SignIn
Kerala Kaumudi Online
Thursday, 28 March 2024 8.30 PM IST

അസാം ബാലികയ്ക്ക് പീഡനം: മെഡിക്കൽ റിപ്പോർട്ട് പൊലീസിന് കൈമാറി

stet

കൊച്ചി: സ്വകാര്യഭാഗങ്ങളിൽ മുറിവും അണുബാധയും ഉണ്ടായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അസാം സ്വദേശിയായ അഞ്ച് വയസുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പൊലീസിന് കൈമാറി. കോട്ടയം മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡിന്റേതാണ് റിപ്പോർട്ട്. മൂവാറ്റുപുഴ പൊലീസ് ഇന്നലെ റിപ്പോർട്ട് സ്വീകരിച്ചതായാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. എന്നാൽ റിപ്പോർട്ട് കൈപ്പറ്റിയിട്ടില്ലെന്നും റിപ്പോർട്ടിനെക്കുറിച്ച് ചർച്ചമാത്രമാണ് ഉണ്ടായതെന്നുമാണ് പൊലീസ് പറയുന്നത്. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മൂവാറ്റുപുഴ സി.ഐ പറഞ്ഞു. വയറുവേദനയും വയറുവീർക്കലും മലദ്വാരത്തിലൂടെ രക്തം പോകുന്നതും ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ മാർച്ച് 25നാണ് കുട്ടിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ കുടലിനും മുറിവേറ്റിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: REPORT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.