SignIn
Kerala Kaumudi Online
Monday, 10 May 2021 4.26 AM IST

അഗ്നിശമന സേനയ്‌ക്ക് കുതിക്കാൻ '209" പുത്തൻ പോരാളികളെത്തുന്നു

fire-force

തിരുവനന്തപുരം: അഗ്നിശമന സേനയുടെ കുതിപ്പിന് കരുത്തേകാൻ 209 പുത്തൻ വാഹനങ്ങൾ സേനയിലേക്കെത്തുന്നു. ഫാബ്രിക്കേഷൻ ജോലികൾ പൂർത്തിയാക്കിയശേഷം ഇവ മൂന്നുമാസത്തിനുശേഷം സേനയിലെത്തും. ദുരന്തസ്ഥലങ്ങളിൽ സഹായകമാകുന്ന സ്റ്റോറേജ് വാഹനവും വാങ്ങിയിട്ടുണ്ട്. ഇവയെത്തുന്നതോടെ കാലപ്പഴക്കമുള്ള 150 വാഹനങ്ങൾ അടുത്ത ഏപ്രിലിൽ പൊളിക്കും. കേന്ദ്ര സർക്കാരിന്റെ സ്ക്രാപ്പിംഗ് പോളിസിയുടെ ഭാഗമായുള്ള പൊളിക്കലിന്റെ നടപടിയും ആരംഭിച്ചു.

2019-2020 വർഷങ്ങളിലെ ഫണ്ടിലെ 43 കോടി രൂപയും ഇൗ വർഷത്തെ ഫണ്ടായ 65 കോടിയും ഉപയോഗിച്ചാണ് പുതിയ വാഹനങ്ങളും ഉദ്യോഗസ്ഥർക്കുള്ള ഉപകരണങ്ങളും വാങ്ങുന്നത്. എന്നാൽ പുതിയ വാഹനങ്ങളെത്തുമെങ്കിലും അപര്യാപ്തത മാറില്ലെന്നാണ് അധികൃതർ പറയുന്നത്. പഴയ വാഹനങ്ങൾ പൊളിക്കുന്നതാണ് ഇതിന് കാരണം.

അതിനിടെ പുതിയവാഹനങ്ങളുടെ ചെയ്സുകൾ തിരുവനന്തപുരം ചാക്ക ഫയർ സ്റ്റേഷനിലെത്തി. ഇവയുടെ ഫാബ്രിക്കേഷനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാറും നൽകി. കേരളത്തിന് പുറത്തുള്ള കമ്പനികളിലാണ് ഫാബ്രിക്കേഷൻ ചെയ്യുന്നത്. ആദ്യഘട്ടത്തിൽ 16 വാഹനങ്ങൾ ഫാബ്രിക്കേഷന് കൊണ്ടുപോയിട്ടുണ്ട്. ഹരിയാനയിലെ അംബാല കോച്ച് ബിൾഡേഴ്സാണ് കൂടുതൽ വാഹനങ്ങൾ ഫാബ്രിക്കേഷൻ ചെയ്യുന്നത്. ഫാബ്രിക്കേഷൻ പൂർത്തിയാക്കിയ 6 ഡി.സി.പി ടെൻഡർ വാഹനങ്ങളും 10 ഫോം ടെൻഡർ വാഹനങ്ങളും ബുധനാഴ്ച തലസ്ഥാനത്തെത്തും.

സേനയുടെ ഭാഗമാകുന്നവ

 ഫസ്റ്റ് റെസ്‌പോണ്ട് വെഹിക്കിൾ- 27

 മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ- 30

 ആംബുലൻസ്-18

 ജീപ്പ്- 30

 വാട്ടർ ലോറി- 20

 ഫയർ ടെൻഡർ- 44

 എമർജെൻസി റെസ്ക്യു ടെൻഡർ- 23

സ്ക്യൂബ ടീം ഉപകരണങ്ങൾ

 റബർ ടിങ്കി- 55

 ഫൈബ‌ർ ബോട്ട്- 15

 സ്കൂബ സെറ്റ്- 125

 പോർട്ടബിൾ എയർ കംപ്രസർ- 20

 സ്‌കൂബാ,​ കെമിക്കൽ, ഫയർമാൻ സ്യൂട്ടുകൾ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FIREFORCE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.