SignIn
Kerala Kaumudi Online
Thursday, 06 May 2021 11.47 PM IST

ഡൽഹിയെ എറിഞ്ഞൊതുക്കി,​ രാജസ്ഥാൻ റോയൽസിന് 148 റൺസ് വിജയലക്ഷ്യം

kk

മുംബയ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി കാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് 148 റൺസ് വിജയലക്ഷ്യം. രാജസ്ഥാൻ ബൗളർമാരുടെ തക‌ർപ്പൻ പ്രകടനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 147 റൺസിലൊതുങ്ങി അർദ്ധസെഞ്ചുറി നേടിയ നായകൻ റിഷഭ് പന്ത് മാത്രമാണ് ഡൽഹിയ്ക്ക് വേണ്ടി തിളങ്ങിയത്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് രണ്ടാം ഓവറിൽ തന്നെ ആദ്യവിക്കറ്റ് നഷ്ടമായി. കഴിഞ്ഞ മത്സരത്തിലെ ഹീറോയായ പൃഥ്വി ഷായെ മടക്കി ജയ്‌ദേവ് ഉനദ്കട്ട് ഡൽഹിയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി. അഞ്ച് പന്തുകളിൽ നിന്നും വെറും രണ്ട് റൺസ് മാത്രമെടുത്ത ഷായെ ഉനദ്കട് ഡേവിഡ് മില്ലറുടെ കൈയിലെത്തിച്ചു. ഇതോടെ രണ്ടോവറിൽ അഞ്ചുറൺസിന് ഒരു വിക്കറ്റ് എന്ന നിലയിലായി ഡൽഹി.

തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ ഉനദ്കട്ട് ശിഖർ ധവാനെ പുറത്താക്കി. 11 പന്തുകളിൽ നിന്നും 9 റൺസെടുത്ത താരത്തെ അത്ഭുതകരമായ ക്യാച്ചിലൂടെ നായകൻ സഞ്ജു സാംസൺ പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ അജിങ്ക്യ രഹാനെയും ഋഷഭ് പന്തും ചേർന്ന് ഡൽഹി ഇന്നിംഗ്സിനെ കരകയറ്റി. രഹാനെയെ പുറത്താക്കി ഉനദ്കട്ട് മത്സരത്തിലെ മൂന്നാം വിക്കറ്റ് വീഴ്ത്തി. തൊട്ടടുത്ത ഓവറിൽ അപകടകാരിയായ മാർക്കസ് സ്റ്റോയിനിസ്സിനെ പൂജ്യനാക്കി മടക്കി മുസ്താഫിസുർ റഹ്മാൻ ഡൽഹിയെ തകർത്തു പിന്നീട് ഒത്തുചേർന്ന പന്ത് -ലളിത് യാദവ് സഖ്യം ടീം സ്‌കോർ 50 കടത്തി.

12ാം ഓവറിലെ നാലാം പന്തിൽ അനാവശ്യ റണ്ണിന് ഓടിയ പന്ത് റൺ ഔട്ടായി പുറത്തായി.

പിന്നീട് ക്രീസിലെത്തിയ ടോം കറനെ കൂട്ടുപിടിച്ച് ലളിത് ടീം സ്‌കോർ 100 കടത്തി. തൊട്ടുപിന്നാലെ ലളിതിനെ തെവാത്തിയയുടെ കൈയ്യിലെത്തിച്ച് ക്രിസ് മോറിസ് ഡൽഹിയുടെ ആറാം വിക്കറ്റ് വീഴ്ത്തി. അവസാന ഓവറുകളിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ടോം കറനും ക്രിസ് വോക്സും ചേർന്നാണ് ഡൽഹിയെ മാന്യമായ സ്‌കോറിലെത്തിച്ചത്. ടോം കറൻ 21 റൺസും വോക്സ് 15 റൺസുമെടുത്തു.

രാജസ്ഥാന് വേണ്ടി ജയ്‌ദേവ് ഉനദ്കട്ട് നാലോവറിൽ വെറും 15 റൺസ് മാത്രം നൽകി മൂന്നുവിക്കറ്റുകൾ വീഴ്ത്തി. മുസ്താഫിസുർ റഹ്മാൻ രണ്ട് വിക്കറ്റ് നേടിയപ്പോൾ ക്രിസ് മോറിസ് ഒരു വിക്കറ്റ് സ്വന്തമാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, IPL, RAJASTHAN ROYALS, DELHI CAPITALS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.