തിരുവനന്തപുരം: റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ചണ്ഡീഗഢിലെ മൊഹാലിയിൽ നടത്തിയ ദേശീയ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് 5മെഡൽ. സ്കേറ്റ് ബോർഡിംഗ് വിഭാഗത്തിലാണ് ജോഷൻ (സ്വർണം), രാഹുൽ, കിരൺ, വിനീഷ് ( മൂവരും വെള്ളി), ശിവൻ (വെങ്കലം) തുടങ്ങിയവർ മെഡൽ നേടിയത്. അഞ്ചുപേരും തിരുവനന്തപുരം സ്വദേശികളാണ്. വിനീത് വിജയൻ മുഖ്യ പരിശീലകനായിട്ടുള്ള കോവളം സ്കേറ്റ് ക്ലബിലെ അംഗങ്ങളാണ് ഇവർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |