജാ​മി​യി​ൽ​ ​നി​ന്നു​ള്ള​ ​വ​രി​ക​ൾ)

മു​ത്ത​ശ്ശി​ ​ഈ​ ​ ഒ​പ്പാ​രി​ ​പാ​ടി​ ​പ​ഠി​പ്പി​ക്കു​മ്പോ​ൾ​ ​അ​വ​രു​ടെ​ ​മു​ഖ​ത്ത് ​നി​റ​ഞ്ഞ​ ​ദുഃ​ഖം​ ​ഇ​നി​യും​ ​മ​റ​ന്നി​ട്ടി​ല്ലെ​ന്ന് ​ഈ​ 26​കാ​ര​ൻ​ ​പ​റ​യു​ന്നു.​ ​സം​ഗീ​ത​മെ​ന്ന​ത് ​നി​ല​വി​ള​ക​ളും​ ​പ്ര​തി​ഷേ​ധ​ങ്ങ​ളും​ ​അ​ട​യാ​ള​പ്പെ​ടു​ത്താ​നു​ള്ള​ ​എ​ളു​പ്പ​വ​ഴി​കൂ​ടെ​യാ​ണെ​ന്നു​ള്ള​ ​ആ​ദ്യ​ ​പാ​ഠം​ ​അ​റി​വ് ​പ​ഠി​ച്ച​ത് ​ഇ​വി​ടെ​ ​നി​ന്നാ​ണ്.​ ​അ​ങ്ങ​നെ​ ​ത​ന്റെ​ ​ചു​റ്റും​ ​ന​ട​ക്കു​ന്ന​ ​തി​ന്മ​ക​ൾ​ക്കെ​തി​രെ​ ​അ​റി​വ് ​ക​വി​ത​ ​എ​ഴു​താ​ൻ​ ​തു​ട​ങ്ങി.​ ​കോ​യ​മ്പ​ത്തൂ​രി​ലെ​ ​ക​ലാ​ല​യ​ ​ജീ​വി​ത​ത്തി​നി​ടെ​ ​ ഇ​വ​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​പ്ര​ശ​സ്‌​ത​ ​ദ​ളി​ത് ​ആ​ക്‌​ടി​വി​സ്റ്റും​ ​ഐ.​എ.​എ​സ്.​ഓ​ഫീ​സ​റു​മാ​യ​ ​ശി​വ​കാ​മി​യാ​ണ് ​പ്ര​കാ​ശ​നം​ ​നി​ർ​വ​ഹി​ച്ച​ത്.​ ​ഇ​തോ​ടെ​ ​കോ​ളേ​ജ് ​ബാൻഡിലെ​ ​പാ​ട്ടെ​ഴു​ത്തി​ന്റെ​ ​ചു​മ​ത​ല​ ​അ​റി​വി​നാ​യി.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​പ​ഠ​നം​ ​ക​ഴി​ഞ്ഞ് ​സി​വി​ൽ​ ​സ​ർ​വീ​സ് ​മു​ത​ൽ​ ​സം​ഗീ​ത​ ​ആ​ൽ​ബം​ ​വ​രെ​ ​പ​ല​തും​ ​പ​രീ​ക്ഷി​ച്ചു.​ ​ഇ​തി​നി​ടെ​ ​ത​മി​ഴി​ലെ​ ​പ്ര​മു​ഖ​ ​സം​വി​ധാ​യ​നും​ ​ദ​ളി​ത് ​പ്ര​വ​ർ​ത്ത​ക​നു​മാ​യ​ ​പാ.​ ​ര​ഞ്ജി​ത്തി​ന്റെ​ ​പ്ര​സം​ഗം​ ​യാ​ദൃ​ശ്ചി​ക​മാ​യി​ ​കേ​ൾ​ക്കാ​ൻ​ ​ഇ​ട​യാ​യ​താ​ണ് ​അ​റി​വി​ന്റെ​ ​ജീ​വി​ത​ത്തി​ലെ​ ​വ​ഴി​ത്തി​രി​വാ​യ​ത്.​ ​ര​ഞ്ജി​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്ത​പ്പെ​ടു​ന്ന​ ​സ്വ​ത​ന്ത്ര​ ​മ്യൂ​സി​ക് ​ബാ​ൻഡായ​ ​കാ​സ്റ്റ് ​ലെ​സ് ​ക​ള​ക്‌​ടീ​വി​ന്റെ​ ​ഓ​ഡി​ഷ​നി​ൽ​ ​അ​റി​വ് ​പ​ങ്കെ​ടു​ക്കു​ക​യും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും​ ​ചെ​യ്യു​ന്നു.​ ​പി​ന്നീ​ട് ​അ​ങ്ങോ​ട്ട് ​കാ​സ്റ്റ് ​ലെ​സ് ​ക​ള​ക്‌​ടീ​വി​ന്റെ​ ​മി​ന്നും​ ​താ​ര​മാ​യി​ ​മാ​റി.​ ​പാ.​ ​ര​ഞ്ജി​ത്തി​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​പി​റ​ന്ന​ ​'​കാ​ലാ​"​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​'​നി​ലം​ ​എ​ങ്ക​ൾ​ ​ഉ​രി​മൈ​" ​എ​ന്ന​ ​ഗാ​ന​ത്തി​ലൂ​ടെ​ ​ച​ല​ച്ചി​ത്ര​ ​സം​ഗീ​ത​ ​ലോ​ക​ത്തേ​ക്കും​ ​ഈ​ ​ചെ​റു​പ്പ​ക്കാ​ര​ൻ​ ​ചു​വ​ടു​വ​ച്ചു.

aruvi

സി​നി​മ​യേ​ക്കാ​ൾ​ ​സ്വ​ത​ന്ത്ര​ ​സം​ഗീ​ത​മാ​ണ് ​ത​ന്റെ​ ​ത​ട്ട​ക​മെ​ന്ന് ​അ​റി​വ് ​ഉ​റ​ച്ച് ​വി​ശ്വ​സി​ക്കു​ന്നു.​ ​മ​ത​ത്തി​നും​ ​നി​റ​ത്തി​നും​ ​ജാ​തി​യ്‌​ക്ക് ​എ​തി​രെ​ ​മാ​ത്ര​മേ​ ​ത​ന്റെ​ ​തൂ​ലി​ക​ ​ച​ലി​പ്പി​ക്കു​വെ​ന്ന​താ​ണ് ​അ​റി​വി​ന്റെ​ ​ന​യം.​ ​ത​ന്റെ​ ​പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ​ശ​ക്തി​ ​പ​ക​രാ​ൻ​ ​'​തെ​രു​ക്കു​റ​ൽ​"​(​തെ​രു​വി​ന്റെ​ ​ശ​ബ്ദം​)​ ​എ​ന്ന​ ​പേ​രി​ൽ​ ​മ്യൂ​സി​ക് ​ബാൻഡ് അ​റി​വ് ​ആ​രം​ഭി​ച്ചി​രു​ന്നു.​ ​ആ​ന്റി​ ​ഇ​ന്ത്യ​ൻ​ ​എ​ന്ന​ ​സ്വ​ന്തം​ ​ആ​ൽ​ബ​വും​ ​പ്ര​കാ​ശ​നം​ ​ചെ​യ്‌​തു.
ത​മി​ഴ് ​സം​സ്‌​കൃ​തി​യു​ടേ​യും​ ​ഭാ​ഷ​യു​ടെ​യും​ ​ജീ​വ​നാം​ശ​മാ​ണ് ​നാ​ട​ൻ​ ​പാ​ട്ടു​ക​ളും​ ​താ​രാ​ട്ടു​ ​മു​ത​ൽ​ ​പ​ട്ട​ട​യോ​ളം​ ​നീ​ളു​ന്ന​ ​ഒ​പ്പാ​രി​ക​ളും.​ ​അ​തു​ത​ന്നെ​യാ​ണ് ​അ​വ​രു​ടെ​ ​ദ്രാ​വി​ഡ​ത്ത​നി​മ​യു​ടെ​ ​അ​ന്തഃ​സ​ത്ത​യും.​ വൈ​ദേ​ശി​ക​മാ​യ​ ​എ​ന്തി​നോ​ടും​ ​വി​മു​ഖ​ത​ ​കാ​ണി​ക്കു​ന്ന​ ​ഒ​രു​ ​ജ​നി​ത​ക​ ​ഘ​ട​കം​ ​ഇ​ന്നും​ ​അ​വ​രെ​ ​നി​യ​ന്ത്രി​ക്കു​ന്നു​ണ്ട്.​ ​എ​ന്നി​രു​ന്നാ​ലും​ ​എ​ന്തു​കൊ​ണ്ട് ​റാ​പ്പ് ​പോ​ലു​ള്ള​ ​പാ​ശ്ചാ​ത്യ​സം​ഗീ​ത​ ​വ​ഴി​ ​താ​ൻ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്നു​വെ​ന്ന​തി​ന് ​അ​റി​വി​ന്റെ​ ​കൈ​യി​ൽ​ ​ഉ​ത്ത​ര​മു​ണ്ട്.​ ​ഭാ​ഷ​യും​ ​വേ​ഷ​വും​ ​സാ​ഹി​ത്യ​വും​ ​കാ​ലാ​നു​സൃ​ത​മാ​യി​ ​മാ​റും​ ​പോ​ലെ​ ​പ്ര​തി​ഷേ​ധ​ങ്ങ​ളും​ ​കാ​ല​ത്തി​ന് ​അ​നു​യോ​ജ്യ​മാ​കും​ ​വി​ധം​ ​ഫാ​ഷ​ണ​ബി​ളാ​യി​ ​അ​വ​ത​രി​പ്പി​ക്ക​ണം​ ​എ​ന്ന​തുത​ന്നെ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, ENJOY ENJAMI, VIRAL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.