തിരുവനന്തപുരം: കൊല്ലം, എറണാകുളം, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി മത്സരിച്ച സാഹചര്യത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് ഡി.സി.സി.പ്രസിഡന്റുമാരുടെ താത്കാലിക ചുമതല നൽകിയ കാലാവധി ഇന്ന് മുതൽ അവസാനിച്ചതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. മുകളിൽ പറഞ്ഞ ജില്ലകളിലെ ഡി.സി.സി പ്രസിഡന്റുമാർ ചുമതലയേൽക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |