SignIn
Kerala Kaumudi Online
Friday, 29 March 2024 3.29 AM IST

തളയ്ക്കാനാവാതെ കൊവിഡ് വ്യാപനം ഇന്നലെ രോഗികൾ 1000 കടന്നു

kovid

 1000 കടന്നത് ഒക്ടോബറിൽ

കോഴിക്കോട്: പ്രതിരോധം പാളിയതോടെ കൊവിഡ് വ്യാപനം കുതിയ്ക്കുന്നു. ഇന്നലെ ജില്ലയിൽ 1271 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒക്ടോബർ 28ന് ശേഷം ആദ്യമായാണ് ജില്ലയിലെ ഒരു ദിവസത്തെ കൊവിഡ് രോഗികളുടെ എണ്ണം 1000 കടക്കുന്നത്.

സമ്പർക്കത്തിലൂടെ 1246 പേരാണ് രോഗികളായത്. 8203 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരിൽ ഏഴുപേർക്ക് പോസിറ്റീവായി. 18 പേരുടെ ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 407 പേർ കൂടി രോഗമുക്തി നേടി. പുതുതായി വന്ന 1921 പേർ ഉൾപ്പെടെ ജില്ലയിൽ 23371 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 358787 പേർ നിരീക്ഷണം പൂർത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 126 പേർ ഉൾപ്പെടെ 557 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്.

 കൊവിഡ് പിടിമുറുക്കുന്നു

ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികൾ -6584

ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ -159
മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ -42

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് കോർപ്പറേഷൻ 5, ഏറാമല 1, ഫറോക് 1, കാരശ്ശേരി 1, കൊയിലാണ്ടി 1, കോട്ടൂർ 1, കുന്നുമ്മൽ 1, നാദാപുരം 1, നരിപ്പറ്റ 1, ഒളവണ്ണ 1, ഒഞ്ചിയം 1, പയ്യോളി 1, പേരാമ്പ്ര 1, പുറമേരി 1.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 339 (അരയിടത്ത് പാലം, വേങ്ങേരി, കൊമ്മേരി, കുതിരവട്ടം, ഈസ്റ്റ്ഹിൽ, ചാലപ്പുറം, പുതിയറ, ചെലവൂർ, വെള്ളിമാടുകുന്ന്, കോട്ടൂളി, കോവൂർ, അശോകപുരം, പന്നിയങ്കര, മാങ്കാവ്, ബേപ്പൂർ, ഗോവിന്ദ പുരം, മലാപറമ്പ്,നല്ലളം, എലത്തൂർ, എ.ജി റോഡ്, പുതിയങ്ങാടി, വെസ്റ്റ്ഹിൽ, യു കെ എസ് റോഡ്, ചെട്ടിക്കുളം, മായനാട്, അരക്കിണർ, തൊണ്ടയാട്, മൊകവൂർ, ചേവായൂർ, മൂഴിക്കൽ, എരഞ്ഞിപ്പാലം, കാരപ്പറമ്പ്, കല്ലായി, വെള്ളയിൽ ബീച്ച്, മാവൂർ റോഡ്, പുതിയറ, ഫ്രാൻസിസ് റോഡ്, നടക്കാവ്, കരുവിശ്ശേരി, സിവിൽ സ്‌റ്റേഷൻ, കൊട്ടംപറമ്പ്,നെല്ലിക്കോട്, കണ്ണാടിക്കൽ, മാളിക്കടവ്, കുണ്ടായിത്തോട്, പന്തീരാങ്കാവ്, ചേവരമ്പലം, മീഞ്ചന്ത,), അരിക്കുളം 5, അത്തോളി 8, അഴിയൂർ16, ബാലുശ്ശേരി 14, ചങ്ങരോത്ത് 32, ചാത്തമംഗലം 13, ചേളന്നൂർ 8, ചേമഞ്ചേരി 41, ചെങ്ങോട്ട് കാവ് 7, ചെറുവണ്ണൂർ 13, ചോറോട് 10, എടച്ചേരി 12, ഏറാമല 27, ഫറോക്ക് 26, കടലുണ്ടി 18, കക്കോടി 10, കാക്കൂർ 25, കിട്ടപ്പാറ 16, കായക്കൊടി 5, കായണ്ണ 8, കീഴരിയൂർ 21, കിഴക്കോത്ത് 11, കോടഞ്ചേരി17, കൊയിലാണ്ടി 53, കൂടരഞ്ഞി 5, കൂരാച്ചുണ്ട് 11, കോട്ടൂർ 11, കുന്ദമംഗലം15, കുറുവട്ടൂർ 16, മടവൂർ 6, മണിയൂർ 13, മേപ്പയൂർ 60, മൂടാടി 13, നടുവണ്ണൂർ 6, നന്മണ്ട 6, നരിക്കുനി 6, നൊച്ചാട് 20, ഒളവണ്ണ 14, ഓമശ്ശേരി 9, ഒഞ്ചിയം 35, പനങ്ങാട് 6, പയ്യോളി 10, പേരാമ്പ്ര 16, പെരുവയൽ 5, പുറമേരി 21, പുതുപ്പാടി 36, രാമനാട്ടുകര 6, തലക്കുളത്തൂർ10, താമരശ്ശേരി 15, തിക്കോടി 9, തിരുവള്ളൂർ 7, തിരുവമ്പാടി 7, തൂണേരി 9, തുറയൂർ 6, ഉണ്ണിക്കുളം 12, വടകര 27, വളയം 6.

കടുക്കുന്നു നിയന്ത്രണം

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിയന്ത്രണംവിട്ട കൂടിച്ചേരലിനൊപ്പം കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുകയും ചെയ്തതോടെ കുതിച്ചുയർന്ന കൊവിഡ് വ്യാപനം തടയാൻ നിയന്ത്രണം കടുപ്പിക്കുന്നു. ദിനംപ്രതി 500 മുതൽ 1271 വരെ രോഗികൾ ഉണ്ടായ സാഹചര്യത്തിൽ അപകടകരമായ അവസ്ഥ ഒഴിവാക്കാൻ നിയന്ത്രണം കർശനമാക്കാൻ ജില്ലാ കളക്ടർ എസ്. സാംബശിവ റാവു ഉത്തരവിറക്കി.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ ലംഘിക്കുന്നത് ഒരു വർഷം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കൊവിഡ് പരിശോധനാ നിരക്ക് , വാക്‌സിനേഷൻ നിരക്ക് എന്നിവ കുറഞ്ഞു. സമ്പർക്ക രോഗികളുടെയും 60 വയസ് കഴിഞ്ഞ രോഗികളുടെയും എണ്ണം കൂടുകയാണ്. ജില്ലയിലെ കൊവിഡ് വ്യാപന നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ്.

 നിയന്ത്രണങ്ങൾ, ക്രമീകരണങ്ങൾ

ബീച്ച് , ഡാം തുടങ്ങിയ വിനോദ സഞ്ചാര മേഖലകളിൽ വൈകീട്ട് അഞ്ച് മണിക്ക് ശേഷം പ്രവേശനം ഉണ്ടാവില്ല. വിനോദ സഞ്ചാര മേഖലകളിൽ ഒരേ സമയം 200 പേരിൽ കൂടാൻ പാടില്ല. ഇക്കാര്യം പൊലീസ് ഉറപ്പുവരുത്തും. കണ്ടെയിൻമെന്റ് സോണുകളിൽ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല.

കൊവിഡ് ഹോട്ട് സ്‌പോട്ടുകളായി കണ്ടെത്തിയ തദ്ദേശ ഭരണ പ്രദേശങ്ങളിൽ 100 കിടക്കകളിൽ കുറയാത്ത എഫ്.എൽ.ടി.സികൾ സജ്ജമാക്കും. ഏറാമല, തുറയൂർ, വില്യാപ്പള്ളി, ചോറോട്, പയ്യോളി, മൂടാടി, കൊയിലാണ്ടി, വടകര, കൂത്താളി, കാക്കൂർ, കട്ടിപ്പാറ, അരിക്കുളം, മേപ്പയൂർ, കീഴരിയൂർ, ചെങ്ങോട്ടുകാവ്, ഉള്ള്യേരി, എടച്ചേരി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ എഫ്.എൽ.ടി.സികൾ ഒരുക്കുന്നത്.

ഓരോ പൊലീസ് സ്റ്റേഷനിലും എ.എസ്.ഐ തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പട്രോളിംഗ് ടീം രൂപീകരിച്ച് കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.

 കണ്ടെയിൻമെന്റ് സോണുകൾ

ചോറോട് പഞ്ചായത്തിലെ വാർഡ് 2, കട്ടിപ്പാറ 12, കൊയിലാണ്ടി മുനിസിപ്പാലിറ്റി 24, മേപ്പയൂർ 12, ഒളവണ്ണ 2, തിരുവള്ളൂർ 19.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.