SignIn
Kerala Kaumudi Online
Saturday, 15 May 2021 7.49 AM IST

ആരെങ്കിലും കാശ് നൽകി ഈ പോസ്റ്ററുകളൊന്ന് തിരിച്ചെടുക്കണേ... വീണ എസ് നായരുടെ 50 കിലോ പോസ്റ്ററുകളുമായി നട്ടംതിരിഞ്ഞ് ആക്രിക്കടയുടെ ഉടമ

veena-s-nair

തിരുവനന്തപുരം: ഏതാനും ദിവസങ്ങളായി തലസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയത്തിലെ ശ്രദ്ധാ കേന്ദ്രം നന്തൻകോട് വൈ‍ എം ആർ ജംഗ്ഷനിലുളള ആക്രിക്കടയാണ്. വില കൊടുത്ത പോസ്റ്ററുകളുടെ കൂമ്പാരം കടയുടെ സിംഹഭാഗവും അപഹരിച്ചപ്പോൾ എന്തു ചെയ്യണമെന്നറിയാതെ അന്തം വിട്ടിരിക്കുകയാണ് കടയുടെ ഉടമ തമിഴ്നാട് തൂത്തുക്കുടി സ്വദേശി മണികണ്‌ഠൻ.

കോൺഗ്രസ് കുറവൻകോണം മുൻ മണ്ഡലം പ്രസിഡന്റ് വി ബാലുവിന്റെ കൈയിൽ നിന്നാണ് 500 രൂപ നൽകി മണികണ്‌ഠൻ പോസ്റ്ററുകൾ വാങ്ങിയത്. വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി വീണ എസ് നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അച്ചടിച്ചതായിരുന്നു ഈ പോസ്റ്ററുകൾ. 51 കിലോ വരുന്ന പോസ്റ്ററുകൾ 500 രൂപയ്ക്ക് വാങ്ങിയ മണികണ്‌ഠന് പോസ്റ്ററുകൾ മറിച്ചു വിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്.

സംഭവം വിവാദമായതോടെ, പോസ്റ്ററുക‍ളൊന്നു പോലും തത്ക്കാലം ആർക്കും വിൽ‍ക്കരുതെന്നാണ് മണിക‍ണ്‌ഠന് പൊലീസ്‍ നൽകിയിരിക്കുന്ന നിർദേശം. പോസ്റ്റർ വിറ്റ പരാതിയിൽ അന്വേഷണം നടക്കുന്നതിനാലാണ് ഈ നിർദേശം നൽകിയതെന്നാണ് പൊലീസ് വിശദീകരണം.

പണം മടക്കി നൽകി പോസ്റ്ററുകൾ കോൺഗ്രസുകാർ തിരിച്ചെടു‍ക്കുമോയെന്ന പ്രതീക്ഷയിലാണ് മണികണ്‌ഠൻ. പോസ്റ്റർ വിവാദം ചൂടു പിടിച്ചതോടെ മണിക‍ണ്‌ഠന്റെ കടയും വാർത്തകളിൽ ഇടം തേടി. പോസ്റ്ററുകൾ കാണാൻ പലരും ഇവിടെ എത്തുന്നുമുണ്ട്.

നാല് കെട്ടുക‍ളുമായി വ്യാഴാഴ്ച രാവിലെ പത്തിനാണ് ബാലു കടയിലെത്തിയത്. പൊട്ടി‍ക്കാത്ത നിലയിലായിരുന്നു കെട്ടുക‍ളെല്ലാം. ആകെ 51 കിലോ‍യുണ്ടായിരുന്നു. കിലോയ്ക്ക് 10 രൂപ വച്ച് 500 രൂപയും അപ്പോൾ തന്നെ ബാലുവിന് നൽകി. പണം മടക്കി നൽകിയാൽ മുഴുവൻ പോസ്റ്ററുകളും തിരിച്ചു നൽകാമെന്നാണ് ഇപ്പോൾ മണികണ്‌ഠൻ പറയുന്നത്.

ഒരെണ്ണ‍ത്തിന് 10 രൂപ ചെലവിൽ അച്ചടിച്ച മൾട്ടി കളർ പോസ്റ്ററാണ്, കിലോയ്ക്ക് 10 രൂപയ്ക്ക് നന്തൻ‍കോട്ടെ ആക്രി‍ക്കടയിൽ ബാലു വിറ്റത്. ഉപയോഗിച്ച‍തും ഉപയോഗിക്കാ‍ത്തതുമായ പോസ്റ്ററുകളാണ് ആക്രിക്കടയിൽ വിറ്റതെന്ന് കണ്ടെത്തിയതായും കോൺഗ്രസ് നേതാക്കൾ പറയുന്നു. പേരൂർക്കടയിലെ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽനിന്ന് 14 കെട്ട് പോസ്റ്ററുകളാണ് കുറവ‍ൻകോണം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിലേക്ക് വീണ എസ് നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം അലങ്ക‍രിക്കാനായി അനുവദിച്ചത്.

14 കെട്ടുകളു‍ളളതിൽ, ആറ് കെട്ടുകൾ നന്തൻകോട് വാർഡ് കമ്മിറ്റിക്ക് തിങ്കളാഴ്ച രാത്രി 8 മണിയോടെ കൈമാറി. ഇതിൽ രണ്ട് കെട്ട് ദേവസ്വം ബോർഡ് ജ‍ംഗ്ഷൻ ഭാഗത്തേക്കും ബാക്കിയുളള നാല് കെട്ട് വി ബാലുവിനും നൽകി. പോളിംഗ് ബൂത്തിലേക്കുളള വഴിയിൽ, അന്നേ ദിവസം രാത്രിതന്നെ പോസ്റ്റർ അലങ്ക‍രിക്കാനാണ് ബാലുവിന് ലഭിച്ച നിർദേശം. അലങ്കരിച്ച ശേഷം ബാക്കി വന്ന പോസ്റ്ററുകൾ കെട്ടുകളാക്കി കോൺഗ്രസിന്റെ ഇലക്ഷൻ കമ്മിറ്റി ഓഫിസിൽ സൂക്ഷിച്ചു. ഇതാണ് ഇയാൾ വീട്ടിലേക്ക് കൊണ്ടു പോയ ശേഷം ആക്രിക്കടയിൽ വിറ്റതെന്നാ‍ണ് സംഭവത്തെപ്പറ്റി അന്വേഷിച്ച ഡി സി സി നേതാക്കൾ പറയുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASSEMBLY POLLS, CONGRESS, YMR JUNCTION, VEENA S NAIR, VEENA S NAIR POSTER, VATTIYOORKAV
KERALA KAUMUDI EPAPER
TRENDING IN സഭയിലോട്ട്
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.