SignIn
Kerala Kaumudi Online
Monday, 17 May 2021 10.24 PM IST

കൊല്ലത്ത് കോൺവെന്റിലെ കിണറ്റിൽ കന്യാസ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി

nun

കൊല്ലം: കോൺവെന്റിലെ കിണറ്റിൽ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പാവുമ്പ സ്വദേശിനി മേബിൾ ജോസഫിന്റെ മൃതദേഹമാണ് കുരീപ്പുഴ പയസ് വർക്കേഴ്സ് ഒഫ് സെന്റ് ജോസഫ് കോൺവെന്റിലെ കിണറ്റിൽ ഇന്ന് രാവിലെയോടെ കണ്ടെത്തിയത്. മേബിൾ ജോസഫ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.

മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറിൽ ഉണ്ടാകുമെന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. രാവിലെ പ്രാർത്ഥനക്ക് സിസ്റ്റർ മേബിൾ എത്താത്തതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കത്ത് ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് പറയുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, NUNS DEADBODY FOUND IN KUREEPUZHA CONVENT WELL
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.