SignIn
Kerala Kaumudi Online
Friday, 07 May 2021 7.11 AM IST

കാളിദാസും നമിത പ്രമോദും ഒന്നിക്കുന്നു,​ രജനി ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

kalidas

കാളിദാസ് ജയറാമും നമിത പ്രമോദും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. രജനി എന്ന ചിത്രത്തിന്റെ പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കാളിദാസ് പങ്കുവച്ചത്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ മലയാളം പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

‘എന്റെ അടുത്ത ബൈലിങ്ക്വല്‍ ചിത്രത്തിന്റെ പേര് പുറത്തുവിടുന്നു. രജനി എന്നാണ് പേര്. ഈ സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ ഇത്ര മാത്രമെ പറയാന്‍ കഴിയു. ചിത്രത്തിന്റെ തമിഴ് പോസ്റ്ററിനായി കാത്തിരിക്കു.’എന്നാണ് ടൈറ്റിൽ പങ്കുവച്ച് കാളിദാസ് കുറിച്ചത്.

Happy to unveil the title of my next bilingual film 🔴🔴🔴 RAJNI 🔴🔴🔴 And I am really excited to be a part of this film,...

Posted by Kalidas Jayaram on Wednesday, 14 April 2021

വിനില്‍ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈജു കുറുപ്പ്,​ റീബ മോണിക്ക,​ ,​.ശ്രീകാന്ത് മുരളി, അശ്വിൻ, തോമസ്, റിങ്കി ബിസി ഷോൺ റോമി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്,ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിെന്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിര്‍വഹിക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KALIDAS JAYARAM, NAMITHA PRAMOD
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.