ന്യൂഡൽഹി: ഹരിദ്വാറിൽ മഹാകുംഭമേളയിൽ അഞ്ചുദിവസത്തിനിടെ 1700ലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുംഭമേള പ്രദേശത്ത് ഏപ്രിൽ 10 മുതൽ 14 വരെ പരിശോധിച്ചവരിലാണ് രോഗബാധ. കൂടുതൽ പേരുടെ ഫലം വരാനുണ്ടെന്നും ഇങ്ങനെ തുടർന്നാൽ രോഗബാധിതർ 2000 ആകുമെന്നും ഹരിദ്വാർ ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഹരിദ്വാർ, തെഹ്രി, ഡെറാഡൂൺ ജില്ലകളിലായി 670 ഹെക്ടറിലേറെ പ്രദേശത്താണ് ലക്ഷക്കണക്കിന് പേർ പങ്കെടുക്കുന്ന കുംഭമേള. അതിനിടെ കർണാടകം, കുംഭമേളയ്ക്ക് പോയി വരുന്നവർക്ക് നിർബന്ധിത ക്വാറൻറൈൻ ഏർപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |