SignIn
Kerala Kaumudi Online
Saturday, 15 May 2021 7.52 AM IST

സഞ്‌ജു അഭിമാനമാണ്, സന്തോഷമാണ്; ക്യാപ്ടൻ സഞ്‌‌ജുവിനും രാജസ്ഥാൻ റോയൽസിനും ആശംസയുമായി പൃഥ്വിരാജ്

jj

തിരുവനന്തപുരം: ഐ.പി.എല്ലിന്റെ പുതിയ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്ടനായി എത്തുന്നത് മലയാളി താരം സഞ്‌ജു സാംസണാണ്. സ്റ്റീവ് സ്മിത്തിനെ മാറ്റിയാണ് സഞ്ജുവിനെ ക്യാപ്ടൻ സ്ഥാനത്ത് രാജസ്ഥാൻ റോയൽ അവരോധിച്ചത്. നാളെ പഞ്ചാബ് കിംഗ്‌സുമായാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യമത്സരം. പഞ്ചാബ് കിംഗ്സാണ് രാജസ്ഥാൻ റോയൽസിന്റെ എതിരാളി. സഞ്ജു ആദ്യമായി ഒരു ഐ.പി.എൽ ടീമിനെ നയിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. .

ഇതിനിടെ രാജസ്ഥാന്റെ ഔദ്യോഗിക ജഴ്സി പൃഥ്വിരാജിന് സഞ്‌ജു സമ്മാനമായി നൽകിയിരുന്നു. അതിന് നന്ദി അറിയിച്ച് പൃഥ്വിരാജ് സഞ്‌ജുവിനും രാജസ്ഥാൻ റോയൽസിനും ആശംസകൾ അറിയിച്ചത്. പൃഥ്വിക്ക് മാത്രമല്ല, മോൾ അല്ലിയുടെ പേരിലും ഒരു ജേഴ്സിയുണ്ട്. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നതിങ്ങനെ.. 'സഞ്ജുവിനും രാജസ്ഥാൻ റോയൽസിനും ഞാൻ എന്റെ കടപ്പാട് അറിയിക്കുന്നു. അല്ലിയും ഞാനും രാജസ്ഥാന്റെ കൂടെതന്നെ ഉണ്ടാവും. സഞ്‌ജു ഒരു ഐ.പി.എൽ ഫ്രാഞ്ചൈസിയുടെ ക്യാപ്ടനാവുകയെന്നത് സന്തോഷത്തോടൊപ്പം അഭിമാനം കൂടിയാണ്. ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചും നമുക്ക് ഇനിയും സംസാരിക്കാം.'' പൃഥ്വി പറഞ്ഞു.

Thank you Sanju Samson and Rajasthan Royals for the hamper and the jerseys! Ally and I will be cheering! Sanju..you...

Posted by Prithviraj Sukumaran on Sunday, 11 April 2021
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, SANJU SAMSON, PRITHWIRAJ
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.