SignIn
Kerala Kaumudi Online
Friday, 29 March 2024 3.36 AM IST

സംഗീത നാടക അക്കാഡമി അംഗീകാരം: കലാസമിതികൾക്ക് അപേക്ഷിക്കാം

drama

തൃശൂർ: സംഗീത നാടക അക്കാഡമിയുടെ അംഗീകാരത്തിന് അമേച്വർ കലാസമിതി / പ്രൊഫഷണൽ നാടകസംഘം / പ്രൊഫഷണൽ കലാസമിതി/ മറുനാടൻ മലയാളി കലാസമിതി/ പ്രവാസി കലാസംഘടന എന്നിവയിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമെങ്കിലും പ്രവർത്തനം പൂർത്തിയാക്കിയ സമിതികൾക്ക് അംഗീകാരത്തിന് അപേക്ഷിക്കാം.

വായനശാലകൾ ഉൾപ്പെടെ ഇതര സ്ഥാപനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന കലാസമിതികൾക്ക് പ്രത്യേകമായ നിയമാവലിയും ഭരണസമിതിയും ഉണ്ടെങ്കിൽ അംഗീകാരം നേടാം. സമിതികളുടെ സൊസൈറ്റീസ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും നിയമാവലിയുടെയും പകർപ്പും പ്രവർത്തനറിപ്പോർട്ടും ഭാരവാഹികളുടെ പേരും പ്രൊഫഷണൽ കലാസമിതികൾ രംഗാവതരണം നടത്തിയ നോട്ടീസുകളും സഹിതം അപേക്ഷിക്കണം. അപേക്ഷാ ഫാറത്തിന് (പ്രൊഫഷണൽ / അമേച്വർ ഇതിൽ ഏത് ഫാറമാണ് വേണ്ടതെന്ന് കാണിച്ചിരിക്കണം) സെക്രട്ടറി, കേരള സംഗീത നാടക അക്കാഡമി, തൃശൂർ- 20 എന്ന വിലാസത്തിൽ 5 രൂപയുടെ തപാൽ സ്റ്റാമ്പൊട്ടിച്ച് സ്വന്തം മേൽവിലാസമെഴുതിയ കവർസഹിതം അപേക്ഷിക്കണം. അപേക്ഷാഫാറം അക്കാഡമിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ മേയ് 15 നകം ലഭിച്ചിരിക്കണം. കലാസമിതികൾക്ക് (അമേച്വർ / പ്രൊഫഷണൽ) ഒരു വർഷം മുതൽ അഞ്ച് വർഷം വരെയുള്ള കാലയളവിലേക്ക് രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ ഫീസ് ഇപ്പോൾ അയയ്ക്കേണ്ടതില്ല. അംഗീകാരം അനുവദിച്ചുള്ള അറിയിപ്പ് അക്കാഡമിയിൽ നിന്ന് ലഭിച്ച ശേഷം അയച്ചുതന്നാൽ മതിയാകും. 2021 മാർച്ചിൽ അംഗീകാര കാലാവധി അവസാനിച്ച സമിതികൾക്ക് ജൂൺ 30 വരെ ഈ വർഷം പിഴ ഇല്ലാതെ രജിസ്‌ട്രേഷൻ പുതുക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: APPLICATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.