SignIn
Kerala Kaumudi Online
Thursday, 28 March 2024 8.43 PM IST

അകലമില്ല, അരികിലുണ്ട്

bus
എല്ലാം മറന്ന്... കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്ന സ്വകാര്യ ബസ്. കൊല്ലം നഗരത്തിൽ നിന്നുള്ള കാഴ്ച ഫോട്ടോ: ഡി. രാഹുൽ

 കൊവിഡ് രണ്ടാംവരവ് കടുക്കും

കൊല്ലം: തിരഞ്ഞെടുപ്പിന് പിന്നാലെ കൊവിഡിന്റെ രണ്ടാംവരവ് പിടിച്ചുകെട്ടാനുള്ള ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ശ്രമങ്ങൾ പാളുന്നു. വ്യാപാര സ്ഥാപനങ്ങളിലും യാത്രാ ബസുകളിലും പൊതുനിരത്തിലുമെല്ലാം ജനം അകലം മറന്നതാണ് പ്രതിസന്ധി വർദ്ധിപ്പിച്ചത്.

ഇലക്ഷൻ കാലത്തെ സമ്പർക്കത്തിലൂടെ കൊവിഡ് രൂക്ഷമാകാനുള്ള സ്ഥിതി മുന്നിൽ കണ്ട് നിയന്ത്രണം പാലിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും പലയിടങ്ങളിലും പാലിക്കുന്നില്ല. ശക്തമായ പരിശോധനയോ നടപടിയോ സ്വീകരിക്കാത്തതും തിരിച്ചടിയായി.
ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയിലെ പ്രതിദിന കണക്കുകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100നും 250നുമിടയിലാണ്. അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ പ്രതിദിന കണക്കുകളുടെ എണ്ണം നാലക്കത്തിലേക്ക് കടക്കുമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന സൂചന.

 ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

A. വ്യക്തിശുചിത്വം


1. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, വിശ്രമം
2. പുകവലി, മദ്യപാനം, പുകയില ഉപയോഗം ഒഴിവാക്കുക
3. ശരീരശുദ്ധിക്കൊപ്പം മാസ്ക്, സാനിറ്റൈസർ ഉപയോഗിക്കുക
4. സാമൂഹിക അകലം പാലിക്കുക
5. പുറത്തുപോയി തിരികെയെത്തിയാൽ കുളിച്ചശേഷം അകത്തുകയറുക
6. കാർക്കിച്ചും മുറുക്കിയും തുപ്പരുത്
7. ബ്ലീച്ചിംഗ് ലായനികൊണ്ട് ഇടയ്ക്കിടെ വീടിനുൾവശം വൃത്തിയാക്കണം

B. യാത്ര


1. കാറിൽ ഡ്രൈവ് ചെയ്യുന്നവർ യാത്രയ്ക്ക് മുൻപും പിൻപും വാതിലിന്റെ പിടികൾ, സ്റ്റിയറിംഗ്, ഗിയർ നോബ് എന്നിവ സാനിറ്റൈസ് ചെയ്യണം
2. ബൈക്ക് യാത്രക്കാർ താക്കോൽ, ഹാൻഡിൽ എന്നിവ തുടയ്ക്കണം
3. സാനിറ്റൈസർ വാഹനത്തിൽ സൂക്ഷിക്കണം

4. കടകളിലും ബസിലും കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിക്കണം
5. പൊതുഗതാഗതത്തിൽ അകലം പാലിച്ച് യാത്ര ചെയ്യണം

C. ഭക്ഷണം


1. വിറ്റാമിൻ, ധാതുക്കൾ, മാംസ്യം അടങ്ങിയ ഭക്ഷണം ഉപയോഗിക്കുക

2. ഇലക്കറികൾ, പയറുവർഗങ്ങൾ, പച്ചക്കറികൾ, പാൽ, മുട്ട, പഴങ്ങൾ കൂടുതൽ കഴിക്കുക
3. പ്രതിദിനം കുറഞ്ഞത് പന്ത്രണ്ട് ഗ്ളാസ് വെള്ളം കുടിക്കുക
4. സാധനങ്ങൾ വാങ്ങാൻ തിരക്കുള്ള കടകൾ ഒഴിവാക്കുക

5. സാധനങ്ങൾ കൈയിൽ വാങ്ങാതെ സഞ്ചിയിൽ വാങ്ങുക

 ജില്ലയിൽ

 ആദ്യം രോഗം സ്ഥിരീകരിച്ചത്: 2020 മാർച്ച് 27ന്
 ഇന്നലെ വരെ രോഗബാധിതർ: 94,275
 നിലവിൽ രോഗമുള്ളവർ: 845
 രോഗമുക്തി നേടിയവർ: 93,051
 മരണം: 356

 മൂന്ന് മാസത്തിനുള്ളിൽ


കുറവ് രോഗികൾ: 92 (മാർച്ച് 29)
കൂടുതൽ: 2,303 (ജനുവരി 20)

''

വ്യാപാര സ്ഥാപനങ്ങളിലും ബസുകളിലും പൊതുനിരത്തുകളിലും സാമൂഹിക അകലം മറക്കരുത്. നിയന്ത്രണം പാലിക്കണം.

ബി. അബ്ദുൽ നാസർ

ജില്ലാ കളക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.