SignIn
Kerala Kaumudi Online
Saturday, 08 May 2021 7.27 PM IST

ഇതേ രഞ്‌ജിത്തിന് നിയമനം നൽകാതെ കാലിക്കറ്റ് സർവകലാശാലയിൽ സ്വന്തക്കാരെയും പാർട്ടിക്കാരെയും നിയമിച്ചത് ഇടതുസർക്കാരാണ്,​ വിമർശനക്കുറിപ്പ്

kk

തിരുവനന്തപുരം : പ്രതികൂലമായ സാഹചര്യങ്ങളോട് പൊരുതി റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നേടിയ കാഞ്ഞങ്ങാട് സ്വദേശി രഞ്‌‌ജിത്ത് ആർ. പാണത്തൂരിന്റെ ജീവിതം ഇന്ന് കേരളം ചർച്ച ചെയ്യുകയാണ്. ബംഗളുരു ക്രൈസ്റ്റ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തു വരുന്ന രഞ്ജിത്തിന് ഏപ്രിൽ ആറ് തിങ്കളാഴ്ചയാണ് ഐ.ഐ.എമ്മിൽ നിന്നുള്ള അപ്പോയ്മെന്റ് ലെറ്റർ ലഭിച്ചത്. . കേരളത്തിന്റെ ധനകാര്യമന്ത്രി തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പേജിൽ രഞ്ജിത്തിനെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തതോടെയാണ് ഈ പോരാട്ടത്തിന്റെ കഥ കൂടുതൽ പേർ അറിഞ്ഞത്.

അതേസമയം രഞ്‌ജിത്തിന്നെ പോലുള്ളവരെ അവഗണിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നതെന്ന് വിമർശിക്കുകയാണ് മാദ്ധ്യമപ്രവർത്തകൻ കെ.സന്തോഷ്‌കുമാർ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അദ്ധ്യാപക നിയമന അഭിമുഖത്തിൽ നാലാം റാങ്കുണ്ടായിട്ടും നാലൊഴിവുകൾ ഉണ്ടായിട്ടും നിയമനം നൽകിയില്ലെന്ന് സന്തോഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. പട്ടികവർഗ വിഭാഗത്തിൽപെട്ട രഞ്‌ജിത്തിന് മുൻഗണന ഉണ്ടായിട്ടും കാലിക്കറ്റ് സർവകലാശാല നിയമനങ്ങളിൽ മുഴുവൻ അട്ടിമറി നടത്തി സ്വന്തക്കാരെയും പാർട്ടിക്കാരെയും നിയമിച്ചത് ഇടതുപക്ഷ സർക്കാർ ആണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

പ്രിയ ഡോ. തോമസ് ഐസക്,

ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) ഇക്കണോമിക്സ് അധ്യാപകനായി നിയമിതനാകുന്ന ഇതേ രഞ്ജിത്തിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അധ്യാപക നിയമന അഭിമുഖത്തിൽ നാലാം റാങ്ക് ഉണ്ടായിരുന്നു. നാലൊഴിവുകൾ ഉണ്ടായിട്ടും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട രഞ്ജിത്തിന് മുൻഗണന ഉണ്ടായിട്ടും നിയമനം നൽകാതെ കാലിക്കറ്റ് സർവ്വകലാശാല നിയമനങ്ങളിൽ മുഴുവൻ അട്ടിമറിയും നടത്തി സ്വന്തക്കാരെയും പാർട്ടിക്കാരെയും നിയമിച്ചത് താങ്കൾ ഉൾപ്പെടുന്ന ഇടതുപക്ഷ പുരോഗമന സർക്കാർ ആണ്.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെയാണ് കാലിക്കറ്റ് സർവ്വകലാശാലയിൽ നിയമനം നടത്തിയത്. സംവരണ ക്രമവിവരപ്പട്ടികയും ( റിസർവേഷൻ റോസ്റ്റർ ) പുറത്ത് വിട്ടിരുന്നില്ല. ഇത് ഏറെ വിവാദമാകുകയും നിരവധി മാധ്യമങ്ങളിൽ വാർത്ത ആകുകയും ചെയ്തിരുന്നു. രഞ്ജിത്തിനെ പോലെയുള്ള യോഗ്യരായ പല സ്‌കോളേഴ്സിനും നിയമനം നൽകാതെ 'പാർട്ടി യോഗ്യതയുള്ള' പലർക്കുമാണ് നിയമനം നൽകിയത്. ഈ നിയമനങ്ങൾക്കെതിരെ ഹൈക്കോടതിയിൽ കേസ് വന്നു. മുസ്ലിം ലീഗ് സിൻഡിക്കേറ്റ് മെമ്പർ ഉൃ. ജ ങ ഞമവെലലറ അവമാാമറ ആണ് കേസ് ഫയൽ ചെയ്തത്. സംവരണ ക്രമവിവരപ്പട്ടിക ( റിസർവേഷൻ റോസ്റ്റർ ) രഹസ്യ സ്വഭാവം ഉള്ളതാണെന്നും അതുകൊണ്ട് കൈമാറാൻ കഴിയുകയില്ലെന്നുമാണ് സർവ്വകലാശാല ഹൈക്കോടതിയിൽ പറഞ്ഞത്. എന്തൊരു അസംബന്ധം ആണെന്ന് നോക്കണേ! പട്ടികജാതി സീറ്റുകളിൽ നിയമനം നടക്കേണ്ടുന്ന പല പോസ്റ്റുകളിലേക്കും 'മതിയായ യോഗ്യരായവർ' ഇല്ലാത്തതു കൊണ്ടു ആ പോസ്റ്റുകൾ ഒഴിച്ചിടുകയാണ് സർവ്വകലാശാല ചെയ്തത്. നിയമനം നേടിയ യോഗ്യരേക്കാൾ യോഗ്യതയുള്ള എസ് സി റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് ഉണ്ടായിരുന്ന ടി എസ് ശ്യാമിനെ

പോലുള്ളവർ അന്ന് ഇന്റർവ്യൂ കഴിഞ്ഞു നിയമനം ലഭിക്കാതെ പുറത്ത് നിൽക്കുകയായിരുന്നു. നിങ്ങൾ ഈ കാണിക്കുന്നതൊന്നും ഇരട്ടത്താപ്പല്ല ; ഇതാണ് ഘടനാപരമായ ജാതീയ പുറംതള്ളൽ.

സാമൂഹിക സാഹചര്യങ്ങളോടും സാമ്പത്തിക പിന്നാക്കാവസ്ഥകളോടും പൊരുതി ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) ഇക്കണോമിക്സ് അധ്യാപകനായി നിയമനം നേടിയ രഞ്ജിത്തിനു ആശംസകൾ. രഞ്ജിത്ത് ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് കഴിഞ്ഞ വർഷമാണ് ഇന്ത്യയിലെ വ്യവസായരംഗത്തെ വിദേശനിക്ഷേപ വരവിന്റെ ഭാസ്ത്രപരമായ വിതരണത്തെ കറിച്ചുള്ള പഠനത്തിൽ പി.എച്ച്.ഡി പൂർത്തിയാക്കിയത്‌

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RANJITH R PANATHUR, THOMAS ISAAC
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.