കൊച്ചി: പീപ്പിൾസ് അർബൻ സഹകരണ ബാങ്കിൽ ഐ.ഡി.ബി.ഐ ബാങ്കിന്റെ സഹകരണത്തോടെ ഫാസ്ടാഗ് സേവനത്തിന് തുടക്കമായി. ഉദ്ഘാടനം പീപ്പിൾസ് അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് ചെയർമാൻ സി.എൻ. സുന്ദരൻ, ഐ.ഡി.ബി.ഐ ജനറൽ മാനേജർ ടോമി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
ഐ.ഡി.ബി.ഐ ബാങ്ക് എ.ജി.എം രമേശ് മാധവൻ, പീപ്പിൾസ് ബാങ്ക് സി.ഇ.ഒ കെ. ജയപ്രസാദ്, ഭരണസമിതി അംഗങ്ങളായ കെ.കെ. വത്സലൻ, സി. ഗോപീകൃഷ്ണൻ, എം.ജെ. ബാബു, വി.വി. ഭദ്രൻ, കെ.എൻ. ദാസൻ, എം.പി. സാജു, മല്ലിക സ്റ്റാലിൻ, പത്മിനി ശിവശങ്കരൻ, ഷേർളി വർഗീസ് എന്നിവർ സംബന്ധിച്ചു. ബാങ്കിന്റെ എല്ലാ ശാഖകളിലും ഫാസ്ടാഗ് സേവനം ലഭിക്കുമെന്ന് സി.എൻ. സുന്ദരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |